സ്വത്വരാഷ്ട്രീയം
ഗോസായിഭാരതത്തിലെ ത്രീ മസ്കറ്റീഴ്സ്
ഗോസായിഭാരതത്തിലെ ത്രീ മസ്കറ്റീഴ്സ്
By A Harisankar Kartha

ഡിഎംകെ-അണ്ണാഡിഎംകെ വഴക്ക് എത്ര കണ്ട് പെഴച്ചാലും ഉത്തരേന്ത്യൻ ലോബിക്ക് മുന്നിൽ വഴങ്ങി തീരാൻ അവർക്ക് താൽപര്യമുണ്ടാവില്ല. ലോകമെമ്പാടുമുള്ള ഗോസായി-മാർവാഡി നെറ്റ് വർക്കിനെ ചലഞ്ച് ചെയ്യുന്ന ഒരേ ഒരു ഇന്ത്യൻ സ്വത്വം തമിഴരുടേതാണ്. ആ ബാർഗൈനിങ്ങിൽ ഒരു സമവായം പിടിക്കാൻ കൂടി അമിത് ഷാജിക്ക് കഴിഞ്ഞാൽ, സംഘിന് അത് വലിയൊരു വിജയമായിരിക്കും.

ഉത്തരാധുനികകാലത്തെ പാര്‍ട്ടി: കര്‍തൃത്വം, അധികാരം, സൂക്ഷ്മരാഷ്ട്രീയം
ഉത്തരാധുനികകാലത്തെ പാര്‍ട്ടി: കര്‍തൃത്വം, അധികാരം, സൂക്ഷ്മരാഷ്ട്രീയം
By Nandakumar

“There will be no future with out Marx; Without the memory and inheritance of Marx.” - Jacques Derrida ഒന്ന് “തത്വചിന്തകർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, ചെയ്യേണ്ടത്‌ അതിനെ മാറ്റിതീര്‍ക്കലാണ്” എന്ന മാര്‍ക്സിന്റെ ഏറ്റവും പ്രശസ്തമായ വാചകം തന്നെയാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വാചകവും എന്ന് പറയാറുണ്ട്. അന്യസിദ്ധാന്തങ്ങളോടുള്ള അസഹിഷ്ണുത നിറഞ്ഞ സംവാദങ്ങളിൽ ഈ വാചകം പ്രയോഗത്തിന്റെ തത്വചിന്ത എന്ന മാര്

ഇമ്മാനുവേല്‍ ശേഖരന്‍ : ചരിത്രം കുറിച്ച സമാധാനയോഗവും അതിനുശേഷവും
ഇമ്മാനുവേല്‍ ശേഖരന്‍ : ചരിത്രം കുറിച്ച സമാധാനയോഗവും അതിനുശേഷവും
By Sudeep KS

തമിഴകത്ത് അധഃസ്ഥിതരുടെ പോരാട്ടങ്ങൾക്കു ദിശപകർന്ന ഇമ്മാനുവേൽ ശേഖരന്റെ ജീവിതത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ മൂന്നാംഭാഗമാണിതു്. മരണമില്ലാത്ത വിപ്ലവചൈതന്യം, തൊട്ടുകൂടായ്മയ്ക്കെതിരായ സമരം എന്നീ ഭാഗങ്ങള്‍ക്കു ശേഷം വായനതുടരാം. മധുരയിലെ തമി­ഴ്‌­നാ­ട് തി­യോ­ള­ജി­ക്കല്‍ സെ­മി­നാ­രി­യു­ടെ ദലി­ത്‌ റി­സോ­ഴ്‌­സ് സെ­ന്റര്‍ തമി­ഴില്‍ തയ്യാ­റാ­ക്കിയ ലഘു­ലേ­ഖ­യ്ക്ക് സിൻ­ഥി­യാ സ്റ്റീ­ഫ­നും ആര്‍ പ്ര­ഭാ­ക­രും ചേര്‍

ഇമ്മാനുവല്‍ ശേഖരന്‍ : തൊട്ടുകൂടായ്മയ്ക്കെതിരായ സമരം
ഇമ്മാനുവല്‍ ശേഖരന്‍ : തൊട്ടുകൂടായ്മയ്ക്കെതിരായ സമരം
By Sudeep KS

ഇമ്മാനുവേൽ ശേഖരൻ : മരണമില്ലാത്ത വിപ്ലവചൈതന്യം എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം: മറവർ ദലിതര്‍ക്കുമേല്‍ പലവിധത്തില്‍ അവരുടെ ആധിപത്യം പുലര്‍ത്തിപ്പോന്നു. നന്നായി വസ്ത്രം ധരിച്ചവരോ നല്ല വീടുകളില്‍ ജീവിക്കുന്നവരോ ആയ ദലിതരെ അവര്‍ക്ക് കണ്ടുകൂടായിരുന്നു. ദലിതരെ സാമ്പത്തികമായി തകര്‍ക്കാന്‍ അവര്‍ പഠിച്ചപണി പതിനെട്ടും നോക്കി. രാത്രികളില്‍ അവര്‍ ദലിതരുടെ വീടുകൾക്കും വൈക്കോല്‍ തുറുക്കള്‍ക്കും തീവച്ചു,

ഇമ്മാനുവേല്‍ ശേഖരന്‍ : മരണമില്ലാത്ത വിപ്ലവചൈതന്യം
ഇമ്മാനുവേല്‍ ശേഖരന്‍ : മരണമില്ലാത്ത വിപ്ലവചൈതന്യം
By Sudeep KS

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹികപരിഷ്കർത്താവുമായിരുന്ന ശ്രീ ഇമ്മാനുവേൽ ശേഖരന്റെ ചരമവാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 11ന്‌. ചരമവാര്‍ഷികദിനാചരണവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാനിടയുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ദിനാചരണത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ദലിത്‌ നേതാവ് ശ്രീ ജോൺ പാണ്ഡ്യന്റെ അറസ്റ്റുമാണ് തമിഴ്‌നാട്ടിലെ പരമക്കുടിയില്‍ അന്ന

സിപിഎം എന്തുകൊണ്ട് സ്വത്വബോധത്തെ പേടിക്കുന്നു?
സിപിഎം എന്തുകൊണ്ട് സ്വത്വബോധത്തെ പേടിക്കുന്നു?
By chaarvakan

സ്വത്വരാഷ്ട്രീയം കേരളത്തിലെ രാഷ്ട്രീയ-ബുദ്ധിജീവി മണ്ഡലങ്ങളെ ഈ അടുത്ത കാലത്തായി ചൊടിപ്പിക്കുന്നതായി കാണുന്നു. ഇതോടനുബന്ധിച്ച് അരളിയിൽ ഞാനൊരു പോസ്റ്റിട്ടിരുന്നു: "സ്വത്വരാഷ്ട്രീയം, ദലിതർക്കും ചിലതു പറയാനുണ്ട്." അതിനോട് ക്രിയാത്മകമായ പ്രതികരണങ്ങളൊന്നും കണ്ടില്ല. കാരണമായി എനിക്കു തോന്നുന്നത്, ഇത്തരം വിഷയങ്ങളില്‍ 'ബൂലോഗര്‍'ക്കിടയില്‍ വലിയ മതിപ്പിലായ്മയും, ഒപ്പം കെല്‍പ്പില്ലായ്മയും ഉണ്ടെന്നാണ്.

ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി
ബുദ്ധിജീവികളുടെ സ്വത്വപ്രതിസന്ധി
By jinsbond007

ആശയസംഘട്ടനങ്ങളും സംവാദങ്ങളും വ്യത്യസ്തവിശകലനങ്ങളും അഭിപ്രായങ്ങളും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടിയിൽ ഇന്നും ഇന്നലെയും ഉള്ള പ്രതിഭാസമല്ല. മാര്‍ക്സിസമെന്ന ചിന്താപദ്ധതി തന്നെ വൈരുദ്ധ്യാത്മകത(dialectics)യില്‍ അടിയുറച്ചതായതു കൊണ്ട്, അവസാന ഇൻഫറന്‍സിലെത്തണമെങ്കില്‍ തീസിസും അതിനൊരു ആന്റി തീസിസും അത്യാവശ്യമാണുതാനും. ഇതു രണ്ടിലും ഊന്നിയുള്ള ഉൾപാര്‍ട്ടി വാദങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പുരോഗമിച്ച് അവ

വംശം മുതല്‍ വര്‍ഗം വരെ...
വംശം മുതല്‍ വര്‍ഗം വരെ...
By vm_devadas

Unlike a drop of water which loses its identity when it joins the ocean, man does not lose his being in the society in which he lives.Man's life is independent. He is born not for the development of the society alone, but for the development of his self. -Dr. B. R. Ambedkar

സഖാവേ, താങ്കളുടെ സ്വത്വമേതാണ്?
സഖാവേ, താങ്കളുടെ സ്വത്വമേതാണ്?
By mareechan

സ്വത്വബോധമെന്നത് സങ്കുചിതമായ സമീപനങ്ങൾക്കും ആഭിജാത്യഭ്രമങ്ങള്‍ക്കും ചുരുണ്ടുകിടക്കാനുളള സ്ഥലമല്ല. മറിച്ച് വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ വികസിച്ചുവരുന്ന സമരശരികളുടെ സത്തയാണ്. ഇതാണെന്റെ മണ്ണ് എന്ന അഗാധമായ തിരിച്ചറിവിനോടൊപ്പം ഒരുതരി മണ്ണും ചിലരുടേത് മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും കണ്ടെത്തുന്ന നേരങ്ങളിലാണ് പ്രാദേശിക സര്‍ഗാത്മകതയും 'സ്വത്വബോധവും' വികസിക്കുന്നത് (ഇരകളുടെ മാനിഫെസ്റ്റോ - കെഇഎ

ബുദ്ധിജീവിത്തുമ്പിയുടെ സ്വത്വവിപ്ളവം
ബുദ്ധിജീവിത്തുമ്പിയുടെ സ്വത്വവിപ്ളവം
By

ബുദ്ധിജീവിയുടെ കിന്നരിത്തലപ്പാവും സൈദ്ധാന്തികന്റെ ശിരോവലയവും സ്വന്തമാക്കാനുളള തത്രപ്പാടിൽ തന്റെ അജ്ഞതയും വിവരക്കേടും കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത്തിലാണ് സാക്ഷാല്‍ സഖാവ് പി. രാജീവ് എംപി. സൈദ്ധാന്തികവും പ്രായോഗികവുമായി രാജീവിനുളള വിജ്ഞാനം കമ്മിയാണെന്നും സഹതാപം മാത്രം ജനിപ്പിക്കുന്ന വ്യാഖ്യാനപാടവമേ അദ്ദേഹത്തിന്റെ കയ്യിലുളളൂവെന്നും സിപിഎം നേതാക്കളില്‍ പലരും ഈ വിവാദത്തോടെ തിരിച്ചറിഞ്ഞു. പ്രഭാഷണങ

സ്വത്വരാഷ്ട്രീയത്തെ ആര്‍ക്കാണുപേടി?
സ്വത്വരാഷ്ട്രീയത്തെ ആര്‍ക്കാണുപേടി?
By Feature Desk

ജനകീയം, ജനപ്രിയം എന്നീ രണ്ടു വാക്കുകൾക്ക് സിനിമാസാഹിത്യ നിരൂപകർ ചേര്‍ന്നുപടച്ച ഒരു നിര്‍വചനമുണ്ട്. അതനുസരിച്ച് പലപ്പോഴും ജനപ്രിയമായത് ജനകീയമാവില്ല; തിരിച്ചും. സമൂഹത്തിൽ അതാതുകാലത്ത് മേല്‍ക്കൈയുള്ള സാമൂഹ്യവിഭാഗങ്ങളുടെ മനോവിചാരങ്ങളാണ് ജനപ്രിയ കലാസാഹിത്യ രചനകളില്‍ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ നടപ്പുകാലവസന്തത്തില്‍ അത് മദ്ധ്യവര്‍ഗ്ഗ സെൻസിബിലിറ്റിയുടെ പ്രതിലോമകരമായ കൂത്താട്ടമാണ്. പൈങ്കിളി എന്ന പേരില