ഭാഷാശാസ്ത്രം
ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ
ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ
By Sebin A Jacob

ഏതെങ്കിലും എഴുത്തുരൂപം മാത്രം ശരി എന്നു വാദിക്കുന്നതിൽ കഴമ്പില്ല. ഭാഷയുടെ ഒഴുക്കിനെ അണകെട്ടിത്തടയാനാവില്ല. ഒഴുകിത്തീരുമ്പോൾ ഭാഷമരിക്കും. ഒഴുക്കുള്ളേടത്തോളം അത് അതിന്റെ വഴി കണ്ടെത്തി പോവും. അതിൽ ലിപി ഒരു ഘടകമേയല്ല. അതിജീവനസാധ്യതയുള്ളത് അതിജീവിക്കും അല്ലാത്തവ മണ്ണടിയും. കാലികമായ എഴുത്തുരീതികളെ മുൻനിർത്തി ഭാഷയിലെ ലിപിയുടെ ഇടപെടലിനെ കുറിച്ച് ഗായത്രി ഫോണ്ടിനെ മുൻനിറുത്തി ഒരു അർദ്ധരാഷ്ട്രീയ വായന.

പണ്ടാരം മുതൽ പണ്ടാരം വരെ: നിലത്തിനും ജാതിക്കും ഇടയിലെ വ്യവഹാരങ്ങൾ
പണ്ടാരം മുതൽ പണ്ടാരം വരെ: നിലത്തിനും ജാതിക്കും ഇടയിലെ വ്യവഹാരങ്ങൾ
By Sebin A Jacob

ഒരാളുടെ സ്ഥാവരജംഗമസ്വത്തുക്കൾ കണ്ടുകെട്ടി പണ്ടാരത്തിലേക്കു (ഖജനാവിലേക്കു) മുതൽക്കൂട്ടുന്നതിനെയാണ് പണ്ടാരമടക്കുക എന്നു പറയുന്നത്. ഇങ്ങനെ പണ്ടാരമടക്കിക്കഴിഞ്ഞാൽ പ്രജ എന്ന നിലയിലെ എല്ലാ അവകാശങ്ങളും കൂടി ആ വ്യക്തിക്കു നഷ്ടമാകും. ഒരു വഴക്കുണ്ടാകുമ്പോൾ പണ്ടാരമടങ്ങിപ്പോട്ടെ എന്നു ചിലർ ശപിക്കുന്നത് ഈ അർത്ഥത്തിലാണ്.

ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും
ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും
By Shiju Alex

ചന്ദ്രക്കലയില്ലാതെ മലയാളമെഴുതാനാവുമോ? അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ രൂപത്തിൽ മലയാളത്തിലെ ഒരു പ്രധാന ചിഹ്നമായി ചന്ദ്രക്കല മാറിയതിന്റെ ചരിത്രം മലയാളഭാഷാവികാസത്തിന്റെയും ഇന്നുകാണുന്ന വിധത്തിലുള്ള ലിപിയുടെയും ചരിത്രമാണ്. മലയാളം വിക്കിപ്പീഡിയയിലെ ചന്ദ്രക്കലയെ കുറിച്ചുള്ള ലേഖനത്തിന് ആവശ്യമായ അവലംബം അന്വേഷിച്ചുള്ള യാത്ര ഒടുവിൽ ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷന്റെ പിയർ റിവ്യൂവ്ഡ് ജേണലായ മലയാളം റിസർച്ച