സർവൈലൻസ്
ഭരണകൂടം തോൽക്കുന്നിടത്തും സുപ്പര്‍ ഭരണകൂടം ജയിക്കുന്നു
ഭരണകൂടം തോൽക്കുന്നിടത്തും സുപ്പര്‍ ഭരണകൂടം ജയിക്കുന്നു
By Visakh Sankar

കമ്പോളം തന്നെയായ സ്റ്റേറ്റ് നിർമ്മിക്കുന്ന അന്യവൽക്കരണത്തിനും അതിനെ നിലനിർത്താനുള്ള സർവൈലൻസ് ഉപകരണങ്ങൾക്കും സമാന്തരമായി വികസിക്കുന്ന അന്യഭയം എന്ന സംസ്കാര നിർമ്മിതിയെ അതിന്റെ ഇരകൾ തന്നെ ചെറുക്കണം. ഇരയും വേട്ടക്കാരനും ഒന്നാകുന്ന അവസ്ഥയിലാണു മുതലാളിത്തത്തിന്റെ ആദർശ (മരണമില്ലത്ത) ചരിത്രനിർമ്മിതി തുടങ്ങുന്നത്. ആ ആദർശ പരിസരത്തിൽ വച്ചാണതിന്റെ സൈദ്ധാന്തികർ ചരിത്രത്തിന്റെ മരണം പ്രഘോഷിക്കുന്നതും.

സി സി ടി വി ക്യാമറ മാത്രമല്ല വില്ലൻ
സി സി ടി വി ക്യാമറ മാത്രമല്ല വില്ലൻ
By Visakh Sankar

അന്യനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക, ആ നിരീക്ഷണത്തെ വാർത്തയാക്കിക്കൊണ്ടിരിക്കുക എന്നത് ഇന്നൊരു സംസ്കാരമായി മാറിയിരിക്കുന്നു.അതായത് ആ പ്രക്രിയയ്ക്കു ബാഹ്യ ഏജൻസികളൊ, ബലപ്രയോഗമോ ഒന്നും വേണ്ട. അതു നാം സ്വയം ചെയ്യുന്നുണ്ട്. ഇവിടെ നിരീക്ഷകരും നിരീക്ഷിക്കപ്പെടുന്നവരും ഒന്നായിത്തീരുകയാണ്.

സർവൈലൻസ്: സമ്മതിയുടെ ഭരണകൂട വാസ്തുശാസ്ത്രം
സർവൈലൻസ്: സമ്മതിയുടെ ഭരണകൂട വാസ്തുശാസ്ത്രം
By Visakh Sankar

ഒളിഞ്ഞുനോട്ടം ഒളിഞ്ഞുനോട്ടമാകുന്നതേ അതു മറ്റൊരാള്‍ ചെയ്യുമ്പോഴാണ്. അങ്ങനെ മറ്റൊരാളിന്റെ കണ്ണു തന്നെയാണു ക്യാമറക്കണ്ണെന്ന ഉപകരണം. അതു നമ്മള്‍ ഘടിപ്പിച്ചു എന്നതുകൊണ്ടു നമ്മുടെ കണ്ണാവുന്നില്ല. ഇത് അരക്ഷിതത്വബോധത്താല്‍ വലയുന്ന ഒരു മധ്യവര്‍ഗ്ഗ മനുഷ്യനെ പറഞ്ഞു മനസിലാക്കുകയും ഏതാണ്ട് അസാദ്ധ്യം തന്നെയാണ്.

നിരീക്ഷണക്കണ്ണുകൾ വഴി ഉറപ്പാവുന്ന സാമൂഹ്യ നീതി....!
നിരീക്ഷണക്കണ്ണുകൾ വഴി ഉറപ്പാവുന്ന സാമൂഹ്യ നീതി....!
By Visakh Sankar

നാം ഇപ്പോൾ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ക്രമസമാധാന, നീതിന്യായ, സദാചാര ആവശ്യങ്ങൾക്കായി വ്യാപകമായി ആശ്രയിക്കുന്ന ഒരു പുത്തൻ രക്ഷകനുണ്ട്. അവന്റെ പേരാണു സർവൈലൻസ് ക്യാമറ. സാമ്പത്തികമായി ശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളുമൊക്കെയും തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും സി സി ക്യാമറകൾ ഘടിപ്പിക്കണം എന്നത് ഇന്നൊരു സാമൂഹ്യ കടമയായി മാറിക്കൊണ്ടിരിക്കുകയാണ്.

സെർവൈലൻസ്: അന്യഭയങ്ങൾ ഒത്തുചേരുന്നൊരു നിരീക്ഷണവല
സെർവൈലൻസ്: അന്യഭയങ്ങൾ ഒത്തുചേരുന്നൊരു നിരീക്ഷണവല
By Visakh Sankar

സ്റ്റേറ്റ് പൗരന്റെ ബയോമെട്രിക് അടക്കമുള്ള വിവരങ്ങളെല്ലാം ശേഖരിക്കുന്നതു നമ്മുടെ സാമ്പത്തികവും ആഭ്യന്തരവുമായ സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമാണെന്ന കാരണം പറഞ്ഞാണ്. എന്നാൽ ഇതേ കാരണം, തങ്ങളുടെ സാമ്പത്തികവും ആഭ്യന്തരവുമായ സുരക്ഷ മുൻനിർത്തിയാണു പൗരസമൂഹം ഇതിനെ എതിർത്തതും. ഇതിലെ കാതലായ വിഷയവും അതു തന്നെയാണ്.