ടെററിസം
സേ നോ ടു റിലിജിയസ് സ്റ്റെയ്റ്റ്, പോളിറ്റിക്സ്
സേ നോ ടു റിലിജിയസ് സ്റ്റെയ്റ്റ്, പോളിറ്റിക്സ്
By Visakh Sankar

അടിസ്ഥാനവർഗ്ഗത്തിൽ പെട്ട, നിലവിൽ ഈ രാജ്യത്തിന്റെ ഭരണഘടനയും അത് ഉറപ്പുവരുത്തുന്ന ജനാധിപത്യവും മതേതരത്വവും പോലെയുള്ള പുരോഗമന മൂല്യങ്ങളുമല്ലാതെ ജന്മനാ മറ്റൊരു പ്രിവിലെജും ഇല്ലാത്ത ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മതരാഷ്ട്രവാദം ഹിന്ദുത്വവാദമായി വന്നാലും പാൻഇസ്ലാമിസമായി വന്നാലും താങ്ങാൻ പറ്റില്ല. അതുകൊണ്ട് അതിൽ ചോയിസ് ഇല്ല.

സുവർണ്ണാവസര രാഷ്ട്രീയവും മതരാഷ്ട്രീയവും
സുവർണ്ണാവസര രാഷ്ട്രീയവും മതരാഷ്ട്രീയവും
By Visakh Sankar

സംഘപരിവാർ ഈ കവലയിൽ വിശ്വാസ സംരക്ഷകരായി അവതരിച്ചാൽ അടുത്ത കവലയിൽ അതിന്റെ പരിഷ്കർത്താക്കളായും അവതരിക്കും.സാമൂഹ്യ ബലാബലങ്ങളിൽനിന്നും ആ കള്ളത്തരത്തെ മറികടക്കാൻ പോന്ന മറ്റൊരു കള്ളത്തരം കണ്ടെത്തുകയും ചെയ്യും. അതാണവരുടെ രാഷ്ട്രീയ വാസ്തുവിദ്യ. എന്നാൽ ഐ എസ് പോലുള്ള സംഘടകൾക്ക് ഒരിടത്ത് വഹാബിസവും മറ്റൊരിടത്ത് ലിബറൽ ഇസ്ലാമിക ദർശനങ്ങളും മുമ്പോട്ടുവച്ച് സുവർണ്ണാവസര രാഷ്ട്രീയം കളിക്കാനാവില്ല.

ഹിന്ദുത്വത്തിൽ ആത്മീയതയില്ല; ഐ എസ് ആത്മീയത വഹാബിസവും
ഹിന്ദുത്വത്തിൽ ആത്മീയതയില്ല; ഐ എസ് ആത്മീയത വഹാബിസവും
By Visakh Sankar

സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുമതരാഷ്ട്രവാദവും പാൻ ഇസ്ലാമിസ്റ്റുകളുടെ മതരാഷ്ട്രവാദവും തമ്മിലുള്ള പ്രധാനവ്യത്യാസം രണ്ടാമത്തേതിൽ രാഷ്ട്രീയവും വിശ്വാസവും അടങ്ങുന്ന രണ്ടു വ്യതിരിക്ത ധാരകൾ അതിവിദഗ്ധമായി സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണണ്. ഹിന്ദുത്വവാദത്തിലാകട്ടെ വിശ്വാസമില്ല, രാഷ്ട്രീയം മാത്രവും.

വ്യത്യാസങ്ങളുണ്ട്; ന്യായീകരണങ്ങളില്ല!
വ്യത്യാസങ്ങളുണ്ട്; ന്യായീകരണങ്ങളില്ല!
By Visakh Sankar

പാൻ ഇസ്ലാമിസവും ഹിന്ദുരാഷ്ട്രവാദവും ഒരുപോലെ അപകടകരമാണെങ്കിലും അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പാൻ ഇസ്ലാമിസം ആശയതലത്തിൽ എതിർക്കപ്പെടേണ്ടതു തന്നെയാണെങ്കിലും അവർ ഉയർത്തുന്നു എന്നതുകൊണ്ടു മാത്രം തള്ളിക്കളയാവുന്ന കള്ളങ്ങളല്ല മുസ്ലിം ജനത ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി അനുഭവിക്കുന്ന പ്രശ്നങ്ങൾ.

ഐ എസ്സിലില്ല, ആർ എസ് എസിലുണ്ട്!
ഐ എസ്സിലില്ല, ആർ എസ് എസിലുണ്ട്!
By Visakh Sankar

ഐ എസിനെയും ഓൾട് റൈറ്റിനെയും പോലെയുള്ള സംഘടനകളും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം പ്രാഥമികമായും ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളെ അവർ സമീപിക്കുന്ന രീതിയിലാണ്. ഇരുവിഭാഗവും അതിനെ അംഗീകരിക്കുന്നില്ല എന്നതു വ്യക്തം. ആദ്യവിഭാഗം അതിനെ രഹസ്യമാക്കി വയ്ക്കുന്നില്ല. എന്നാൽ സംഘപരിവാറാകട്ടെ പുറമേയ്ക്ക് ജനാധിപത്യത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നു.

പരിവാർ, പാൻ ഇസ്ലാമിസ്റ്റ് കൂട്ടായ്മകളിലെ വർഗ്ഗവ്യത്യാസം
പരിവാർ, പാൻ ഇസ്ലാമിസ്റ്റ് കൂട്ടായ്മകളിലെ വർഗ്ഗവ്യത്യാസം
By Visakh Sankar

അടിസ്ഥാനവർഗ്ഗത്തിൽ പെട്ട വിശ്വാസികളും ഉപരിവർഗ്ഗത്തിൽ പെട്ട, വിദ്യാസമ്പന്നരും ബുദ്ധിജീവികളുമായ വിശ്വാസികളും തമ്മിലുള്ള വ്യത്യാസം ആദ്യം പറഞ്ഞ കൂട്ടരുടെ വിശ്വാസം വ്യക്തിപരവും സ്വകാര്യവുമാണെന്നതാണ്.

വിശ്വാസം വർഗ്ഗരഹിതമല്ല: അതിന്റെ ചാവേറുകൾ അക്ഷരാഭ്യാസമില്ലാത്തവരാകണമെന്നുമില്ല
വിശ്വാസം വർഗ്ഗരഹിതമല്ല: അതിന്റെ ചാവേറുകൾ അക്ഷരാഭ്യാസമില്ലാത്തവരാകണമെന്നുമില്ല
By Visakh Sankar

സാമ്പത്തികവും സാമൂഹ്യവുമായി പാർശ്വവൽക്കരിക്കപ്പെട്ട വേണ്ടത്ര വിദ്യാഭ്യാസം പോലും ലഭിക്കാത്ത സാധു മനുഷ്യരാണു വഴിതെറ്റി തീവ്രവാദത്തിലേക്കെത്തുന്നത് എന്നത് ഒരു തെറ്റിദ്ധാരണയാണ്. പ്രത്യേകിച്ച് മതതീവ്രവാദത്തിന്റെ കാര്യത്തിൽ. ഇസ്ളാമിക, കൃസ്ത്യൻ, ഹിന്ദു തീവ്രവാദി ഗ്രൂപ്പുകളുടെ കാര്യത്തിലൊക്കെയും അതിന്റെ കോർ ഗ്രൂപ്പ് എന്നും വിദ്യാസമ്പന്നരും ഉപരിവർഗ്ഗത്തിൽ പെട്ടവരുമായ മനുഷ്യർ ആയിരുന്നു എന്നു കാണാം

ശ്രീലങ്കയിൽ നിന്നു കേരളത്തിലേക്കുള്ള ദൂരം!
ശ്രീലങ്കയിൽ നിന്നു കേരളത്തിലേക്കുള്ള ദൂരം!
By Nasirudheen Chennamangallur

അപകടകരമായ മതവായനകളേയും അതിന്റെ അടിസ്ഥാനമായ അക്ഷരപൂജയേയും പൊളിച്ചെഴുതാനുള്ള ആർജവം കേരളത്തിലെങ്കിലും മുസ്ലിങ്ങൾ കാട്ടുമോ എന്നതാണു ചോദ്യം. അതു മറ്റുള്ളവരുടെയല്ല, പ്രാഥമികമായും മുസ്ലിങ്ങളുടെ ആവശ്യമാണെന്നു തിരിച്ചറിയലാണ് ഇതിലെ ആദ്യ പടി. കാരണം എല്ലാ അർത്ഥത്തിലും ഇതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിങ്ങൾ തന്നെയാണ്.

ശ്രീലങ്കയിൽ മരിച്ച കുഞ്ഞുങ്ങളുടെ ഒടുങ്ങുന്ന ഹൃദയമിടിപ്പുപോലും പറയും വേണ്ട അമാനവവാദം; വേണം സെക്കുലറിസം, ഡെമോക്രസി, ലിബറലിസമെന്ന്...
ശ്രീലങ്കയിൽ മരിച്ച കുഞ്ഞുങ്ങളുടെ ഒടുങ്ങുന്ന ഹൃദയമിടിപ്പുപോലും പറയും വേണ്ട അമാനവവാദം; വേണം സെക്കുലറിസം, ഡെമോക്രസി, ലിബറലിസമെന്ന്...
By Visakh Sankar

ആക്രമണങ്ങളും പ്രതികാരങ്ങളും നമ്മളിൽ നിന്നും നമ്മുടെ ഏജൻസിയെ കവർന്നെടുക്കുകയാണ്. അതു മതരാഷ്ട്ര, വംശീയാധീപത്യ വാദികൾക്കു കൊണ്ടുചെന്നു ചാർത്തിക്കൊടുക്കുകയാണ്. ഇവിടെ നമ്മൾ മരവിച്ചു നിന്നാൽ സ്വയം നഷ്ടപ്പെടുകയായിരിക്കും ഫലം. അതുകൊണ്ട് പുതുമയൊന്നുമില്ലെങ്കിലും പറഞ്ഞുകൊണ്ടിരുന്നത് വീണ്ടും വീണ്ടും പറയണമെന്ന് തോന്നുന്നു.

നാല്പത്തിയഞ്ച് ദാരുണ മരണങ്ങൾ: നാടിനറിയണം ഇതെങ്ങനെ സംഭവിച്ചെന്ന്!
നാല്പത്തിയഞ്ച് ദാരുണ മരണങ്ങൾ: നാടിനറിയണം ഇതെങ്ങനെ സംഭവിച്ചെന്ന്!
By Saeed Aby

തിരക്കില്ലാത്ത മഞ്ഞു മൂടിയ പാതയിലൂടെ നിരനിരയായി സൈനികവാഹനങ്ങൾ വരുന്നു. അതിലേക്ക് ഒരു സ്കോർപിയോ ഇടിച്ചു കയറുന്നു. കുത്തി നിറച്ച സ്പോടനവസ്തുക്കളുമായി അതു സൈനിക വാഹനങ്ങളെ കാത്തിരിക്കാൻ ദേശീയപാത തന്നെ തെരഞ്ഞെടുക്കുന്നു. ആരും ആ വാഹനം ശ്രദ്ധിക്കാതെ പോകുന്നു. ഇതെങ്ങനെ സംഭവിച്ചു?