അഡൾട്ടറി നിയമവും സന്തുഷ്ട കുടുംബ ജീവിതവും: ഒരു 497 വീരഗാഥ
അഡൾട്ടറി നിയമവും സന്തുഷ്ട കുടുംബ ജീവിതവും: ഒരു 497 വീരഗാഥ
By Visakh Sankar

അഡൾട്ടറി നിയമം റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി വിശാഖ് ശങ്കർ അവലോകനം ചെയ്യുന്നു

മലയാളം വീണ്ടുമെത്തുമ്പോൾ: പുതിയ എഡിറ്റർക്കു പറയാനുള്ളത്
മലയാളം വീണ്ടുമെത്തുമ്പോൾ: പുതിയ എഡിറ്റർക്കു പറയാനുള്ളത്
By Visakh Sankar

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ യാഥാസ്ഥിതിക നിലപാടുകളെ ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തി പിടിക്കുന്ന, സ്ത്രീ വിരുദ്ധവും, ദളിത്‌വിരുദ്ധവും, ശാസ്ത്ര വിരുദ്ധവുമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരേ ഉയരുന്ന ചെറുത്ത് നില്‍പ്പുകളുടെ ആകെത്തുകയാണിത്. ഇതില്‍ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ട് ഒരു സാംസ്കാരിക ഇടതുപക്ഷമില്ല

കോടതി വിധിച്ചാലും കഠിനമെന്റയ്യപ്പാ...
കോടതി വിധിച്ചാലും കഠിനമെന്റയ്യപ്പാ...
By Visakh Sankar

വിശ്വാസവും യുക്തിയും സുപ്രീം കോടതി വിധിക്കെതിരായ സമരത്തിലെ സഘപരിവാർ അജണ്ടയും വിലയിരുത്തുന്നു.

കെ എം ഷാജിയെന്തായാലും ജനപ്രതിനിധികൾ മതേതരത്വമംഗീകരിക്കണം
കെ എം ഷാജിയെന്തായാലും ജനപ്രതിനിധികൾ മതേതരത്വമംഗീകരിക്കണം
By Visakh Sankar

സ്റ്റേറ്റും മതവും ഒന്നായിരുന്ന കാലത്ത് അതുണ്ടാക്കിയ പ്രായോഗിക നൈതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. വിശ്വാസികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാസത്തെ, ആചാരത്തെ പിന്തുടരാം, അത് മറ്റുള്ളവരുടെ മൗലിക അവകാശങ്ങളെ ഹനിക്കാത്തിടത്തോളം കാലം. സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗരേഖയാക്കേണ്ടത് മതഗ്രന്ഥങ്ങളെയോ ദര്‍ശനങ്ങളെയോ ആവരുത്.

ഉത്തരാധുനിക ഉടായിപ്പ് സിദ്ധാന്തങ്ങൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാൻ പറ്റുമോ? ഇല്ല, അല്ലെ...
ഉത്തരാധുനിക ഉടായിപ്പ് സിദ്ധാന്തങ്ങൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാൻ പറ്റുമോ? ഇല്ല, അല്ലെ...
By Visakh Sankar

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ന്യുമോണിയ മൂർച്ഛിച്ച് ഒരു പെൺകുട്ടി മരിക്കുന്നത് ആ രോഗത്തിനു ചികിൽസയില്ലാഞ്ഞല്ല. അത് ലഭ്യമാക്കാൻ പിതാവിന്റെ ദാരിദ്ര്യം അനുവദിക്കാത്തതുമല്ല. മറിച്ച് പ്രകൃതി ചികിൽസ തുടങ്ങിയ പല പേരുകളിൽ പ്രചരിക്കുന്ന ഓൾടർനേറ്റ് വൈദ്യം എന്ന വ്യാജ ശാസ്ത്രത്തിന്റെ ഇരയാണ്, അവളും അതിന്റെ പ്രചരണങ്ങളിൽ കുടുങ്ങി  പച്ചവെള്ളം മാത്രം കൊടുത്ത് ചികിൽസിച്ച ആ പിതാവും.

വാരം കുറെയായില്ലെ, രഹനയെ വിട്ടു കൂടെ
വാരം കുറെയായില്ലെ, രഹനയെ വിട്ടു കൂടെ
By Visakh Sankar

നുണകൾ നാമജപം പോലെ ഉരുവിടുന്നവർ വിശ്വാസികൾക്കൊപ്പമാണത്രേ. അവർ നുണയ്ക്കൊപ്പമാണ്. നുണയർക്കായി നുണയരെ സംഘടിപ്പിച്ച് നുണയന്മാർ നടത്തിയ കലാപങ്ങളാണു നാം ശബരിമലയിൽ നാളിതുവരെ കണ്ടുകൊണ്ടിരുന്നത്.

മതക്കോടതി തന്നെ വേണ്ടിവരുമൊ വിശ്വാസ പ്രശ്നം പരിഹരിക്കാൻ?
മതക്കോടതി തന്നെ വേണ്ടിവരുമൊ വിശ്വാസ പ്രശ്നം പരിഹരിക്കാൻ?
By Visakh Sankar

മതക്കോടതിക്ക് വേണ്ടി വാദിക്കാനേ, ആധുനിക മൂല്യങ്ങളെ, ഭരണഘടനയെ അട്ടിമറിക്കാനേ മൾടിറ്റ്യൂഡിനെ കിട്ടൂ. അല്ലെങ്കിൽ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളെ സപർശിക്കാത്ത, എളുപ്പം ധാർമ്മികരോഷം കൊള്ളാനാവുന്ന വിഷയങ്ങൾ കിട്ടണം. അല്ലാതെ തുല്യത എന്ന ഭരണഘടനാ മൂല്യത്തിനായി ഒരു സമരത്തിനിറങ്ങാനൊന്നും അതിൽ വിശ്വസിക്കുന്നവരെ പോലും കിട്ടില്ല.

295 Aയും അനുദിനം വഷളാവുന്ന വ്രണങ്ങളും
295 Aയും അനുദിനം വഷളാവുന്ന വ്രണങ്ങളും
By Visakh Sankar

നിയമങ്ങളെ കേവല സാങ്കേതികത മാത്രം മുൻ നിർത്തി സമീപിക്കുന്ന, അതുവഴി ഫലത്തിൽ അവയുടെ സത്ത ചോർത്തിക്കളയുന്ന ജുഡിഷ്യറി, എക്സിക്യൂട്ടിവ് സംവിധാനങ്ങളും അധികാരത്തിനായി സമൂഹത്തിലെ ഏത് പ്രതിലോമ പ്രവണതയ്ക്കും ഓശാന പാടുന്ന ലെജിസ്ളെറ്റിവും ചേരുമ്പോൾ ഈ വ്രണത്തിന്റെ അവസ്ഥ വരും നാളുകളിൽ ഇനിയും വഷളാകും എന്നു കരുതാനേ നിവർത്തിയുള്ളു.

നവോത്ഥാനം: വീണ്ടെടുപ്പിനൊരു രാഷ്ട്രീയ ആമുഖം
നവോത്ഥാനം: വീണ്ടെടുപ്പിനൊരു രാഷ്ട്രീയ ആമുഖം
By Visakh Sankar

നവോത്ഥാനം എന്നത് ഒരു പുത്തൻ ഉണർവ്വാണു. അതിനെ സാംസ്കാരിക മാറ്റമായി, ഒരു പുത്തൻ സാംസ്കാരിക നേതൃരൂപത്തിന്റെ സ്ഥാപനമായി കണ്ടതിന്റെ പിഴവാണു നാം ഇന്ന് കാണുന്ന നാമജപ സമരങ്ങൾ. ലിംഗ സമത്വത്തിന്റെ പ്രാഥമിക യുക്തികൾ പോലും അറിയാതെ അതിലെ ആൺകോയ്മയുടെ അധികാര താല്പര്യത്തിനു പിന്നിൽ സ്വയം ഒറ്റിക്കൊടുത്തുകൊണ്ട് അണിനിരന്ന സ്ത്രീകൾ.

നവോത്ഥാനത്തിന്റെ സത്ത
നവോത്ഥാനത്തിന്റെ സത്ത
By Visakh Sankar

എന്തായിരുന്നു നവോത്ഥാനത്തിന്റെ ഭാവുകത്വപരമായ സത്ത? അത് തുല്യതയായിരുന്നു. ഹ്യുമനിസത്തില്‍ തുടങ്ങി പാമ്പും പഴുതാരയും ഉള്‍പ്പെടെ എല്ലാവരും ഭുമിയുടെ അവകാശികള്‍ ആണെന്ന ബഷീറിയന്‍ ദര്‍ശനത്തിലേക്ക് വികസിച്ച ഒന്ന്. തുല്യത എന്ന ആശയത്തിന്റെ ആ പ്രാഥമിക രൂപത്തിൽ ലിംഗപരവും, വർഗ്ഗപരവും, ജാതി മത സമുദായ ബന്ധിയുമായ തുല്യതയും ഉൾച്ചേർന്നിരുന്നു.

‘കിത്താബി’ൽ വീണ കണ്ണീരിന്റെ ഉത്തരവാദിയാര്?
‘കിത്താബി’ൽ വീണ കണ്ണീരിന്റെ ഉത്തരവാദിയാര്?
By Visakh Sankar

ഉണ്ണി ആറോ, റഫീഖ് മംഗലശ്ശേരിയോ, മേമുണ്ട സ്കൂൾ അധികൃതരോ,സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ നടത്തിപ്പുകാരോ, കോടതിവിധി തന്നെയുമോ അല്ല ആ കണ്ണീരിന്റെ ഉത്തരവാദികൾ. അത് മത പൗരോഹിത്യവും അതിന്റെ ഗുണ്ടാപ്പടയും തന്നെയാണു. അവർക്കാണു കൊണ്ടത്. അവരാണു പ്രതികരിച്ചത്. അതിനെ നേരിടാൻ വേണ്ട ഉൾക്കരുത്ത് ഇല്ലാത്തതു കൊണ്ടാണു നാടകം പിൻവലിക്കപ്പെട്ടത്.

നവോത്ഥാന ആത്മീയത
നവോത്ഥാന ആത്മീയത
By Visakh Sankar

കള്ളങ്ങളും മുട്ടാപ്പോക്കുകളും കൊണ്ട് നിർമ്മിച്ചെടുക്കപ്പെട്ട ഏകശിലോന്മുഖമായ ആത്മീയ അടിയന്തിരാവസ്ഥയല്ല നവോത്ഥാനകാല ആത്മീയത. അത് പരിഷ്കരണോന്മുഖമായിരുന്നു. സെമറ്റിക് മതങ്ങൾ മുമ്പോട്ട് വയ്ക്കുന്ന സമ്പൂർണ്ണ വിധേയത്വത്തിന്റെ ദൈവശാസ്ത്രം മുൻനിർത്തിയല്ല അത് ദൈവത്തെ പോലും സമീപിച്ചത്. അതിനു ബന്ധം ആധുനികതയുമായി അല്ലെങ്കിൽ ദൈവവുമായി ആടുകയും പാടുകയും കലഹിക്കുകയും ചെയ്യുന്ന ഭക്തി പ്രസ്ഥാനവുമായിട്ടായിരിക്കണം.

പിറവം, ശബരിമല: ഉള്ളതായാലും ഇല്ലാത്തതായാലും ആത്മഹത്യാപരമായ ചില ആത്മഹത്യ/ഭീഷണികള്‍...!
പിറവം, ശബരിമല: ഉള്ളതായാലും ഇല്ലാത്തതായാലും ആത്മഹത്യാപരമായ ചില ആത്മഹത്യ/ഭീഷണികള്‍...!
By Visakh Sankar

ആത്മഹത്യയും ആത്മഹത്യാഭീഷണിയുമൊക്കെയായി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിശ്വാസ സ്വാതന്ത്ര്യം ആത്മഹത്യാപരമായ ഒന്നാണ് എന്നേ പറയാനുള്ളൂ. കാരണം നിങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കും എന്നു പറയുന്ന വിശ്വാസം അതിനുള്ളിലെങ്കിലും ഒരു പരാതിയും പ്രശ്നങ്ങളുമില്ലാതെ വിശ്വാസികളെ ഒന്നായി നിലനിര്‍ത്താന്‍ പോന്ന ഒരു ആദര്‍ശ വ്യവസ്ഥയല്ല.

ഫലത്തിൽ നിരോധനം തന്നെ: അതുകൊണ്ട് ‘കിത്താബി’നൊപ്പം തന്നെ
ഫലത്തിൽ നിരോധനം തന്നെ: അതുകൊണ്ട് ‘കിത്താബി’നൊപ്പം തന്നെ
By Visakh Sankar

'കിത്താബി'നൊപ്പം തന്നെയാണ്. കാരണം ഇവിടെ പക്ഷം നിർണ്ണയിക്കുന്നതു നിലവാരമല്ല, നിരോധനമാണ്. നിലവാരക്കുറവു നിരോധന കാരണമല്ല. ആകാൻ പാടില്ല. കാരണം നിലവാരം ആപേക്ഷികമാണ്. അതിനെ വ്യവസ്ഥാപിത അധികാരരൂപങ്ങളുടെ വ്യാഖ്യാനത്തിനു വിട്ടുകൊടുക്കുന്നതു കലയുടെ അന്ത്യം കുറിക്കുന്ന ഇടപാടായിരിക്കും.