പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!
പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!
By Prem Prakash

അദ്ധ്യായം അഞ്ച് എന്റെ പേര് പ്രേം പ്രകാശ് എന്നു തന്നെയാണെന്നു കരുതുന്നവർ അനേകരാണ്. വേറേ ചിലരുടെ വിചാരം ജോസ് പ്രകാശ് പേരുമാറ്റിയതു കണ്ട് ഞാൻ പേരുമാറ്റിയതാണെന്നാണ്. ജോസ് പ്രകാശിന്റെ യഥാര്‍ത്ഥപേരു ബേബി എന്നാണ്. ആ പേരുമാറ്റി, ജോസ് പ്രകാശ് എന്ന ഇടിവെട്ടു പേരിട്ടത്, മലയാളസിനിമയിലെ പേരിടീൽ വിദഗ്ദ്ധനായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. ജോസ് പ്രകാശെന്ന പേരുമാത്രമല്ല തിക്കുറിശ്ശിയുടെ സംഭാവന.

ജോസ് പ്രകാശിന്റെ അനിയന്‍
ജോസ് പ്രകാശിന്റെ അനിയന്‍
By Prem Prakash

ഒരാത്മകഥ എഴുതി, സ്വന്തം ജീവിതത്തെയും ഓർമകളെയും ലോകത്തെ അറിയിക്കാൻ തക്ക യോഗ്യതയുള്ള ആളല്ല ഞാന്‍. ഇങ്ങനൊരു ആവശ്യം മുന്നിൽക്കണ്ട്‌ ഒന്നും കുറിച്ചുവച്ചിട്ടുമില്ല. ഇത്രയൊക്കെ വില എന്റെ ജീവിതത്തിനുണ്ടെന്നു കരുതിയിരുന്നില്ലെന്നു പറയുന്നതാകും ഭംഗി. കലയെ സ്‌നേഹിക്കുന്ന, കലാകാരന്മാരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ക്കവിഞ്ഞ്‌ മഹത്തരമായി ഒന്നും എന്നിലില്ല. അതുകൊണ്ടുതന്നെ ഇതിനെ ഒരു ആത്മകഥ എന്നതി

പാട്ടുപാടുന്ന ജീവിതം
പാട്ടുപാടുന്ന ജീവിതം
By Prem Prakash

അദ്ധ്യായം രണ്ട്‌ റേഡിയോയിലൂടെ ഹിന്ദിപ്പാട്ടു മാത്രം കേൾക്കുന്ന സ്വഭാവമായിരുന്നു എന്റെ സഹോദരങ്ങള്‍ക്ക്‌. അതുകൊണ്ടുതന്നെ ഞാനും അതിലേക്ക്‌ ആകൃഷ്‌ടനായി. അങ്ങനെയാണ്‌ മുഹമ്മദു റാഫിയെയും തലത്‌ മഹമൂദിനേയും മുകേഷിനെയും ഹേമന്ത്‌ കുമാറിനെയും മന്നാ ഡേയെയും മഹേന്ദ്ര കപൂറിനെയും കിഷോർ കുമാറിനെയും സുബീര്‍ സെന്നിനെയും ലതാമങ്കേഷ്‌കറെയും ഗീതാ ദത്തിനെയും ആശാ ഭോസ്ലെയെയും സുരയ്യയെയും ഷംഷദ്‌ ബീഗത്തെയും ഒക്കെ ഞാനിഷ

കലാലയസ്‌മരണകളും ഹെലനും
കലാലയസ്‌മരണകളും ഹെലനും
By Prem Prakash

ഒരുകൊല്ലത്തിനുശേഷം വീണ്ടും ഞാൻ എന്റെ പഴയ സ്‌കൂളിലേക്ക്‌ തിരികെവന്നു. എസ്‌. എച്ച്‌. മൗണ്ടിലേക്ക്‌. കഴിഞ്ഞ ഒരുവർഷം എന്നെ പാകപ്പെടുത്താനും പരിവര്‍ത്തിപ്പിക്കാനും നടത്തിയൊരു പരീക്ഷണമായിരുന്നിരിക്കാം. ആരൊക്കെയാണ്‌ അതിന്റെ പിന്നണിക്കാര്‍ എന്ന്‌ ഇന്നും എനിക്കറിയില്ല. ഏതായാലും ഒരു വര്‍ഷത്തെ പറിച്ചുനടലിനുശേഷം എന്നെ വീണ്ടും മൂഷികസ്‌ത്രീയാക്കിക്കൊണ്ട്‌ സ്‌കൂളും അതിന്റെ പരമാധികാരി ഫാദര്‍ മ്യാലിലും ഒരിക്കൽക്കൂ

സൈക്കിള്‍ മോഷ്‌ടാക്കള്‍
സൈക്കിള്‍ മോഷ്‌ടാക്കള്‍
By Prem Prakash

പ്രേംപ്രകാശിന്റെ ആത്മകഥ: ഭാഗം നാല് അദ്ധ്യാപകർക്ക്‌ എന്നെ വലിയ ഇഷ്‌ടമായിരുന്നു. ഒരു കലാകാരനാണെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. സ്‌കൂൾ ജീവിതകാലത്തെ ഉഴപ്പുകള്‍ ഒന്നും അപ്പോളില്ലായിരുന്നു സിനിമാകാഴ്‌ച ഒഴിച്ച്‌. അതുമാത്രം മുടക്കാനാകുന്ന ഒരു കാര്യമായിരുന്നില്ല. മാത്രമല്ല, അത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരുഴപ്പുപരിപാടിയുമായിരുന്നില്ല. ഞാനേറ്റവും ഗൗരവത്തോടെ ചെയ്‌തിരുന്നൊരു പ്രവൃത്തിയും പഠനവുമായിരുന്നു

സിനിമയും തേയിലയും
സിനിമയും തേയിലയും
By Prem Prakash

എന്റെ പിതാവിന്റെ അസുഖം കൂടിക്കൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ കടയിൽ പോകുകയെന്നത് എന്റെ ജീവിതചര്യയായിക്കൊണ്ടിരുന്നു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ഇനി എന്റെ ഊഴം. എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞിരുന്നു. പരസ്പരം അറിയുന്ന വീട്ടുകാർ. ജ്യേഷ്ഠൻ ജോസ് പ്രകാശിന്റെ ഭാര്യ ചിന്നമ്മ - ഞങ്ങൾ ചേച്ചി എന്നു വിളിച്ചിരുന്നു- യാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. അങ്ങനെ 1968 ഡിസംബര്‍ 30 ന് ഞാനും ഡെയ്‌സിയും കോട്ടയം ലൂ