ഒരു നങ്ങേലിക്കില്ലെങ്കിലും പല നങ്ങേലിമാർക്കു ചരിത്രത്തെളിവുണ്ട്...
ഒരു നങ്ങേലിക്കില്ലെങ്കിലും പല നങ്ങേലിമാർക്കു ചരിത്രത്തെളിവുണ്ട്...
By deepak s

നങ്ങേലിമാരുടെ ചരിത്രത്തെളിവ് മുലമുറിച്ചതിന്റെ ഇളം‌കുളം സാക്ഷ്യമല്ല, ആ ജാതിവ്യവസ്ഥയിൽ നിന്ന് ഇന്നു മുക്കാലും മുന്നോട്ടുനടന്നു ബാക്കിയുള്ളതും കൂടി കുടഞ്ഞുകളയാൻ ശ്രമിക്കുന്ന കേരളമാണു തെളിവ്. ഒരു നങ്ങേലിക്കല്ല, പതിനായിരക്കണക്കിനു നങ്ങേലിമാരുടെ ജീവിതത്തിന്റെ, ചെറുത്തുനിൽപ്പിന്റെ തെളിവ്. അന്നു മുലക്കരം പിരിച്ചിരുന്നവരുടെ പിന്തുടർക്കാരാണ് ഇന്നു നങ്ങേലിക്കു തെളിവു ചോദിക്കുന്നത്.

എന്തായാലും ഭരിക്കാൻ പോകുന്നില്ല; പിന്നെയെന്തിന് ഇടത് എം പിമാര്‍?
എന്തായാലും ഭരിക്കാൻ പോകുന്നില്ല; പിന്നെയെന്തിന് ഇടത് എം പിമാര്‍?
By deepak s

ജനാധിപത്യം വിട്ടുവീഴ്ചകളും അനുരഞ്ജനങ്ങളും സന്ധികളും മദ്ധ്യസ്ഥകളും ഒത്തുതീർപ്പുകളും ഒക്കെച്ചേർന്നതാണ്‌. നീതി തന്നെ ഒരു വ്യതിയാനമാണ്‌ എന്നിരിക്കെ എല്ലാം തികഞ്ഞ നീതിയുടെ രൂപങ്ങൾ നമ്മുടെ മുന്നിലില്ല.

ഉടന്‍കൊല്ലിപ്പരിപാടികള്‍ തിരുനെല്ലിക്കാട്ടിലോ ഉഴുന്നുവടസമരവേദികളിലോ ഒക്കെ അടിക്കാനേ കൊള്ളൂ, പൊളിറ്റിക്കല്‍ ചേയ്ഞ്ചിന് പ്രോസസ്സിന്റെ ബാക്കിങ് വേണം
ഉടന്‍കൊല്ലിപ്പരിപാടികള്‍ തിരുനെല്ലിക്കാട്ടിലോ ഉഴുന്നുവടസമരവേദികളിലോ ഒക്കെ അടിക്കാനേ കൊള്ളൂ, പൊളിറ്റിക്കല്‍ ചേയ്ഞ്ചിന് പ്രോസസ്സിന്റെ ബാക്കിങ് വേണം
By deepak s

പൊളിറ്റിക്കല്‍ ചേയ്ഞ്ചിന്, ഏത് ചേയ്ഞ്ചിനും, പ്രോസസ്സിന്റെ ബാക്കിങ് വേണം. നടപ്പിലാക്കാനുള്ള ഇച്ഛാശക്തി വേണം. ഇതിനൊക്കെ വല്ലതും പറഞ്ഞാല്‍ തിരിയുന്ന, ഉപജാപകര്‍ക്കു പകരം നയങ്ങൾ സംസാരിക്കുന്ന മനുഷ്യർ സഭകളിലുണ്ടാവണം. സ്ത്രീപ്രാതിനിധ്യം പോലെയുള്ള വലിയ അളവില്‍ സൈദ്ധ്യാന്തികമായ വിഷയങ്ങളില്‍ വല്ലതും പറഞ്ഞാല്‍ തിരിയുന്ന, ആണും പെണ്ണും മൂന്നാം ലിംഗവും ഒക്കെയായ മനുഷ്യർ.

വധശിക്ഷയെക്കുറിച്ച് ചില വിചാരങ്ങള്‍
വധശിക്ഷയെക്കുറിച്ച് ചില വിചാരങ്ങള്‍
By deepak s

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് തൂക്കിലേറ്റപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ദേശാഭിമാനപ്രചോദിതമായ അഭിപ്രായപ്രകടനങ്ങളുടെ കുത്തൊഴുക്കാണ് സോഷ്യല്‍ നെറ്റ്‌വർക്കുകളില്‍. അതിനിടയിലും വധശിക്ഷ എന്ന പ്രാകൃത ശിക്ഷാക്രമത്തോടു വിയോജിക്കുന്നതും ബാല്‍ താക്കറെയുടെ മരണത്തോട് മാദ്ധ്യമങ്ങളും ഭരണകൂടവും പുലര്‍ത്തിയ സമീപനവുമായി താരതമ്യപ്പെടുത്തുന്നതുമായ പ്രസ്താവനകളും കാണാം. ഒരുപക്ഷെ ദേശീയതാപ്രളയത്തില്‍ മുങ്ങിപ്പോ

കുടിയേറ്റം: വിലയും നിലയും നിലനില്‍പ്പും
കുടിയേറ്റം: വിലയും നിലയും നിലനില്‍പ്പും
By deepak s

ഭക്ഷ്യക്ഷാമത്തെ നേരിടാനുള്ള നടപടിയായി ഒരുകാലത്ത് സർക്കാരാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നത്. ക്ഷാമകാലത്ത് വടക്കൻ മലബാറൊക്കെ പട്ടിണികിടന്ന് ചാവാതെ പോയത് 'തെക്കനച്ചായന്‍മാര്‍' 'കയ്യേറി'യുണ്ടാക്കിയ കൃഷികൊണ്ടുകൂടിയാണ്. നാട്ടിലുണ്ടായിരുന്നതൊക്കെ വിറ്റുപെറുക്കി കാടും മേടും കേറി പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടാണ് അവര്‍ക്കൊരു നിൽക്കക്കള്ളിയുണ്ടാകുന്നത്. വെള്ളമില്ലാത്തതിനും വെളിച്ചമില്ലാത്തതിനും മണലില്ലാ