തീണ്ടാരിപ്പുരകൾ കൊലയറകളാകുമ്പോൾ
തീണ്ടാരിപ്പുരകൾ കൊലയറകളാകുമ്പോൾ
By Anupama Anamangad

ആർത്തവക്കാരിക്ക് വേണ്ടത് നല്ലൊരു കിടക്കയും പുതപ്പും അച്ഛനമ്മമാരുടെയോ മുത്തശ്ശീമുത്തശ്ശന്മാരുടെയോ എല്ലാം സാമീപ്യവും കരുതലും അല്പം ചൂടുവെള്ളവും നല്ല ആഹാരവും പഴങ്ങളും, ആവശ്യമെങ്കിൽ നെറ്റിയും കാലും തടവാനോ വയറു തിരുമ്മാനോ പ്രിയപ്പെട്ടവർ ചുറ്റിലും ഒക്കെയാണ്. അപ്പോഴാണ് വീട് ഏറ്റവും കൂടുതൽ അവളുടേതാകേണ്ടത്. അപ്പോഴാണ് അവൾക്ക് പ്രിയപ്പെട്ടവരുടെ തലോടൽ എന്നത്തേക്കാളുമധികം വേണ്ടിവരുന്നത്.