കേരള ക്രൈസ്തവ സഭയിലെ നവോത്ഥാനം
കേരള ക്രൈസ്തവ സഭയിലെ നവോത്ഥാനം
By Nebu John Abraham

സുറിയാനി സഭയിൽ നവീകരണത്തിന് നേതൃത്വം കൊടുത്തത് എബ്രഹാം മല്പാനായിരുന്നു. തദ്ദേശ സഭയായി നിൽക്കുകയും നവീകരണം നടപ്പാക്കുകയും ചെയ്യുന്ന പദ്ധതി ആയിരുന്നു മല്പാന്റെ  പ്രവർത്തനം. ആരാധന മലയാളീകരിക്കുക, വേദപുസ്തക വ്യാഖ്യാനം ഇടവക അംഗങ്ങൾക്കും നൽകുക, പുരോഹിതരുടെ വിദ്യാഭ്യാസം, അല്മായർക്ക് ആരാധനയിൽ ബൗദ്ധികമായ പങ്കാളിത്തം, അനാചാരങ്ങൾ എതിർക്കുക എന്നീ കാഴ്ചപ്പാടുകൾ ഊർജിതപ്പെട്ടു.