വിജയ് ശങ്കർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഓൾറൗണ്ടർ അന്വേഷണങ്ങൾ
വിജയ് ശങ്കർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഓൾറൗണ്ടർ അന്വേഷണങ്ങൾ
By Kutti n Koli

വിജയ് ശങ്കർ ഒരു ഓൾ റൗണ്ടറല്ല. അയാൾ ബൗൾ ചെയ്യാനാവുന്ന ഒരു ബാറ്റ്സ്മാൻ ആണ്. അയാളെ അങ്ങനെ ഉപയോഗിച്ചില്ലെങ്കീൽ തിരഞ്ഞെടുത്ത് ഉപേക്ഷിക്കുക എന്ന വഴിപാടു പണിയല്ലാതെ മറ്റൊന്നും നടക്കില്ല. ഇപ്പൊഴത്തെ സാഹചര്യത്തിൽ ഭാഗ്യത്തിന്റെ തുടർച്ചയായ സഹായം കൂടിയില്ലെങ്കിൽ വിജയ് വന്നതുപോലെ പോകാനാണു സാധ്യത. അതു ടീമിനു ഗുണം ചെയ്യില്ല എങ്കിൽ കൂടി.

എം എസ് ഡി: ബിഗ് കരിയേഴ്സ് ഡിസർവ് ഈവൻ ബെറ്റർ (ബിഗ്ഗർ) എൻഡിങ്ങ്സ്
എം എസ് ഡി: ബിഗ് കരിയേഴ്സ് ഡിസർവ് ഈവൻ ബെറ്റർ (ബിഗ്ഗർ) എൻഡിങ്ങ്സ്
By Kutti n Koli

ഈ ലോകകപ്പ് ഇന്ത്യ നേടുകയും അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർക്ക് ഒരു ഫിറ്റിങ്ങ് വിടവാങ്ങൽ നൽകാനാവുകയും ചെയ്താൽ (ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പു നേടിയ ടീം സച്ചിനു നൽകിയ പോലെ ഒന്ന്) അതു മനോഹരമായ ഒരു ദൃശ്യമായേനെ. അതു പക്ഷേ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിൽ ഈ ഏകദിന ലോകകപ്പിനപ്പുറം എം എസ് ഡിയെ പ്രതീക്ഷിക്കണ്ട.

ചരിത്രനേട്ടത്തിന്റെ ക്രീസിൽ നോട്ടൗട്ടായി കേരളം
ചരിത്രനേട്ടത്തിന്റെ ക്രീസിൽ നോട്ടൗട്ടായി കേരളം
By Kutti n Koli

ഇനിയങ്ങോട്ടുള്ള വഴി ഇതിലും ദുർഘടമാവും എന്ന് ഉറപ്പ്. എന്നാൽ രണ്ടേ രണ്ടു വിജയങ്ങൾ കൂടി മതി നാടിന്റെ പരമോന്നത ആഭ്യന്തര ക്രിക്കറ്റ് കിരീടത്തിൽ മുത്തമിടാൻ എന്നതു ത്രസിപ്പിക്കുന്ന ഒരു പ്രചോദനവുമാണ്. എന്നാൽ കളിക്കാർ എന്ന നിലയിൽ അതിൽ വീണു പോകാതെ കളിയെ സെഷൻ ബൈ സെഷനായി നേരിട്ടു പൊരുതി മുന്നേറാൻ അവർക്കാവട്ടെ എന്ന് ആശംസിക്കാം.

ഇതോ ഇന്ത്യയുടെ ആദർശ ടീം? ശെടാ, സമയമുണ്ട്, ഇപ്പ ഓരെ കളിക്കാൻ വിട്...
ഇതോ ഇന്ത്യയുടെ ആദർശ ടീം? ശെടാ, സമയമുണ്ട്, ഇപ്പ ഓരെ കളിക്കാൻ വിട്...
By Kutti n Koli

ഇതൊരു ആദർശ ടീമാവണമെന്നില്ല. എന്നാൽ ഇതിനതായി വികസിക്കാനാവില്ല എന്നും ഇല്ല. അതുകൊണ്ട് ഇതോ ആദർശ ടീം എന്നൊക്കെ ചോദിച്ചാൽ ശെടാ, ഓരെ കളിക്കാൻ വിട് എന്നാണു മറുപടി.

രണ്ടിലാരെന്നതല്ല, പ്രതീക്ഷ നൽകുന്നൊരു കോംബിനേഷൻ: ഹാർദിക്+ വിജയ്ശങ്കർ
രണ്ടിലാരെന്നതല്ല, പ്രതീക്ഷ നൽകുന്നൊരു കോംബിനേഷൻ: ഹാർദിക്+ വിജയ്ശങ്കർ
By Kutti n Koli

പേസ് ബൗളിങ്ങ് ഓൾ റൗണ്ടർമാർ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു അപൂർവ്വ ഇനമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്ന മാത്രയില്‍ ആവേശം ജനിപ്പിക്കുന്നതും. എന്നാല്‍ ഉയര്‍ന്ന പല ആവേശങ്ങളും എങ്ങുമെത്താതെ തകര്‍ന്നതാണു ചരിത്രം. ഇപ്പോൾ ഇത് ഓർക്കാൻ കാരണം അടുത്തകാലത്തു പ്രതീക്ഷ നൽകിയ ഒരു ഓൾ റൗണ്ടർ പരിക്കിന്റെ പിടിയിലാവുകയും ആ ഗ്യാപ്പിൽ ഉയർന്നുവന്ന ഒരു താരം ഈ കഴിഞ്ഞ ഏകദിനത്തിലെ ഹീറൊ ആവുകയും ചെയ്ത പശ്ചാത്തലം തന്നെ.

കപിലിന്റെ ചെകുത്താന്മാരോടു പൊരുതിത്തോറ്റ കെവിന്റെ മകൻ: സാം കരന്റെ ഐ പി എൽ വിജയഗാഥ
കപിലിന്റെ ചെകുത്താന്മാരോടു പൊരുതിത്തോറ്റ കെവിന്റെ മകൻ: സാം കരന്റെ ഐ പി എൽ വിജയഗാഥ
By Kutti n Koli

ഇംഗ്ലണ്ടിൽ തുടങ്ങിയ പടയോട്ടം സാം കരൺ ഇന്ത്യയിലും തുടരുന്നു. ഐ പി എലിൽ കിങ്സ് ഇലവൻ ഏതാണ്ടു തോറ്റ കളിയിൽ അവരെ തിരികെ കൊണ്ടുവന്നു ജയിപ്പിച്ചതു സാമാണ്. പത്തു പന്തിൽ ഇരുപതു റൺ. നാലോവറിൽ നാലു നിർണ്ണായകമായ വിക്കറ്റുകൾ. പണ്ടു കെവിനു കഴിയാതെ പോയ ഫിനിഷിങ് സാം ചെയ്യുന്നു.

ഐ പി എൽ: ആർ സി ബിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു ദേശീയ ആവശ്യമാണ്
ഐ പി എൽ: ആർ സി ബിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു ദേശീയ ആവശ്യമാണ്
By Kutti n Koli

ആർ സി ബിയിൽ ബാക്കിയാവുന്ന പ്രതീക്ഷകൾ വച്ചതിന്റെയൊരു തിരിച്ചുവരവ്..., വൗ....കോലിയും പാർഥിവും ഏ ബിയും ചേരുന്ന ബാറ്റിംഗ്, ചഹൽ, സിറാജ്, സൈനി, ഉമേഷിന്റെ ബൗളിങ്ങ്. ജയിക്കാൻ തുടങ്ങിയാൽ പിന്നെ തടുക്കാൻ പ്രയാസമാകുന്ന ഒരു കോമ്പിനേഷൻ. അതിൽ വിരമിച്ച ഏ ബി ഒഴികെ എല്ലാവരും പൊട്ടൻഷ്യൽ ഇന്ത്യൻ താരങ്ങൾ. അതിൽ നിന്നും സാധാരണയെന്നോണം നൂറ്റമ്പത് കിലോമീറ്ററിനപ്പുറം വേഗത്തിൽ പന്തെറിയുന്ന ഒരു ബൗളർ.

ക്യാപ്റ്റൻ കൊഹ്ലിയുടെ നൊമ്പരം: ഐ പി എൽ ആയാലും ലോകകപ്പായാലും ടീം തിരഞ്ഞെടുപ്പ്
ക്യാപ്റ്റൻ കൊഹ്ലിയുടെ നൊമ്പരം: ഐ പി എൽ ആയാലും ലോകകപ്പായാലും ടീം തിരഞ്ഞെടുപ്പ്
By Kutti n Koli

മൂന്ന് സീമർമാരും മൂന്ന് സ്പിന്നർമാരും ഹാർദിക്കും വിജയ് ശങ്കറും ബാക്കി ഏഴിൽ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരുമായി ഇംഗ്ളണ്ടിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ തുലനം ഭദ്രമാണൊ? കണ്ടുതന്നെ അറിയണം. പ്രത്യേകിച്ച് ഒരു ക്യാപ്റ്റനെന്ന നിലയിൽ ടീം തിരഞ്ഞെടുപ്പിലെ കൊഹ്ലിയുടെ ദൗർബല്യങ്ങൾ കുപ്രസിദ്ധമാണെന്നിരിക്കെ. ഐ പി എൽ ആയാലും ലോകകപ്പായാലും ക്യാപ്റ്റൻ കൊഹ്ലിയുടെ ആ നൊമ്പരം നിലനിൽക്കുമോ?

ഐ പി എല്ലൊക്കെ ഇപ്പൊഴും കാണുന്ന വിഢികളുണ്ടോ?
ഐ പി എല്ലൊക്കെ ഇപ്പൊഴും കാണുന്ന വിഢികളുണ്ടോ?
By Kutti n Koli

ക്രിക്കറ്റിലെ കോഴ വിവാദങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ ഇതൊരു കളിയല്ല, നാടകമാണ്, കാണുന്നവർ വിഡ്ഢികളാണെന്നൊക്കെ ഒരു ബുദ്ധിജീവി വിമർശനമുണ്ട്. പ്രത്യേകിച്ച് ഐ പി എൽ. പക്ഷേ കൊല്ലങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ജനകീയ അംഗീകാരത്തിന് ഒരു കോട്ടവുമില്ല. കാരണം റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും ചെന്നൈ സൂപ്പർ കിങ്ങ്സും തമ്മിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 21ആം തിയതി രാത്രി നടന്നതുപോലുള്ള കളികളാണ്.