ഫഹദ് ഫാസിൽ: ഭാഗ്യങ്ങൾ വിലയിരുത്തണ്ട, ചുമ്മാ ആസ്വദിക്കുക
ഫഹദ് ഫാസിൽ: ഭാഗ്യങ്ങൾ വിലയിരുത്തണ്ട, ചുമ്മാ ആസ്വദിക്കുക
By തിരയും ശീലവും

‘കയ്യെത്തും ദൂരത്ത്‘ പൊട്ടിക്കഴിഞ്ഞ് അവസരങ്ങളില്ലാതിരുന്ന 2009ലെ ‘കേരള കഫെ‘യ്ക്ക് ഇടയിലുള്ള ഏഴ് വർഷങ്ങൾ. അതാണു പെർഫോമൻസിനും കേവലമായ ബിഹെവിങ്ങിനും ഇടയിലെ അതിർവരമ്പു കൃത്യമായി തിരിച്ചറിഞ്ഞു പെർഫോം ചെയ്യുന്ന ഒരു നടനായി ഫഹദ് ഫാസിലിനെ മാറ്റിയത്. ഇന്നു മലയാളത്തിൽ എറ്റവും പ്രതീക്ഷ നൽകുന്ന നടൻ ഫഹദ് ആണെന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല.

തീയേറ്ററിലെ മസ്തിഷ്കമരണം: ജോസഫിന്റെ അത്മീയ പാപാന്വേഷണ കഥ
തീയേറ്ററിലെ മസ്തിഷ്കമരണം: ജോസഫിന്റെ അത്മീയ പാപാന്വേഷണ കഥ
By തിരയും ശീലവും

തീയേറ്ററിൽ നൂറു ദിവസം തികച്ചു കളിച്ച 2018ലെ ഒരേയൊരു സിനിമയാണു ‘ജോസഫ്‘ എന്നു വിക്കിപീഡിയ പറയുന്നു. എന്നാൽ വെറുമൊരു ബോക്സോഫിസ് ഹിറ്റു മാത്രമല്ല, കലാമൂല്യവും ആനുകാലിക പ്രസക്തിയുമുള്ള ഒരു സിനിമ കൂടിയാണതെന്നു വിവിധ റിവ്യൂകളും പറയുന്നു. നിർമ്മാതാവു കൂടിയായ സിനിമയിലെ നായകൻ ജിജോ ജോസഫിനു മികച്ച നടനുള്ള അവാര്‍ഡ് കൂടി ലഭിച്ചതോടെ ‘ജോസഫ്‘ വാര്‍ത്തകളില്‍ നിറയുകയാണ്.

അപകടമുണ്ടാക്കി അതു മസ്തിഷ്കമരണമാക്കി അവയവക്കച്ചവടം: വൗ...വാട്ടെ ഭാവന സർജി!
അപകടമുണ്ടാക്കി അതു മസ്തിഷ്കമരണമാക്കി അവയവക്കച്ചവടം: വൗ...വാട്ടെ ഭാവന സർജി!
By തിരയും ശീലവും

ജോസഫിനെ ആരുമില്ലാത്തവനാക്കിയതു സർവ്വശക്തനായ ദൈവത്തിന്റെ വഴികളെ അവയവദാനം ഉൾപ്പെടെയുള്ള മനുഷിക ഇടപെടലുകൾ വഴി മാറ്റിമറിക്കാൻ ശ്രമിച്ചവരാണ്. തിന്മയുടെ മനുഷ്യ സാമ്രാജ്യത്തിലെ നന്മയുടെ യുക്തി എന്നത് ഒരു തോന്നൽ മാത്രമാണ്. അത്തരത്തിൽ ഒരു വ്യാജയുക്തിയുടെ പുണ്യമാണ് അവയവദാനവും. അതു വ്യവസ്ഥയാകുന്നതു വഴി നന്മ പുലരില്ല, തിന്മയുടെ മാഫിയകൾ വളരുകയേ ഉള്ളു. ‘ജോസഫ്‘ എന്ന സിനിമ പറഞ്ഞുവയ്ക്കുന്നത് അതാണ്.

പിതാവായ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം: അതാണു കമ്പോളനവതരംഗത്തിലെ “മിഖായേലുകളെ“ സൃഷ്ടിക്കുന്നത്
പിതാവായ ദൈവത്തിലുള്ള അചഞ്ചല വിശ്വാസം: അതാണു കമ്പോളനവതരംഗത്തിലെ “മിഖായേലുകളെ“ സൃഷ്ടിക്കുന്നത്
By തിരയും ശീലവും

കച്ചവട സിനിമയിലെ നവതരംഗത്തിന്റെ വിജയ ഫോർമുല സമൂഹത്തിന്റെ എല്ലാ സെക്ഷനെയും മാർക്കറ്റ് സെഗ്മെന്റുകൾ എന്ന നിലയിൽ അഭിസംബോധന ചെയ്യുന്ന തിരക്കഥയാണു. എല്ലാ സെഗ്മെന്റിനെയും അഭിസംബോധന ചെയ്യുമെങ്കിലും ഒടുക്കം അതു കറങ്ങിത്തിരിഞ്ഞു പൊതുബോധത്തിൽ തന്നെ വിലയം പ്രാപിക്കുകയും ചെയ്യും. അതാത് സെക്ഷൻസ് തങ്ങളെ അവഗണിച്ചില്ലല്ലൊ, ഉള്ളതാവട്ടെ എന്ന നിലയ്ക്ക് ആ ഒടുക്കത്തെ പരിഗണനയോടെ കാണുകയും ചെയ്യും.