നവോത്ഥാന കേരളത്തിന്റെ മുസ്‌ലിം ശിൽപികൾ
നവോത്ഥാന കേരളത്തിന്റെ മുസ്‌ലിം ശിൽപികൾ
By Musthafa Thanveer

ഉദ്യോഗപ്രവേശനങ്ങള്‍ വഴി ഭരണസ്വാധീനം നേടിയെടുക്കലാണു മാപ്പിള രാഷ്ട്രീയ വിമോചനത്തിന്റെ സ്ട്രാറ്റജി ആകേണ്ടത്‌ എന്നു മക്തി തങ്ങള്‍ വാദിച്ചു. 'ആധുനിക വിദ്യാഭ്യാസം, ആധുനിക രാഷ്ട്രീയം' എന്ന പിൽക്കാല കേരളീയ മുസ്‌ലിം രാഷ്ട്രീയ‌ സങ്കൽപനത്തിന്റെ പ്രഭവം തീർച്ചയായും മക്തി തങ്ങൾ ആയിരുന്നു.

മക്തി തങ്ങൾ: ഇനിയും തിരിച്ചറിയപ്പെടാത്ത ചരിത്രവസ്തുതകൾ
മക്തി തങ്ങൾ: ഇനിയും തിരിച്ചറിയപ്പെടാത്ത ചരിത്രവസ്തുതകൾ
By Musthafa Thanveer

ആധുനികതയുടെ പശ്ചാതലത്തില്‍ നടന്ന ‘പരിഷ്‌കരണം’ നായര്‍, ഈഴവ സമുദായങ്ങള്‍ക്കു മുന്നേ മാപ്പിളമാര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ടെന്നും ചട്ടമ്പി സ്വാമികള്‍ക്കും നാരായണഗുരുവിനും മുമ്പാണ്, അല്ലാതെ ശേഷമല്ല മക്തി തങ്ങളെ കേരളീയ സാമൂഹ്യപരിഷ്‌കരണ ചരിത്രപാഠങ്ങളില്‍ ഉള്‍പെടുത്തേണ്ടതെന്നും ഇനിയെങ്കിലും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്.

ദേശീയതയും മുസ്ളിം നവോത്ഥാനവും
ദേശീയതയും മുസ്ളിം നവോത്ഥാനവും
By Musthafa Thanveer

തിരുവിതാംകൂറിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വക്കം മൗലവിയുടെ പത്രം വളരെ നിര്‍ണായകമായിരുന്നു. അതുകൊണ്ടാണു പത്രം നിരോധിക്കുകയും പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തുകൊണ്ടുള്ള രാജകല്‍പന വന്നതും. ജനാധിപത്യ പ്രബുദ്ധതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഏകാധിപത്യത്തിന്റെ പ്രഹരമേറ്റ് രക്തസാക്ഷിയായ സ്വദേശാഭിമാനിയില്ലാതെ എങ്ങനെയാണ് നമുക്ക് കേരളത്തിന്റെ ചരിത്രമെഴുതാനാവുക?

വക്കം മൗലവിയെന്ന വിപ്ളവകാരിയായ വിശ്വാസി
വക്കം മൗലവിയെന്ന വിപ്ളവകാരിയായ വിശ്വാസി
By Musthafa Thanveer

വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ ചര്യയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളാനാകുമെന്നു വക്കം മൗലവി പ്രായോഗികമായി തെളിയിച്ചു. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ഗതി നിര്‍ണയിച്ചതില്‍ അദ്ദേഹത്തിന്റെ ഈ ദൂരക്കാഴ്ച സാരമായ പങ്കു വഹിച്ചിട്ടുണ്ട്.

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും
By Musthafa Thanveer

കേരള നവോത്ഥാനമെന്നല്ല, ദേശീയതയും ഭാഷയും സാഹിത്യവും ഒക്കെയും വികസിച്ചുവന്നത് ഇവിടത്തെ നാനാ ജാതി മതസമൂഹങ്ങളുടെ തനതായ കയ്യൊപ്പുകളോടെയാണ്. അവയിൽ ചിലതിനെ തമസ്കരിക്കുകയും ചിലതു മാത്രം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതു ചരിത്രവിരുദ്ധം മാത്രല്ല, ദേശവിരുദ്ധം കൂടിയാണ്.