“സമാധാനത്തിനായി യുദ്ധം ചെയ്യുന്നതു കന്യകാത്വം നിലനിർത്താനായി ഭോഗിക്കുന്നതുപോലെയാണ്”
“സമാധാനത്തിനായി യുദ്ധം ചെയ്യുന്നതു കന്യകാത്വം നിലനിർത്താനായി ഭോഗിക്കുന്നതുപോലെയാണ്”
By Nazeer Hussain Kizhakkedathu

സമാധാനപൂർണം ആയ ഒരു ചർച്ച ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ നടക്കണം എങ്കിൽ മതം അടിസ്ഥാനപ്പെടുത്തി അല്ലാതെയുള്ള സർക്കാരുകൾ രണ്ടു രാജ്യത്തും ഉണ്ടാവേണ്ടതുണ്ട്. ഇന്ത്യയിൽ അതു സാധിക്കാവുന്ന കാര്യം ആണെങ്കിലും പാകിസ്ഥാനിൽ ഈയടുത്ത കാലത്ത് അങ്ങിനെ നടക്കുമോ എന്നു കണ്ടറിയണം. ഓർക്കുക മുഹമ്മദലി ജിന്നയുടെ കാലത്തു പോലും പാക്കിസ്ഥാൻ ഇത്ര മാത്രം മതരാഷ്ട്രം ആയിരുന്നില്ല.