സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി കേരളത്തിലും ഇന്ത്യയിലും: ഒരു താരതമ്യപഠനം
സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി കേരളത്തിലും ഇന്ത്യയിലും: ഒരു താരതമ്യപഠനം
By കാവ്യ കോറോം

കേന്ദ്ര സർക്കാർ കണക്കുകളിൽ കൃത്രിമം കാണിച്ചും കോടിക്കണക്കിനു രൂപയ്ക്കു പരസ്യം ചെയ്തും ഇല്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴാണു കേരളത്തിൽ ഒരു ഗവൺമെന്റ് കൂറ്റൻ ടവർ സ്ഥാപിച്ച് ഒറ്റപ്പെട്ട തുരുത്തിൽ വരെ വൈദ്യുതിയെത്തിച്ചു പുതിയ ഉയരങ്ങൾ സൃഷ്ടിക്കുന്നത്. സമ്പൂർണ വൈദ്യുതീകരണത്തിൽ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചാണ് കേരളം ഒന്നാം സ്ഥാനം എന്നതു കേവലം അവകാശവാദമല്ല എന്നു വീണ്ടും തെളിയിക്കുന്നത് .