നാടകക്കാരുടെ മേഘരൂപന്‍
നാടകക്കാരുടെ മേഘരൂപന്‍
By S Narendran

അമച്വർ നാടകത്തിനും പ്രഫഷനൽ നാടകത്തിനും സിനിമാത്തിരക്കഥയ്ക്കും അവാര്‍ഡു നേടിയിട്ടുള്ള പി.ബാലചന്ദ്രന്റെ ആദ്യസംവിധാനസംരംഭമായ ഇവൻ മേഘരൂപന്റെ പിന്നില്‍ നാടകക്കാരുടെ കൂട്ടായ്മ.  സ്കൂൾ ഓഫ് ഡ്രാമയില്‍, യശശ്ശരീരനായ ജി. ശങ്കരപ്പിള്ളസാറിന്റെയും മറ്റും ശിഷ്യത്വത്തില്‍ നാടകം പഠിച്ചിറങ്ങിയ പി.ബാലചന്ദ്രന്‍ നാടകരംഗത്തെ പ്രമുഖനാമങ്ങളിലൊന്നാണ്. ആദ്യസമാഹാരമായ പാവം ഉസ്മാനുതന്നെ സംസ്ഥാന സാഹിത്യ അക്കാദമി മികച്ച നാടകത്ത

പഠാന് ദക്ഷിണാഫ്രിക്കയെ തല്ലിക്കെടുത്താനായില്ല!
പഠാന് ദക്ഷിണാഫ്രിക്കയെ തല്ലിക്കെടുത്താനായില്ല!
By S Narendran

ആനപ്പടയാളികളും കുതിരപ്പടയാളികളും രഥവീരന്മാരുമെല്ലാം വീണിട്ടും തളരാതെ പോരാടി, ശത്രുപക്ഷത്തു വൻനാശം വിതച്ചുവീണ കാലാൾപ്പടയാളിപ്പോലെ, ജടായുവിന്റെയും സമ്പാദിയുടെയും കഥയിൽ ചിറകുകരിയുംവരെ സൂര്യനിലേക്കു പറന്നുയർന്ന സമ്പാതിയെപ്പോലെ, പത്മവ്യൂഹത്തില്‍നിന്നു പുറത്തുകടക്കാന്‍ ചിലപ്പോള്‍ പറ്റില്ലെന്നറിഞ്ഞിട്ടും അതിനൊരുമ്പെട്ട രണശൂരന്‍ അഭിമന്യുവിനെപ്പോലെ, കര്‍ണന്റെ വേലിനുനേരേ തനിക്കൊപ്പം നില്‍ക്കാന്‍ ഒരാള്‍ പോലു

യു.ഡി.എഫ്. - തരംഗം തറരംഗമായി മാറുമോ?
യു.ഡി.എഫ്. - തരംഗം തറരംഗമായി മാറുമോ?
By S Narendran

എൽഡിഎഫ് ഭരണകാലത്തിന്റെ സവിശേഷതകൊണ്ട് അടുത്ത കേരള നിയമസഭാതെരഞ്ഞെടുപ്പ് യുഡിഎഫ് തരംഗത്താല്‍ സമൃദ്ധമായിരിക്കുമെന്നു പരക്കെ വിലയിരുത്തപ്പെട്ടിരുന്നു എന്നത് ഒരു സത്യമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ, കഴിഞ്ഞ ആറുമാസത്തിനിടെ, ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ സവിശേഷിച്ചും ഉണ്ടായ കാര്യങ്ങള്‍ യു.ഡി.എഫിന് ഇത് തരംഗമാകുന്നതിനു പകരം തറരംഗമായിമാറുമോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളിലേക്ക് അ

ഹൗസ്‌ഫുള്‍ ഓഫ്‌ കോമഡി
ഹൗസ്‌ഫുള്‍ ഓഫ്‌ കോമഡി
By S Narendran

സാജിദ്‌ എന്ന സംവിധായകനും അക്ഷയ്‌കുമാർ - റിതേഷ്‌ ദേശ്‌മുഖ്‌ ടീമും 2007ലാണ്‌ ഹേയ്‌ ബേബി എന്ന ചിത്രവുമായി ഒന്നിച്ചത്‌. ഇതേ ടീമിന്റെ രണ്ടാമത്തെ കൂട്ടുത്തരവാദിത്തശ്രമമാണ്‌ ഇന്നലെ (ഏപ്രിൽ 30, 2010) ആഗോളവ്യാപകമായി റിലീസ്‌ ചെയ്യപ്പെട്ട ഹൗസ്‌ഫുൾ എന്ന ചിത്രം. ലൈറ്റ്‌ കോമഡി/ ഫാമിലി ഡ്രാമ എന്ന ജനറില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രമാണിത്‌. ഈ വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ്‌ ഹിന്ദിയില്‍ ഇപ്പോഴിറങ്ങുന്ന മി

അമ്മഭാവം അരങ്ങൊഴിയുമ്പോള്‍
അമ്മഭാവം അരങ്ങൊഴിയുമ്പോള്‍
By S Narendran

മലയാളികൾക്ക് ആറന്മുള ആറന്മുളയപ്പന്റെ ഇടംമാത്രമായിരുന്നില്ല, ആറന്മുളയമ്മയുടെയും ഇടമായിരുന്നു. ആറന്മുള പൊന്നമ്മയുടെ. മലയാളസിനിമയിലെ അമ്മഭാവത്തിന്റെ ആഭിജാത്യമായ മുഖമായിരുന്നു ആറന്മുള പൊന്നമ്മ(96). അറുപതുകൊല്ലത്തെ അമ്മമുഖമാണ് മലയാളിക്ക്, പ്രത്യേകിച്ച് മലയാളസിനിമാപ്രേക്ഷകന് ആ അമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അവസാനം തിരശ്ശീലയിൽ മുഖംകാട്ടിമറഞ്ഞിട്ട് ഒരു വ്യാഴവട്ടത്തിലേറെയായെങ്കിലും ആ അമ്മമുഖം

കഥ തുടരുന്നുണ്ട്‌; എങ്കിലും...
കഥ തുടരുന്നുണ്ട്‌; എങ്കിലും...
By S Narendran

സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേര്‌ കഥ തുടരുന്നു എന്നാണ്‌. സത്യത്തിൽ സത്യന്‍ അന്തിക്കാട്‌ ഈ ഒരൊറ്റ കഥയുമായി രചനയും സംവിധാനവും തുടരാന്‍ തുടങ്ങിയിട്ട്‌ നാളു കുറച്ചായി. ഇത്തിരിയെങ്കിലും സെന്‍സിബിളായി ചിന്തിക്കുന്ന പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുകയല്ല, കഥ കഴിയുകയാണ്‌ ചെയ്‌തിട്ടുള്ളത്‌.

പരസ്യം എന്ന മതം വളര്‍ന്നു പന്തലിക്കുമ്പോള്‍
പരസ്യം എന്ന മതം വളര്‍ന്നു പന്തലിക്കുമ്പോള്‍
By S Narendran

ഈ ലേഖനം മുന്നോട്ടു വയ്‌ക്കാനുദ്ദേശിക്കുന്ന വാദങ്ങളെ കൂടുതൽ സരളമായി സമർഥിക്കാൻ സഹായകമെന്നു കരുതുന്ന രണ്ടു കഥാസന്ദര്‍ഭങ്ങൾ വിവരിച്ചുകൊണ്ടാവട്ടെ, തുടക്കം. ഒന്നാമത്തേത്‌ ഒരു മലയാളകഥയാണ്‌. വി.പി. ശിവകുമാറിന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക്‌ ഒരു ആമുഖമെന്ന കഥ. ആ കഥയിലെ മുഖ്യകഥാപാത്രമായ വീട്ടമ്മ ആധുനികോത്തര ഉപഭോക്താവിന്റെ നല്ല ഒരു മാതൃകയാണ്‌. വീട്ടുപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നത്‌ ഭ്രാന്തമായ ഒരു ആവേശമായി മാ

ഒരു ഫയങ്കര ഫ്രേമകഥ!
ഒരു ഫയങ്കര ഫ്രേമകഥ!
By S Narendran

കൈറ്റ്സ്... ഈ പേരുതന്നെ സായിപ്പിനെയും ഇന്ത്യക്കാരനെയും ഒന്നിച്ചു പറ്റിക്കാനുള്ള സൂത്രപ്പണിയാണെന്നു നേരത്തേ തന്നെ ഒന്നൂഹിച്ചിരുന്നു. സംഗതി സത്യമാണെന്നുതന്നെയല്ല, സത്യാൽ സത്യതരമാണെന്നു മനസ്സിലാക്കാൻ പടം ഒരുനോക്കൊന്നു കാണുകയേ വേണ്ടിവന്നുള്ളൂ. പിന്നെ, ഒരു കൗതുകം, സാധാരണ പ്രേക്ഷകന്‍ മുതല്‍ കൊടികെട്ടിയ ചലച്ചിത്രനിരൂപകന്മാർ വരെ ഈ ചിത്രം അറുബോറാണെന്നു കണ്ടെത്തിക്കഴിഞ്ഞു. അങ്ങനൊരാശ്വാസം.

പരസ്യമതത്തില്‍ കുഞ്ഞാടുകള്‍ മാത്രം
പരസ്യമതത്തില്‍ കുഞ്ഞാടുകള്‍ മാത്രം
By S Narendran

പരസ്യം എന്ന മതം വളർന്നു പന്തലിക്കുമ്പോൾ എന്ന ലേഖനത്തിന്റെ തുടര്‍ഭാഗം: പരസ്യമേഖലയ്‌ക്ക്‌ നിതാന്തമായി ഒരു വിഗ്രഹത്തെ ആശ്രയിക്കാനാവില്ല. കാരണം, സമൂഹത്തിൽ വിഗ്രഹങ്ങള്‍ മാറിക്കൊണ്ടിരിക്കും. പ്രാദേശികമായെന്നതു പോലെ കാലികമായും മതത്തിലും ദൈവങ്ങള്‍ക്കുള്ള പ്രാമുഖ്യം മാറുന്നത്‌ കാണാവുന്ന സത്യമാണല്ലോ. പരസ്യങ്ങളിലെ വിഗ്രഹം മാറ്റിസ്ഥാപിക്കലിന്റെ ഏറ്റവും നല്ല ഉദാഹരണമായി പറയാൻ കഴിയുന്നത് ബൂസ്റ്റ്‌ എന്ന പോഷകപാനീ

മാണിയും കോണിയും ഒന്നിച്ചാല്‍?
മാണിയും കോണിയും ഒന്നിച്ചാല്‍?
By S Narendran

നടക്കാൻ പോകുന്ന കാര്യത്തേക്കുറിച്ചല്ല, ഈ കുറിപ്പ്. നടക്കുന്നതിനെ കുറിച്ചു മാത്രമല്ലല്ലോ, പത്രങ്ങളൊന്നും എഴുതാറ്. അതുകൊണ്ട്, ഒരു നടയ്ക്കു പോകുവല്ലേ, ഇതൂടെ ഇരിക്കട്ടേന്നു വച്ചു. അപ്പോൾ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ജോസഫിനെ മാണി കോർപ്പറേറ്റ് ശൈലിയില്‍ വിഴുങ്ങി വലുതായത് കോൺഗ്രസുകാര്‍ക്ക് തീരെ പിടിച്ചിട്ടില്ലെന്നത് എല്ലാര്‍ക്കും അറിയാം. എന്നാല്‍, അതിനെതിരെ എന്തുനടപടിയെടുക്കണമെന്നത് ഇപ്പോഴും അവരുടെ കൈ

ചത്ത പിച്ചുകള്‍ ഐപിഎല്ലിന്റെ ശവപ്പറമ്പാകും
ചത്ത പിച്ചുകള്‍ ഐപിഎല്ലിന്റെ ശവപ്പറമ്പാകും
By S Narendran

ഐപിഎൽ എന്ന ട്വെന്റി 20 ക്രിക്കറ്റ് അഥവാ കുട്ടിക്ക്രിക്കറ്റ് ആളുകളെ ആവേശഭരിതരാക്കുന്നത് പ്രിയടീമുകളുടെ വിജയം കൊണ്ടുമാത്രമല്ല, ഒരുപരിധിവരെ, അതിലും പ്രധാനം വെടിക്കെട്ടു ബാറ്റിംഗു കാണുന്നതിന്റെ ആനന്ദം കൊണ്ടാണ്. ആ ആനന്ദം നഷ്ടപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കാണുന്നത്. ഹോം ഗ്രൗണ്ടുകളില്‍ ചത്ത പിച്ചുകളൊരുക്കി കൊച്ചിയും രാജസ്ഥാനും മറ്റും കാട്ടുന്ന മാതൃകയുടെ കുഴപ്പം പരക്കെ ഐപിഎല്ലിനെ പിടികൂടുന്ന

പ്രണവം വീണ്ടും സിനിമ നിര്‍മ്മിക്കുന്നു
പ്രണവം വീണ്ടും സിനിമ നിര്‍മ്മിക്കുന്നു
By S Narendran

മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമാണക്കമ്പനികളില്‍ ഏറ്റവും പ്രശസ്‌തമായ പ്രണവം ആര്‍ട്‌സ്‌ പതിറ്റാണ്ടിന്റെ മൗനത്തിനുശേഷം തിരിച്ചെത്തുന്നു. വാനപ്രസ്ഥം എന്ന വന്‍ബജറ്റുചിത്രത്തിനുശേഷം നിര്‍മാണരംഗത്തുനിന്നു പിന്‍വാങ്ങിയ ബാനറാണു ലാലിന്റെ സ്വന്തം പ്രണവം ആര്‍ട്‌സ്‌. എന്നാല്‍, ഇപ്പോൾ അതിനേക്കാള്‍ ബിഗ്‌ബജറ്റു ചിത്രമായ കാണ്ഡഹാര്‍ നിര്‍മാണത്തില്‍ സഹകരിച്ചുകൊണ്ടാണ്‌ ഈ പ്രശസ്‌തബാനറിനെ ലാല്‍ വീണ്ടും വെള്ളിത്തി

കൊച്ചിക്കൊമ്പന്‍ ചരിഞ്ഞു, ജഡം എഴുന്നള്ളിക്കും
കൊച്ചിക്കൊമ്പന്‍ ചരിഞ്ഞു, ജഡം എഴുന്നള്ളിക്കും
By S Narendran

കേരളത്തെ കണ്ണീരിലാഴ്‌ത്തി കൊച്ചിക്കൊമ്പൻ ചരിഞ്ഞു. ഐപിഎൽ അമ്പലത്തില്‍ നടയ്‌ക്കുവച്ചപ്പോൾ മുതല്‍ ദേഹാസ്വാസ്ഥ്യങ്ങളും അസുഖലക്ഷണങ്ങളും കാട്ടിയിരുന്ന കൊമ്പന്‍, ഇടയ്‌ക്ക്‌ രോഗശമനത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നെങ്കിലും ഇന്നലെ രാത്രി പതിനൊന്നേകാലോടെ ചെരിയുകയായിരുന്നു. ന്യൂസിലന്റില്‍നിന്നു കൊണ്ടുവന്ന ബ്രെണ്ടന്‍ മക്കെല്ലം എന്ന പുതിയ മരുന്നുപയോഗിച്ച്‌ നടത്തിയ ചികിത്സകള്‍ ആദ്യം ഫലിച്ചില്ലെങ്കിലും പിന്

സച്ചിന്‍ മികച്ച ക്യാപ്റ്റനോ മോശം ക്യാപ്റ്റനോ?
സച്ചിന്‍ മികച്ച ക്യാപ്റ്റനോ മോശം ക്യാപ്റ്റനോ?
By S Narendran

സച്ചിൻ നല്ല ക്യാപ്റ്റനോ? സച്ചിന്‍ തെണ്ടുൽക്കർ ലോകം കണ്ട ഏറ്റവും മികച്ച മൂന്ന് ക്രിക്കറ്റ് കളിക്കാരിലൊരാളാണെന്നുള്ളത് ഉറപ്പാണ്. വിവിയന്‍ റിച്ചാഡ്സ്, ബ്രയാന്‍ ലാറ എന്നിവരായിരിക്കും മറ്റു രണ്ടു കളിക്കാര്‍. ഈ കണക്കെടുപ്പിലും മറ്റും പലര്‍ക്കും എതിര്‍പ്പും എതിരഭിപ്രായവും കണ്ടേക്കും. എന്നാലും സച്ചിന്‍ ഒരു മഹാനായ കളിക്കാരനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ലേശവും കാണില്ല. പക്ഷേ, സച്ചിന്‍ ഒരു മികച്ച ക്യാ

ശങ്കരനും മോഹനനും - മുന്‍ധാരണകള്‍ക്കപ്പുറം ഒരു സിനിമ
ശങ്കരനും മോഹനനും - മുന്‍ധാരണകള്‍ക്കപ്പുറം ഒരു സിനിമ
By S Narendran

ശങ്കരനും മോഹനനും തിയറ്ററുകളിലേക്കെത്തുകയാണ്‌. മലയാളത്തിന്റെ യശസ്സുയർത്തിയ ഏതാനും ചിത്രങ്ങളെങ്കിലും സ്വന്തം പേരിൽ കുറിച്ചിട്ടുളള ടി.വി.ചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ ശങ്കരനും മോഹനനും. ചന്ദ്രന്‍ സിനിമകളുടെ തന്നെ ഒരു വഴിമാറിനടപ്പ്‌ എന്നു വിശേഷിപ്പിക്കാവുന്ന വിധം ഈ ചിത്രം ഒരു സമ്പൂര്‍ണ്ണചിരിച്ചിത്രമാണ്‌. ടി.വി.ചന്ദ്രന്‍ തന്നെ പറയുന്നതനുസരിച്ച്‌, കൃത്യമായി നിര്‍മിക