ടാസ്കിവിളിയെടാ... ടാസ്കി
ടാസ്കിവിളിയെടാ... ടാസ്കി
By Sebin A Jacob

ഒറ്റപ്രദർശനത്തിനു് എന്തുമാറ്റം വരുത്താൻ കഴിയും? ഒരുപാടു്... അതാണു് കചടതപ എന്നു പേരിട്ട ഭട്ടതിരിയുടെ മലയാളം കാലിഗ്രാഫി പ്രദര്‍ശനം കൊണ്ടുവന്ന മാറ്റം. കേരളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളിലായി വര്‍ഷങ്ങൾകൊണ്ടു് ഭട്ടതിരി വരച്ച ഡിസൈനുകള്‍ / നോവലുകളുടെ, കഥകളുടെ, കവിതകളുടെ, ലേഖനങ്ങളുടെ ഒക്കെ തലക്കെട്ടെഴുത്തുകള്‍, പ്രസിദ്ധീകരണങ്ങളുടെ മാസ്റ്റ് ഹെഡ്, കടകളുടെ സൈന്‍ബോര്‍ഡ് ഇവയെല്ലാം തപ്പിപ്പെറുക്കി തിരുവനന്തപുരത്

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?
ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?
By Sebin A Jacob

കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ ഓടിയ അപസർപ്പക കഥയാണു് പിഎസ്‌പി വൈദ്യുതി ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിൾക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിൻ അഴിമതി ആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്.

മലയാളം തിരിച്ചെത്തുന്നു; ചരിത്രവും രാഷ്ട്രീയവും പറയാൻ
മലയാളം തിരിച്ചെത്തുന്നു; ചരിത്രവും രാഷ്ട്രീയവും പറയാൻ
By Sebin A Jacob

കേരളത്തിലും ഇന്ത്യയിലും ലോകത്താകെയും നടക്കുന്ന സംഭവങ്ങളോടുള്ള പ്രതികരണങ്ങൾക്കും ചർച്ചകൾക്കും ദിശാബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെയാവും ഇനി ഞങ്ങൾ പ്രവർത്തിക്കുക. പക്ഷങ്ങളില്ലാത്ത കാലത്ത് കൃത്യമായ പക്ഷം പറഞ്ഞുതന്നെ പ്രവർത്തിക്കുവാനാണ് ഇച്ഛിക്കുന്നത്. അത് ഒരു രാഷ്ട്രീയപക്ഷം എന്നതിലുപരി ഒരു സാംസ്കാരികപക്ഷമാണ്.

ശബരീനാഥന്റെ ലാക്കും സന്ദീപാനന്ദയുടെ ഹോംസ്റ്റേയും
ശബരീനാഥന്റെ ലാക്കും സന്ദീപാനന്ദയുടെ ഹോംസ്റ്റേയും
By Sebin A Jacob

കേരളത്തിൽ തന്നെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ എത്രയോ റിട്രീറ്റ് സെന്ററുകൾ ഇതിനു സമാനമായി ഉണ്ട്. ആശ്രമങ്ങളോട് അനുബന്ധമായി ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണമാണ്. ആശ്രമത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ വരുമാനം സമാഹരിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്.

പണ്ടാരം മുതൽ പണ്ടാരം വരെ: നിലത്തിനും ജാതിക്കും ഇടയിലെ വ്യവഹാരങ്ങൾ
പണ്ടാരം മുതൽ പണ്ടാരം വരെ: നിലത്തിനും ജാതിക്കും ഇടയിലെ വ്യവഹാരങ്ങൾ
By Sebin A Jacob

ഒരാളുടെ സ്ഥാവരജംഗമസ്വത്തുക്കൾ കണ്ടുകെട്ടി പണ്ടാരത്തിലേക്കു (ഖജനാവിലേക്കു) മുതൽക്കൂട്ടുന്നതിനെയാണ് പണ്ടാരമടക്കുക എന്നു പറയുന്നത്. ഇങ്ങനെ പണ്ടാരമടക്കിക്കഴിഞ്ഞാൽ പ്രജ എന്ന നിലയിലെ എല്ലാ അവകാശങ്ങളും കൂടി ആ വ്യക്തിക്കു നഷ്ടമാകും. ഒരു വഴക്കുണ്ടാകുമ്പോൾ പണ്ടാരമടങ്ങിപ്പോട്ടെ എന്നു ചിലർ ശപിക്കുന്നത് ഈ അർത്ഥത്തിലാണ്.

വിദ്യാര്‍ത്ഥികള്‍ പിന്നെന്താണ് ചെയ്യേണ്ടിയിരുന്നത്?
വിദ്യാര്‍ത്ഥികള്‍ പിന്നെന്താണ് ചെയ്യേണ്ടിയിരുന്നത്?
By Sebin A Jacob

നഗരത്തിൽ ഒരനീതി നടന്നാല്‍ അന്നുതന്നെ ആ നഗരം ചുട്ടുചാമ്പലാക്കണമെന്ന് ബെർത്രോൾഡ് ബ്രെഹ്ത് എഴുതി. കവിയും കലാപകാരിയും നാടകകാരനുമായിരുന്നു ബ്രെഹ്ത്. കോട്ടയം സിഎംഎസ് കോളജില്‍ നടക്കുന്ന നാടകങ്ങള്‍ കാണുമ്പോള്‍ ബ്രെഹ്തിനെ ഓര്‍ത്തുപോകുന്നു. എന്തായിരുന്നു സിഎംഎസില്‍ നടന്നത്? ഒരുപറ്റം വിദ്യാര്‍ത്ഥിഗുണ്ടകള്‍ കോളജ് ഓഫീസ് അടിച്ചുതകര്‍ത്തുവെന്ന് ദൃശ്യങ്ങള്‍ സഹിതം മാദ്ധ്യമങ്ങള്‍ ഉണര്‍ത്തിക്കുന്നു. എന്തുകൊണ്ട

ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ
ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ
By Sebin A Jacob

ഏതെങ്കിലും എഴുത്തുരൂപം മാത്രം ശരി എന്നു വാദിക്കുന്നതിൽ കഴമ്പില്ല. ഭാഷയുടെ ഒഴുക്കിനെ അണകെട്ടിത്തടയാനാവില്ല. ഒഴുകിത്തീരുമ്പോൾ ഭാഷമരിക്കും. ഒഴുക്കുള്ളേടത്തോളം അത് അതിന്റെ വഴി കണ്ടെത്തി പോവും. അതിൽ ലിപി ഒരു ഘടകമേയല്ല. അതിജീവനസാധ്യതയുള്ളത് അതിജീവിക്കും അല്ലാത്തവ മണ്ണടിയും. കാലികമായ എഴുത്തുരീതികളെ മുൻനിർത്തി ഭാഷയിലെ ലിപിയുടെ ഇടപെടലിനെ കുറിച്ച് ഗായത്രി ഫോണ്ടിനെ മുൻനിറുത്തി ഒരു അർദ്ധരാഷ്ട്രീയ വായന.

മാഫിയയുടെ സ്വന്തം ലോട്ടറി: തോമസ് ഐസക്കുമായി അഭിമുഖം
മാഫിയയുടെ സ്വന്തം ലോട്ടറി: തോമസ് ഐസക്കുമായി അഭിമുഖം
By Sebin A Jacob

ലോട്ടറിയിൽ തൊട്ടാല്‍ പൊള്ളും എന്ന അവസ്ഥയാണിന്ന് കേരളത്തില്‍. ലോട്ടറി വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പല വിമർശനങ്ങളും വിരല്‍ ചൂണ്ടുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയുമാണ്. എന്നാല്‍ എല്ലാ മാദ്ധ്യമങ്ങളും ലക്ഷ്യമാക്കുന്നതാവട്ടെ സംസ്ഥാന ധനകാര്യമന്ത്രിയേയും. കായുള്ള മാവിലേ, കൊഴിയെറിയൂ എന്ന നാട്ടുന്യായ

തിരിച്ചടിക്കുള്ള സമയം, ഇന്‍ഫോവാര്‍ തുടങ്ങി
തിരിച്ചടിക്കുള്ള സമയം, ഇന്‍ഫോവാര്‍ തുടങ്ങി
By Sebin A Jacob

നെറ്റ് ന്യൂട്രാലിറ്റിക്കും അഭിപ്രായസ്വാതന്ത്ര്യസംരക്ഷണത്തിനുമായി നടക്കുന്ന സൈബർപോരാട്ടത്തിൽ പക്ഷംചേരുവാൻ malayal.am സന്നദ്ധമാവുന്നു. വിക്കിലീക്ക്സിനായി ഒരു മിറര്‍ സൈറ്റും ഒരു റീഡയറക്ഷന്‍ യുആര്‍എല്ലും സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾ രംഗത്തെത്തുകയാണ്. ഇന്നുമുതല്‍ http://wikileaks.malayalarajyam.com എന്ന വിലാസത്തില്‍ വിക്കിലീക്ക്സിന്റെ മിറര്‍ ലഭ്യമാണ്. ഞങ്ങള്‍ക്ക് ലഭ്യമായ വിവരം അനുസരിച്ച് ഒരു മലയാളം വെബ് പോര

അനോണിമസ് തന്ത്രം മാറ്റുന്നു, ഇനി ഓപ്പറേഷന്‍ ലീക്ക്സ്പിന്‍
അനോണിമസ് തന്ത്രം മാറ്റുന്നു, ഇനി ഓപ്പറേഷന്‍ ലീക്ക്സ്പിന്‍
By Sebin A Jacob

വിക്കിലീക്ക്സുമായുള്ള ബന്ധം വിച്ഛേദിച്ച വിസ കാർഡ്, മാസ്റ്റര്‍കാര്‍ഡ്, പേപാൾ തുടങ്ങിയ സേവനദാതാക്കളുടെ വെബ് സര്‍വറുകള്‍ക്കെതിരെ ഡിഡിഒഎസ് ആക്രമണം അഴിച്ചുവിട്ട അനോണിമസ് തന്ത്രം മാറ്റുന്നു. ഓപ്പറേഷൻ പേബാക്ക് എന്നു് ഓമനപ്പേരിട്ട ഒളിയാക്രമണം അവര്‍ നിര്‍ത്തുകയാണു്. കളിമാറി, അതിനൊപ്പം തങ്ങളുടെ തന്ത്രങ്ങളും മാറണം എന്നു പ്രഖ്യാപിച്ചുകൊണ്ടാണു് ഇവരുടെ കളംമാറ്റം.

മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം
മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും: ചര്‍ച്ചയ്ക്കു് ഒരാമുഖം
By Sebin A Jacob

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ദ്വിദിനസമ്മേളനത്തിന്റെ (2013 ഒക്റ്റോബര്‍ 14-15, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍) ഭാഗമായി നടന്ന മാദ്ധ്യമങ്ങളും മലയാളം കമ്പ്യൂട്ടിങ്ങും എന്ന വിഷയത്തിലെ ചര്‍ച്ചയ്ക്കു് ആമുഖമായി സെഷന്റെ മോഡറേറ്ററായിരുന്ന ലേഖകൻ തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട്.

ജീവിക്കുവാനുള്ള കാരണങ്ങള്‍
ജീവിക്കുവാനുള്ള കാരണങ്ങള്‍
By Sebin A Jacob

എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീർത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനിൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങൾ തെറ്റുന്നു.

വൈ ദിസ് #kolaveri കൊലവെറി :D
വൈ ദിസ് #kolaveri കൊലവെറി :D
By Sebin A Jacob

വൈറൽ മാർക്കറ്റിങ് ആണു് ഇപ്പോഴത്തെ ട്രെൻഡ്. വളരെ എളുപ്പത്തില്‍ ശ്രദ്ധപിടിച്ചുപറ്റാനും ഒരു പ്രോഡക്ടിലേക്കോ വ്യക്തിയിലേക്കോ പ്രേക്ഷകരെ ആകര്‍ഷിക്കാനും ഇത്രയും മെച്ചപ്പെട്ട മാര്‍ഗ്ഗം വേറെയില്ല. എത്രയും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ പരസ്യപ്പെടുന്നു എന്നതാണു് ഇതിന്റെ മെച്ചം. പങ്കുവയ്ക്കല്‍ ഒരിക്കലും കടല്‍ക്കൊള്ളയല്ലെന്നും അതു് കൂടുതല്‍ വരുമാനം നേടിത്തരുകയേയുള്ളുവെന്നും തെളിയിക്കാന്‍

ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?
ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ?
By Sebin A Jacob

somespacialarrangementfor layout "ഞാനൊരു വ്യാവസായിക ഡിസൈനർ, ആശയങ്ങൾക്കും പ്രേരണകള്‍ക്കുമായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. ഇന്റര്‍നെറ്റിൽ നിന്നു സ്വരൂപിക്കുന്ന വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നൂതനമായ രൂപകല്‍പ്പനകള്‍ നടത്തുന്നതിലൂടെയാണു് ഞാൻ എന്റെ വരുമാനത്തിന്റെ മുഖ്യപങ്കും കണ്ടെത്തുന്നതു്. എന്റെ അനുവാദമില്ലാതെ തന്നെ എന്റെ ഒട്ടേറെ രൂപരേഖകളും കലാസൃഷ്ടികളും ഫോട്ടോഗ്രാഫുകളും കടല്‍കൊള്ളയ്ക്കും പങ്കുവയ

കടല്‍ കൈവിട്ട നാവികന്‍
കടല്‍ കൈവിട്ട നാവികന്‍
By Sebin A Jacob

ആലപ്പുഴയിലെ ശവക്കോട്ടപ്പാലത്തിനു സമീപമായിരുന്നു എന്റെ അമ്മച്ചിയുടെ (അപ്പന്റെ അമ്മ) വീടു്. അവിടെ പോകുമ്പോഴെല്ലാം ആലപ്പുഴയിലെ തകർന്ന കടൽപ്പാലം കാണാൻ പോകും. (കോട്ടേത്തുകാര്‍ക്കു് വേറെന്തുകടല്‍?) ആദ്യമൊക്കെ കുമരകത്തൂന്നു് മുഹമ്മയ്ക്കു് ബോട്ടുകയറിയോ കോട്ടയത്തെ പഴയ ബോട്ടുജെട്ടിയില്‍ നിന്നു് ആലപ്പുഴയ്ക്കു് ബോട്ടുകയറിയോ ഒക്കെയായിരുന്നു പോയിരുന്നതു്. ആ യാത്രകളില്‍ ഞാന്‍ സ്വയം നാവികനായി സങ്കല്‍പ്പിക്കുമായിര