സംഘപരിവാറിന്റെ കേരളത്തിലെ പ്ലാൻ സി
സംഘപരിവാറിന്റെ കേരളത്തിലെ പ്ലാൻ സി
By Team Malayal.am

കേരളത്തിൽ സംഘപരിവാർ നടത്താനുദ്ദേശിക്കുന്ന പദ്ധതികളിലേക്കുള്ള സൂചനയാണ് അമിത് ഷായുടെ കണ്ണൂർ പ്രസംഗം

അയ്യപ്പക്ഷേത്രം, സ്ത്രീകൾക്ക് പ്രൈവറ്റ് ലിമിറ്റഡ്, അടിയെടാ കൈ
അയ്യപ്പക്ഷേത്രം, സ്ത്രീകൾക്ക് പ്രൈവറ്റ് ലിമിറ്റഡ്, അടിയെടാ കൈ
By Team Malayal.am

ഒരു വഴിയിലൂടെ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് നടക്കാന്‍ മറ്റുള്ളവര്‍ക്കില്ലാത്ത നിബന്ധനകള്‍ ഉണ്ട് എങ്കില്‍ അതിന് പരിഹാരം അവര്‍ക്ക് മാത്രമായി മറ്റൊരു വഴി വെട്ടിക്കൊടുക്കുകയല്ല. എന്തുകൊണ്ട് അവര്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ എന്നതിന്റെ ആചാരപരവും യുക്തിപരവുമായ കാരണങ്ങള്‍ അന്വേഷിക്കുകയാണ്. അത് പുതിയ കാലത്തിന്റെ ഭാവുകത്വത്തിനും നീതിബോധത്തിനും നിരക്കുന്നതല്ലെങ്കില്‍ അത് പരിഹരിക്കുകയെന്നതാണ്.

ഭൂരിപക്ഷഹിതമോ നീതിയോ, ഏതാണു കോൺഗ്രസിനു പ്രിയം?
ഭൂരിപക്ഷഹിതമോ നീതിയോ, ഏതാണു കോൺഗ്രസിനു പ്രിയം?
By Team Malayal.am

അയോദ്ധ്യാ തര്‍ക്കം പോലെയുള്ള നിരവധി വിഷയങ്ങളിൽ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും അവലംബിച്ച് തങ്ങള്‍ക്കു നീതി കിട്ടും എന്നു പ്രതീക്ഷിക്കുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളോട് രാജ്യത്തെ ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും നല്‍കുന്ന മറുപടി എന്താണ്? ഞങ്ങള്‍ നീതിക്കൊപ്പമല്ല, ഭൂരിപക്ഷത്തിനൊപ്പമാണ് എന്ന്.

ബാബറി പള്ളി മറന്നേക്കുക; അവർ ഭൂരിപക്ഷ വിശ്വാസികൾക്കൊപ്പമാണ്...
ബാബറി പള്ളി മറന്നേക്കുക; അവർ ഭൂരിപക്ഷ വിശ്വാസികൾക്കൊപ്പമാണ്...
By Team Malayal.am

തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്നുള്ള ബിജെപിയുടെയും കോൺഗ്രസ്സിന്റെയും നിലപാടിനെ വിശകലനം ചെയ്യുന്നു.

ഉരുക്കുപ്രതിമകൊണ്ടും അടയ്ക്കാൻ കഴിയാത്ത ചരിത്രവിടവുകൾ
ഉരുക്കുപ്രതിമകൊണ്ടും അടയ്ക്കാൻ കഴിയാത്ത ചരിത്രവിടവുകൾ
By Team Malayal.am

വിദേശികള്‍ക്കെതിരേ ദുര്‍വ്യയം ചെയ്യാനുള്ളതല്ല സ്വയം സേവകരുടെ ഊര്‍ജ്ജം, അത് ആളുകൾ നമുക്ക് സ്വാതന്ത്ര്യം നേടിത്തരുമ്പോള്‍ ദുര്‍ബല ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ചെലുത്താനുള്ളതാണ് എന്നു പറഞ്ഞ ‘മാപ്പവര്‍ക്കർ‘മാര്‍  നേതൃത്വം നല്‍കിയിരുന്ന  സംഘടനയ്ക്ക് പ്രശ്നം സ്വന്തം ചരിത്രമാണ്. അതിലെ കളങ്കങ്ങളെ അലക്കി വെളുപ്പിക്കുക എന്നതാണ് അവരുടെ ചരിത്രാന്വേഷണങ്ങളുടെ ഏകവും പരമവുമായ ദൗത്യവും.

വെളിവുള്ളവര്‍ പണ്ടേ ഊഹിച്ചത് പിള്ള പിന്നെ മൈക്ക് കെട്ടി പറഞ്ഞു...
വെളിവുള്ളവര്‍ പണ്ടേ ഊഹിച്ചത് പിള്ള പിന്നെ മൈക്ക് കെട്ടി പറഞ്ഞു...
By Team Malayal.am

സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകർ നേരത്തെ തന്നെ നിഗമനമായി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശ്രീധരൻ പിള്ള മൈക്ക് കെട്ടി പറഞ്ഞത്.

വീണ്ടും നടയടച്ചു; കലാപകാരികള്‍ തോറ്റു
വീണ്ടും നടയടച്ചു; കലാപകാരികള്‍ തോറ്റു
By Team Malayal.am

പതിനായിരങ്ങള്‍ വന്നുചേരുന്ന ഒരിടത്ത് ചെറിയ ഒരു പ്രശ്നം ഉണ്ടായാല്‍ തന്നെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ കൊല്ലപ്പെടും എന്ന് നമുക്കറിയാം. അതു തന്നെയാണ് അവരുടെ ലക്ഷ്യവും. അപ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്യും?

ശബരിമല: എന്താണിനി നമ്മുടെ നിലപാട്?
ശബരിമല: എന്താണിനി നമ്മുടെ നിലപാട്?
By Team Malayal.am

ശബരിമല നട തത്കാലത്തേക്ക് അടച്ച സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ പരിശോധിക്കുന്നു.

മലയിൽ നിന്ന് തുടങ്ങട്ടെ മടങ്ങിപ്പോക്ക്, ചരിത്രത്തിലേക്ക്
മലയിൽ നിന്ന് തുടങ്ങട്ടെ മടങ്ങിപ്പോക്ക്, ചരിത്രത്തിലേക്ക്
By Team Malayal.am

നവോത്ഥാനത്തിന്റെ രാഷ്ട്രീയ തുടര്‍ച്ച അവകാശപ്പെടുമ്പോഴും അതിന്റെ സാംസ്കാരിക തുടര്‍ച്ചയില്‍ ഫലപ്രദമായി ഇടപെട്ടില്ല, ഇടപെടാനായില്ല എന്ന ഒരു വിമര്‍ശനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ ദീര്‍ഘകാലമായി നിലവിലുണ്ട്. അതും വൈരികളില്‍നിന്നല്ല, അവരുടെ രാഷ്ട്രീയ അഭ്യുദയകാംക്ഷികളില്‍ നിന്നും. അതിനൊരു പരിഹാരം എന്ന നിലയിലും ഈ ഇനിഷ്യേറ്റീവ് ശ്രദ്ധേയമാവുന്നു.

നാട്ടിലിനി യാത്രാവാരം, നിങ്ങളുടെ ടിക്കറ്റ് എവിടേയ്ക്കാ?
നാട്ടിലിനി യാത്രാവാരം, നിങ്ങളുടെ ടിക്കറ്റ് എവിടേയ്ക്കാ?
By Team Malayal.am

ആചാരപരതയ്ക്കായി നവോത്ഥാന വിരുദ്ധർ നടത്തുന്ന പിന്നോക്കയാത്രയുടെ ലക്ഷ്യം നൂറുകൊല്ലം മുമ്പുള്ള കേരളമാണ്. താന്ത്രിക സമുച്ചയമെന്ന ‘പ്രാമാണിക’ ഗ്രന്ഥത്തിൽ പറയുന്നത് പോലെ രക്തത്തിനും, കഫത്തിനും, മലത്തിനും, മൂത്രത്തിനും ഒപ്പം അവർണ്ണരെയും അശുദ്ധമായി കണ്ടിരുന്ന കേരളം പുനഃസൃഷ്ടിക്കുക എന്ന 'സുവർണ്ണാവസരം!'

കേരളത്തെ കൊന്നു തീർക്കാമെന്നോ? ആ വെള്ളമങ്ങ് വാങ്ങി വയ്ക്കുക...
കേരളത്തെ കൊന്നു തീർക്കാമെന്നോ? ആ വെള്ളമങ്ങ് വാങ്ങി വയ്ക്കുക...
By Team Malayal.am

കല്ലുമാല സമരത്തിന്റെ ക്ലൈമാക്സിൽ സംഹാരരുദ്രകളായി തീർന്ന സ്ത്രീകളുടെ ഒരു ചിത്രമുണ്ട്. അതുവരെ മിണ്ടാതിരുന്ന, ഭയചകിതമായ പേടമാൻ കണ്ണുകളുള്ള സ്ത്രീകൾ. അവർ തന്നെ വരും തെരുവിൽ വിചാരണയ്ക്കായി. കറിക്കത്തിയും കൊയ്ത്തരിവാളും മാത്രമല്ല മൈക്കും ഡെലിവറി വാനും ഒക്കെ ആയുധമാക്കി. ലക്ഷണങ്ങൾ നിങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞു, പ്രതിവാദമില്ലാതെ തരിച്ചിരുന്ന ചാനൽ മുറികളിൽ.

ബിന്ദുവിന് അയ്യപ്പൻ അങ്ങോട്ടു ചെന്നു ദർശനം കൊടുത്തുകൊള്ളും; വീടിനു സംരക്ഷണം പൊലീസ് തന്നെ കൊടുക്കണം
ബിന്ദുവിന് അയ്യപ്പൻ അങ്ങോട്ടു ചെന്നു ദർശനം കൊടുത്തുകൊള്ളും; വീടിനു സംരക്ഷണം പൊലീസ് തന്നെ കൊടുക്കണം
By Team Malayal.am

ഒരു വ്യക്തിയുടെ അവകാശ സംരക്ഷണത്തിനായി ഒരുപാട് മനുഷ്യർക്ക് തല്ലു കൊള്ളുകയോ, ജീവഹാനി തന്നെ സംഭവിക്കുകയോ ചെയ്യാവുന്ന ഒരവസ്ഥയിൽ അവർ തന്റെ അവകാശത്തെ ബലി കഴിക്കാൻ തയ്യാറായി മലയിറങ്ങുന്നു. കയറ്റത്തേക്കാൾ ഉജ്ജ്വലവും അകക്കാമ്പുള്ളതുമായ ഇറക്കം. ദൈവം ആചാരമല്ല, മൂല്യമാണെങ്കിൽ അയ്യപ്പൻ മലയിറങ്ങി ചെന്ന് ആ ഭക്തയ്ക്ക് അവരുടെ വീട്ടിൽ ദർശനം നൽകിയിട്ടുണ്ടാവണം. അത്രയ്ക്ക് മഹനീയമായ മലയിറക്കം.

കത്തെഴുതി തൃപ്തി വന്നത് ആരുടെ സംതൃപ്തിക്കായി?
കത്തെഴുതി തൃപ്തി വന്നത് ആരുടെ സംതൃപ്തിക്കായി?
By Team Malayal.am

തൃപ്തി വരുന്നത് സുപ്രിം കോടതി വിധിയില്‍ ഒരു തീരുമാനമുണ്ടാക്കാനല്ല, കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാനാണ്.

ശബരിമലയിലെ സംഘിനുണകൾ
ശബരിമലയിലെ സംഘിനുണകൾ
By Team Malayal.am

നുണകളെ പ്രതിരോധിക്കാൻ നുണകളെ ശേഖരിക്കാം

ആർഎസ്എസ് വിശ്വാസത്തിനായല്ല, വിശ്വാസം ആർഎസ്എസിനായി...
ആർഎസ്എസ് വിശ്വാസത്തിനായല്ല, വിശ്വാസം ആർഎസ്എസിനായി...
By Team Malayal.am

ആചാരങ്ങൾ അലംഘനീയങ്ങൾ ആണ് എന്നു വാദിക്കുന്നവർ തന്നെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് അവ മാറ്റുമ്പോൾ അതു സാധാരണ വിശ്വാസികൾക്കു മുമ്പിൽ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതും പുരോഗമന രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.