വിശ്വാസം, അവിശ്വാസം, സ്വത്വവാദം
വിശ്വാസം, അവിശ്വാസം, സ്വത്വവാദം
By nalanz

ഒരു സാധാരണ വിശ്വാസി നാമജപവുമായി തെരുവിലേക്കിറങ്ങണമെങ്കിൽ വിശ്വാസത്തിന്റെ കൂടെ സ്വത്വരാഷ്ട്രീയം ചേരുകയും ആ ചേരുവയിൽ അധികാരനഷ്ടം സംഭവിക്കുന്ന സാഹചര്യം സംജാതമാവുകയും കൂടിവേണം. അതുകൊണ്ടാണ് അവർണ്ണർ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നു പറയുമ്പോഴും അതിനുവേണ്ടി തെരുവിലിറങ്ങാത്തത്. എന്നാൽ സവർണ്ണന്റെ കാര്യം അങ്ങിനെയല്ല, അവന്റെ അധികാരവും അതിന്റെ ഉറവിടമായ വ്യാജ ആദർശവും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ക്ഷേത്രപ്രവേശനവും ലിംഗനീതിയും
ക്ഷേത്രപ്രവേശനവും ലിംഗനീതിയും
By nalanz

മഹാരാഷ്ട്രയിലെ ശനിയമ്പലത്തിൽ സ്ത്രീകൾ പ്രവേശനം പൊരുതി നേടിയെടുത്തിരിക്കുന്നു. ഇതു മൂലം ബലാത്സംഗങ്ങള്‍ പെരുകുമെന്നാണ് ശങ്കരാചാര്യൻ സ്വരൂപാനന്ദ പ്രതികരിച്ചിരിക്കുന്നത്, കൂടാതെ ചില ഹിന്ദുത്വ സ്ത്രീ സംഘടനകളും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചിരിക്കുന്നു.

മുഖമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും
മുഖമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും
By nalanz

മുഖം അപ്പാടെ മൂടുന്ന പർദ്ദയ്ക്കെതിരെ ലോകത്ത് വിവിധ രാഷ്ട്രങ്ങളിൽ എതിര്‍പ്പുയരുന്നു. ഫ്രാൻസ് പൊതുവിടത്തില്‍ മുഖംമൂടുന്ന വസ്ത്രധാരണം നിരോധിച്ചതിനു പിന്നാലെ യുകെയിലും സമാനമായ ആവശ്യമുയരുന്നു. വോട്ട് ചെയ്യാന്‍ വരുമ്പോൾ മുഖം മറയ്ക്കാന്‍ പാടില്ലെന്ന് ഇന്ത്യ അഭിപ്രായപ്പെടുന്നു. മുസ്ലീം രാഷ്ട്രമായ സിറിയയില്‍ സര്‍വ്വകലാശാലകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ മുഖംമറയ്ക

നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?
നിരീശ്വരവാദം എന്തുകൊണ്ട് ലൗഡാകേണ്ടതുണ്ട് ?
By nalanz

ആചാരങ്ങളെ നിരാകരിക്കുന്നതും വിശ്വാസത്തെ തിരസ്കരിക്കുന്നതും അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ചാർവാക, ലോകായത ചിന്തകളുടെ തുടര്‍ച്ച പ്രകടമായി തന്നെ സമൂഹത്തിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ലേഖനം. നളൻ എന്ന പേരില്‍ മലയാളബൂലോഗത്തിനു് പരിചിതനായ ഷാജി എഴുതുന്നു.