ഉറുമി - മലയാളിക്ക്‌ ഇതുതന്നെ കിട്ടണം!
ഉറുമി - മലയാളിക്ക്‌ ഇതുതന്നെ കിട്ടണം!
By B Abubakr

ഓരോ ജനതയ്‌ക്കും അവരർഹിക്കുന്ന രാജാവിനെ കിട്ടുന്നു എന്നൊരു ചൊല്ലുണ്ട്‌. അതുപോലെതന്നെയാണ്‌ ഓരോ പ്രേക്ഷകസമൂഹത്തിനും അവരര്‍ഹിക്കുന്ന സിനിമ തന്നെ കിട്ടുന്നു എന്നതും. ഒരു വ്യാഴവട്ടത്തിലധികമായി സീരിയലുകളും നാലഞ്ചുകൊല്ലമായി റിയാലിറ്റി ഷോകളും ഫോൺ ഇൻ പ്രോഗ്രാമുകളും കണ്ടും അതിലിടപെട്ടും അലിഞ്ഞു സുഖിക്കുന്ന, അങ്ങനെ അഭിരുചി അലങ്കോലമാക്കിയ മലയാളിപ്രേക്ഷകന്‌ അവര്‍ അര്‍ഹിക്കുന്ന സിനിമകൾ തന്നെ കിട്ടിക്കൊണ്ട

ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും, പറയുകയും ചെയ്യും!
ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും, പറയുകയും ചെയ്യും!
By B Abubakr

ക്രിസ്ത്യൻബ്രദേഴ്സ് എന്ന സിനിമ വന്നിട്ട് ഒരു മാസത്തിനുമേൽആയി. ഇതിനു നിരൂപണം എഴുതണമെങ്കില്‍ ഈ ചിത്രം കാണാതെ പറ്റില്ലല്ലോ. എന്നാല്‍, ഈ ചിത്രത്തിനു തിരക്കഥയും സംഭാഷണവും കാക്കിരിപൂക്കിരി എഴുതിവച്ചിരിക്കുന്ന സിബി-ഉദയ് കക്ഷികളുടെ ഹിറ്റ്ലർബ്രദേഴ്സും മൈഡിയര്‍കരടിയും മുതല്‍ ഇങ്ങേയറ്റത്ത് ട്വെന്റി 20യും പോക്കിരിരാജയും വരെയുള്ള ചിത്രങ്ങൾ ഉള്ളിലിരുന്നു പേടിപ്പിച്ചതുകൊണ്ട്, പടംകാണുന്നതു നാളെയാകട്ടെ, നാളെയാകട്ട

മാണിക്യക്കല്ല് - ഉദ്ദേശ്യശുദ്ധിക്കു മാപ്പുനല്കീടണം!
മാണിക്യക്കല്ല് - ഉദ്ദേശ്യശുദ്ധിക്കു മാപ്പുനല്കീടണം!
By B Abubakr

സർക്കാര്‍ സ്കൂൾ, സ്കൂള്‍ ഒക്കെ കഥാപശ്ചാത്തലമായി വരുന്ന സിനിമകള്‍ മലയാളത്തിൽ പുതുമയല്ല. ജോൺ ഏബ്രഹാമിന്റെ വിദ്യാര്‍ത്ഥികളേ ഇതിലേ, എംടി-വിൻസെന്റ് ടീമിന്റെ കൊച്ചുതെമ്മാടി, തുളസീദാസിന്റെ മലപ്പുറം ഹാജി മഹാനായ ജോജി, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ജയരാജിന്റെ വിദ്യാരംഭം, പ്രദീപിന്റെ ഇംഗ്ലീഷ് മീഡിയം അങ്ങനെ അനേകം സിനിമകളാണ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ വന്നിട്ടുള്ളത്. ഇവയില്‍ അവസാനം പ

സീനിയേഴ്സ് –ഇത്തിരി കടലപ്പിണ്ണാക്ക്... ഇത്തിരി എള്ളുമ്പിണ്ണാക്ക്...
സീനിയേഴ്സ് –ഇത്തിരി കടലപ്പിണ്ണാക്ക്... ഇത്തിരി എള്ളുമ്പിണ്ണാക്ക്...
By B Abubakr

സച്ചി – സേതു ടീം ഡബിൾസിനു ശേഷം തിരക്കഥയെഴുതി, വൈശാഖ് പോക്കിരിരാജയ്ക്കു ശേഷം സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന പടം കണ്ടപ്പോള്‍ ഓർമ വന്നത് വര്‍ഷങ്ങള്‍ക്കു മുൻപു കണ്ട നാടോടിക്കാറ്റിലെ ഒരു രംഗമാണ്. ലോണെടുത്തു പശുവിനെ വാങ്ങാന്‍ പോകുന്ന ദാസനെയും വിജയനെയും ശങ്കരാടിയുടെ കാരണവര്‍ രണ്ടു ഗഡാഗഡിയന്‍ പശുക്കളെ കൊടുത്തു പറ്റിക്കുന്നു. ശങ്കരാടി പറയുന്നു, ആകെ പശുവിനു കൊടുക്കേണ്ടത്, ഇത്തിരി കടലപ്പിണ്ണാക്ക്... ഇത്

തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍
തേജാഭായ്‌ - എന്നെ ഇനീം സൂപ്പര്‍സ്റ്റാറെന്ന്‌ അംഗീകരിച്ചില്ലെങ്കില്‍ല്‍ല്‍
By B Abubakr

ചങ്ങാതിമാരേ, ശത്രുക്കളേ...ബി. അബുബക്കർ ഒന്നാമൻ ചിക്കുന്‍ ഗുനിയ ബാധിച്ച്‌ വിരലുകൾ കോച്ചി, ടൈപ്പു ചെയ്യാനാകാത്ത വിധം ക്ഷീണിതനായി ഒരു സ്വകാര്യ മേടിക്കൽ കോളജില്‍ ചികിത്സയിലാണ്‌. കേട്ടെഴുതിയെടുക്കാമെന്നുവച്ചാല്‍, അളിയന്‌ പറഞ്ഞുകൊടുക്കാനാകാത്തവിധത്തില്‍ ചുമയും ബാധിച്ചിരിക്കുന്നു. കേട്ടെഴുത്തുകാരന്‌ കോട്ടുവായും വരുന്നു. ബി.അബുബക്കര്‍ രണ്ടാമനെ, ബെനഡിറ്റെ ക്രോചെയെന്നാണോ ബെനഡിറ്റ്‌ ക്രോച്‌ എന്നാണോ ബെ

ത്രീ കിംഗ്‌സ്‌ - നിധി കിട്ടുമ്പോള്‍ രാജാക്കന്മാര്‍ എന്തുചെയ്യും?
ത്രീ കിംഗ്‌സ്‌ - നിധി കിട്ടുമ്പോള്‍ രാജാക്കന്മാര്‍ എന്തുചെയ്യും?
By B Abubakr

ത്രീ കിംഗ്‌സ്‌ എന്ന പടത്തിന്റെ പരസ്യവാക്യം തന്നെ വെറുതെ പൊട്ടിച്ചിരിക്കാൻ മാത്രം ഒരു സിനിമ എന്നാണ്‌. അതായത്‌, ഈ ചിത്രത്തിന്റെ അണിയറക്കാർതന്നെ തങ്ങളുടെ ചിത്രം വെറുതെ, ചിന്തിക്കാതെ, യുക്തിശൂന്യമായി പൊട്ടിച്ചിരിക്കാന്‍ വേണ്ടിമാത്രമായി ഒരുക്കിയിരിക്കുന്നതാണെന്നു പറയുകയും മറ്റെല്ലാ അവകാശവാദയിടങ്ങളെയും സ്വയമേവ റദ്ദു ചെയ്യുകയും ചെയ്‌തിരിക്കുകയാണ്‌.

സൂക്ഷിക്കുക, അടുത്തുള്ള തിയറ്ററില്‍ വന്ദേമാതരം ഓടുന്നുണ്ട്!
സൂക്ഷിക്കുക, അടുത്തുള്ള തിയറ്ററില്‍ വന്ദേമാതരം ഓടുന്നുണ്ട്!
By B Abubakr

വന്ദേമാതരം ഏതു ഭാഷയിലുള്ള സിനിമയാണെന്നു പറയാനാവില്ല. തമിഴും മലയാളവും കൂടിച്ചേർന്ന ഒരു സങ്കരഭാഷയിലാണ് ഈ ചിത്രം ഒരുങ്ങിയെത്തിയിരിക്കുന്നത്. ടി. അരവിന്ദ് എന്ന പുതിയ സംവിധായകനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഇദ്ദേഹം തമിഴ് സംവിധായകനാണെന്നാണ് അറിവ്.

ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
ഇന്ത്യന്‍ റുപ്പി - നിങ്ങളോര്‍ക്കുക തിലകനെങ്ങനെ തിലകനായെന്ന്...
By B Abubakr

ഈ പരിപാടിയിലേക്കു വീണ്ടും സ്വാഗതം! (നിർദ്ദിഷ്ടകാര്യത്തിനു പ്രതികാരസ്മരണ, താമസിച്ചതിനു ക്ഷമാപണം) ബുദ്ധിജീവിയായി മന്ത്രദീക്ഷ സ്വീകരിച്ചേപ്പിന്നെ രഞ്ജിത്ത് എടുത്ത അഞ്ചാമത്തെയോ ആറാമത്തെയോ മറ്റോ ആയ ഇന്ത്യൻ റുപ്പി കണ്ടിട്ട് അല്പദിവസം ആയെങ്കിലും ഒരു റിവ്യൂ എഴുതാന്‍ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല. ക്ഷമിക്കണം, ആരും തെറ്റിദ്ധരിക്കരുത്. അത് ഇന്ത്യന്‍ റുപ്പിയുടെ കുഴപ്പമൊന്നുമല്ല. ഇന്ത്യന്‍ റുപ്പി കണ്ട മൂ

ഫോര്‍ ഫ്രണ്ട്സ് - വിശേഷിപ്പിക്കാന്‍ പുതിയ പദംവേണം
ഫോര്‍ ഫ്രണ്ട്സ് - വിശേഷിപ്പിക്കാന്‍ പുതിയ പദംവേണം
By B Abubakr

സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും ചേർന്നൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഫോര്‍ ഫ്രണ്ട്സ്. ഇതിനുമുൻപ് ഇവരൊരുക്കിയ ഇവര്‍ വിവാഹിതരായാൽ, ഹാപ്പി ഹസ്ബന്റ്സ് എന്നീ ചിത്രങ്ങൾ വിജയങ്ങളായിരുന്നു. ഇവര്‍ മലയാളടെലിവിഷന്‍ രംഗത്തെ സീരിയല്‍ പടയ്ക്കുന്നവരെന്ന നിലയില്‍ പ്രശസ്തരായിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇവര്‍ സിനിമയിലെത്തിയത്. ഇപ്പോള്‍, അവര്‍ അതുതന്നെ വലിയ സ്ക്രീനില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

സെക്കന്റ്‌ ഷോ - ഉപ്പ ആനപ്പുറത്തേറിയാല്‍ മകന്റെ ചന്തിയില്‍ തഴമ്പുകാണുമോ?
സെക്കന്റ്‌ ഷോ - ഉപ്പ ആനപ്പുറത്തേറിയാല്‍ മകന്റെ ചന്തിയില്‍ തഴമ്പുകാണുമോ?
By B Abubakr

മമ്മൂട്ടിയുടെ മകൻ ദുൽക്കർ സല്‍മാന്‍ മലയാളസിനിമയുടെ സല്‍മാന്‍ ഖാനായി ചാര്‍ജെടുക്കുന്ന അസുലഭമുഹൂര്‍ത്തമായ സെക്കന്റ്‌ ഷോ കണ്ടത്‌ ആദ്യദിവസം നൂൺഷോ തന്നെയാണ്‌. കണ്ടുപുറത്തിറങ്ങിയപ്പോൾ മനസ്സിലോടിയെത്തിയത്‌ ഒരു പഴഞ്ചൊല്ലും ഒരു സെന്‍കഥയുമാണ്‌. പഴഞ്ചൊല്ലാണ്‌ ലേഖനത്തിന്റെ ശീര്‍ഷകമായി കൊടുത്തത്‌. ഉപ്പ ആനപ്പുറത്തേറിയാല്‍ മകന്റെ ചന്തിക്ക്‌ തഴമ്പു വീഴുമോ എന്നത്‌. സെന്‍ കഥ താഴെക്കുറിച്ച്‌ വിവരിക്കാം.

കഹാനി - കോമണ്‍ മാനില്‍ നിന്നു കോമണ്‍ വുമണിലേക്ക്
കഹാനി - കോമണ്‍ മാനില്‍ നിന്നു കോമണ്‍ വുമണിലേക്ക്
By B Abubakr

സുജയ് ഘോഷ് സംവിധാനം ചെയ്ത കഹാനി ഈയടുത്തകാലത്ത് ബോളിവുഡിലുണ്ടായ അപ്രതീക്ഷിത വിജയചിത്രമായി മാറി. മുൻപ് ജംഗാർ ബീറ്റ്സ്, ഹോം ഡെലിവറി, അലാദിന്‍ എന്നീ ചിത്രങ്ങളാണ് ഈ ബംഗാളി- ബോളിവുഡ് സംവിധായകന്റേതായി പുറത്തുവന്നിട്ടുള്ളത്. ബംഗാളി - ബോളിവുഡ് സംവിധായകന്‍ എന്നു മനപ്പൂര്‍വം തന്നെ പറഞ്ഞതാണ്. കാരണം, സാംസ്കാരികമായി കലര്‍പ്പുകളുടെ കാലമായ ആധുനികോത്തരപരിസരത്തെ സൂചിപ്പിക്കുന്ന സിനിമകളും സിനിമാശീര്‍ഷകങ്ങളുമാണ് സുജയ

കുടുംബശ്രീ ഉഗ്രന്‍ , പക്ഷേ 25 കൊല്ലം ലേറ്റായിപ്പോയി!
കുടുംബശ്രീ ഉഗ്രന്‍ , പക്ഷേ 25 കൊല്ലം ലേറ്റായിപ്പോയി!
By B Abubakr

സീരിയൽ രംഗത്തുനിന്ന്‌ സംവിധായകരുടെ ഘോഷയാത്രയാണല്ലോ, ഇപ്പോൾ മലയാളസിനിമയിലേക്ക്‌. സജി സുരേന്ദ്രൻ എന്നൊരു സീരിയല്‍ സംവിധായകന്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ (അവ മോശമായിരുന്നിട്ടും) വിജയിച്ചതോടെ, ചുരുങ്ങിയ ചെലവില്‍ പടമെടുത്തു കൈയില്‍കൊടുക്കുന്ന സീരിയല്‍ കില്ലർമാരില്‍ നിര്‍മാതാക്കളും നടന്മാരും താല്‌പര്യം കാട്ടിത്തുടങ്ങി. അതിന്റെ ഫലമായിട്ടാണ്‌ തോംസൺ എന്നൊരാള്‍ കാര്യസ്ഥനെന്നൊരു പഴമ്പണ്ടാരവുമായും രാധാകൃഷ്

അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ്‌ ഇറ്റ്‌!
അര്‍ജുനന്‍ സാക്ഷി - ഐ അവ്വക്കര്‍ സെക്കന്റ്‌ ഇറ്റ്‌!
By B Abubakr

ജനമിഷ്‌ടപ്പെട്ട പാസഞ്ചറിനു ശേഷം രഞ്‌ജിത്ത്‌ ശങ്കറെന്ന പുതുതലമുറസംവിധായകൻ രചനയും സംവിധാനവും നിർവഹിച്ച, അദ്ദേഹത്തിന്റെ രണ്ടാമത്തെ, ചിത്രമാണ്‌ പൃഥ്വിരാജ്‌ നായകവേഷത്തിലെത്തുന്ന അര്‍ജുനന്‍ സാക്ഷി. ഈ ചിത്രത്തെക്കുറിച്ചുള്ള വിശകലനത്തിലേക്കു കടക്കുംമുന്‍പ്‌ ചിലത്‌ മുന്നുരയായി പറഞ്ഞുകൊള്ളട്ടെ. അടിസ്ഥാനപരമായി ചിത്രത്തിലെ അര്‍ജുനനും ഈ നിരൂപകന്‍ അബുബക്കറും ഒരേ തോണിയിലെ യാത്രക്കാരാണ്‌. കണ്ടതും കണ്ടതിൽനിന്

പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം
പയ്യന്‍സ്, ഒരാണ്‍പന്നിപ്പടം
By B Abubakr

ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പയ്യൻസ്. പച്ചമരത്തണലിൽ എന്ന ചിത്രമായിരുന്നു ഇദ്ദേഹത്തിന്റെ കന്നിക്കൊയ്‌ത്ത്. അതില്‍ ശ്രീനിവാസനും പത്മപ്രിയയുമായിരുന്നു മുഖ്യവേഷങ്ങളിലെങ്കില്‍ ഇത്തവണ ജയസൂര്യയും ലാലും അങ്ങാടിത്തെരു ഫെയിം അഞ്ജലിയും രോഹിണിയുമാണ് മുഖവേഷങ്ങളില്‍ എത്തിയിരിക്കുന്നത്. രചനയുടെയും സംവിധാനത്തിന്റെയും അഭിനയത്തിന്റെയുമെന്നുവേണ്ട സമസ്തമേഖലയിലും അടിപതറിവീഴുന്ന ഈ സ

ആഗസ്റ്റ് ഒന്നുമുതല്‍ 15വരെ – ഒരു സമയവായന
ആഗസ്റ്റ് ഒന്നുമുതല്‍ 15വരെ – ഒരു സമയവായന
By B Abubakr

1988ൽ പുറത്തുവന്ന സിനിമയാണ് ആഗസ്റ്റ് ഒന്ന്. സിബിമലയിലായിരുന്നു സംവിധായകൻ. എസ്.എന്‍.സ്വാമിയുടെ രചന. രചന എന്നുപറഞ്ഞാല്‍, പ്രത്യേകിച്ച് ഒരു ഇതിവൃത്തത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സിനിമ എന്ന വ്യവസായം എപ്പോഴും കച്ചവടത്തിനാണു ശ്രമിക്കുക. ഒരു സംഗതി കച്ചവടമായിക്കഴിഞ്ഞാല്‍ ഇനി അടുത്തത് എന്ത് എന്ന ചോദ്യമാകും. അങ്ങനെ മമ്മൂട്ടിയെ കച്ചവടമാക്കിയ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ വന്നതിനുശേഷം, ഈ മമ്മൂട്ടിക്കച്ചവ