വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ത്?
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ത്?
By Regi P George

സിപിഐ(എം)ന്റെ പ്ലീനം പറയാതെ പറഞ്ഞുവച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ത്? യുഡിഎഫ് തകർച്ചയുടെ വക്കിൽ എന്നുപറയുമ്പോൾ സിപിഐ(എം) പ്ലീനം യുഡിഎഫിലെ കക്ഷികളായ മുസ്ലിംലീഗൊ, കേരളാകോൺഗ്രസ്സൊ ഒരു തകർച്ചയെ നേരിടുന്നു എന്ന് പറഞ്ഞിട്ടുമില്ല. അതെ സമയം വലതുപക്ഷ രാഷ്ട്രീയ തകർച്ചയിൽ ഭരണമാറ്റം സംഭവിക്കം എന്നുപറയുന്നുമുണ്ട്.

വീട്ടുജോലി എന്ന നന്ദികെട്ട തൊഴിൽ
വീട്ടുജോലി എന്ന നന്ദികെട്ട തൊഴിൽ
By Regi P George

ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ: എന്നാണ് ഈ നാലുരാജ്യങ്ങൾക്കുമുള്ള സമാനത എന്നല്ലേ? ഗാർഹിക ജോലിക്ക് ആളുകളെ കയറ്റി അയക്കുന്ന രാജ്യങ്ങളിൽ പ്രഥമസ്ഥാനത്ത് നില്ക്കുന്ന ഏതാനം ചില രാജ്യങ്ങളാണിവ. ലോകത്ത് ഇന്ന് ഏതാണ്ട് 52 മില്യൺ ആളുകൾ (ഇതിൽ 80 ശതമാനവും സ്ത്രീകൾ) ആണ് ഗാർഹിക ജോലിചെയ്യുന്നവരായിട്ടുള്ളത്. ഇവരിൽ പലരും ധനിക ഭവനങ്ങളിലെ ജോലിക്കാരാണ്. അവരിൽ നയതന്ത്ര പ്രതിനിധികളുടെ വീടുകളും പെടും. മറ്റൊരു വിഭ

കേരളീയ നവോത്ഥാനവും മിഷണറിയും
കേരളീയ നവോത്ഥാനവും മിഷണറിയും
By Regi P George

നവോത്ഥാനം ഒരു വിഷയമായി ഉയർന്നു വരാൻ തുടങ്ങിയപ്പോൾ മുതൽ നടക്കുന്ന ശ്രമം അതിനെ ഒരു ഹിന്ദു മതനവീകരണ പ്രസ്ഥാനമായി ചുരുക്കി വായിക്കുക എന്നതാണു. എന്നാൽ നവോത്ഥാനം നടന്ന കേരളം ഒരു ഹിന്ദു മാത്ര സ്ഥാനം ആയിരുന്നുമില്ല. കേരളീയ നവോത്ഥാനത്തിൽ ക്രിസ്തുമതവും മിഷനറികളും വഹിച്ച പങ്കു വിശകലനം ചെയ്യുന്ന ലേഖനം.

വാള്‍സ്ട്രീറ്റ് കീഴടക്കല്‍ : സാധ്യതകളുടെ പരീക്ഷണശാല
വാള്‍സ്ട്രീറ്റ് കീഴടക്കല്‍ : സാധ്യതകളുടെ പരീക്ഷണശാല
By Regi P George

ഓരോരുത്തർക്കും അവരവരുടെ കഴിവിനും, കഠിനാധ്വാനത്തിലൂടെയുള്ള വിജയത്തിനും അവസരം നല്കിക്കൊണ്ട്  എല്ലാവര്‍ക്കും ജീവിതം നല്ലതും സമൃദ്ധിനിറഞ്ഞതും ആയിമാറ്റുക എന്ന എഴുത്തുകാരനും, ചരിത്രകാരനും ആയ ജെയിംസ് റ്റര്‍സ്ലോ ആഡംസിന്റെ പ്രശസ്തമായ വരികൾ ആണ് അമേരിക്കൻ സ്വപ്നം എന്നപേരിൽ അറിയപ്പെടുന്നത്. അമേരിക്ക അതിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി അമേരിക്കന്‍ സ്വപ്നത്തെ ഉദ്ഘോഷിച്ചിരിക്കുന്നത് "എല്ലാ മനുഷ്യര

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?
ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?
By Regi P George

പങ്കാളിത്ത പെൻഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ സർക്കാര്‍ ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചെങ്കിലും അതിനാധാരമായ വിഷയം സജീവ ചര്‍ച്ചയിൽ നില്‍ക്കുന്നു. സാമൂഹികസുരക്ഷിതത്വം എന്ന ലക്ഷ്യം നേടണമെങ്കില്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കേണം എന്നിരിക്കെ സമരങ്ങളിലൂടെ പെന്‍ഷന്‍ അവകാശം നേടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്തോ അരുതാത്തതു് പറ്റുന്നുവെന്നും അവര്‍ക്കു് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്റെ ആവശ

9/17 വാള്‍സ്ട്രീറ്റ് : സെപ്തംബറിന്റെ സങ്കടം
9/17 വാള്‍സ്ട്രീറ്റ് : സെപ്തംബറിന്റെ സങ്കടം
By Regi P George

കാളിയന്റെ വിടർന്ന ഫണത്തിന്റെ ദര്‍പ്പത്തിന്മേൽ ആഹ്ലാദനൃത്തമാടുന്ന കാര്‍വര്‍ണ്ണന്റെ രൂപമാണ് ആ പോസ്റ്റര്‍ മനസ്സിലേക്കുകൊണ്ടുവന്നത്. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ കരാളരൂപമല്ല, ഇരയുടെ എല്ലാ രൌദ്രത്തേയും തൃണവത്ഗണിച്ച് ആനന്ദനടനമാടുന്ന ലീലാലോലുപനായ കൃഷ്ണന്റെ സ്ത്രൈണപ്രതിരൂപം. ടുണീഷ്യയില്‍ നിന്നുപടര്‍ന്ന മുല്ലപ്പൂമണം അറബ് ലോകത്തുവിരിയിച്ച വസന്തത്തിന്റെ പുഷ്പമേളയെങ്കിലുമാവാൻ വെമ്പിയ അമേരിക്കന്‍ യുവത്വത

വാള്‍സ്ട്രീറ്റ്: മൂലധനവിപണിയുടെ ബാബേല്‍
വാള്‍സ്ട്രീറ്റ്: മൂലധനവിപണിയുടെ ബാബേല്‍
By Regi P George

ബാബേൽ ഗോപുരം സ്വർഗ്ഗത്തോളം ഉയര്‍ന്നപ്പോൾ ബൈബിളിലെ ദൈവം ആദാമ്യ ഭാഷ മാത്രം സംസാരിച്ചിരുന്ന മനുഷ്യവര്‍ഗ്ഗത്തെ പുത്തൻ ഭാഷകള്‍ നല്കി ചിതറിച്ചു എന്നാണ് യഹൂദ ഇസ്ലാമിൿ ക്രൈസ്തവ വിശ്വാസങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഭാഷകളുടെ ബാബേല്‍ എന്ന പ്രയോഗം വളരെ പ്രസിദ്ധമാണ്. വാള്‍സ്ട്രീറ്റ് ധനത്തിന്റെ ബാബേല്‍ ഗോപുരം ആയി അതിന്റെ ദ്രംഷ്ടകളെ ആകാശവിതാനത്തിലേക്കുയര്‍ത്തുമ്പോള്‍ ആണ് പുത്തന്‍ ലോകശക്തികള്‍ കടന്നുവരു

സാം വാൾട്ടന്റെ യൂജിയൻ തൊഴുത്ത് – വാൾമാർട്ട്!
സാം വാൾട്ടന്റെ യൂജിയൻ തൊഴുത്ത് – വാൾമാർട്ട്!
By Regi P George

തോമസ് എഡിസൻ തൊട്ട് സ്റ്റീവ് ജോബ്സ് വരെയുള്ള അമേരിക്കന്‍ പ്രശസ്തരുടെ പട്ടികയിൽ എന്തെങ്കിലും സ്വന്തമായി കണ്ടുപിടിച്ച് മാർക്കറ്റില്‍ ഇറക്കി വിപ്ലവകരമായ വിജയം വരിച്ചതിന്റെ കഥയുണ്ട്. സാം വാൾട്ടൺ ഒന്നും പുതുതായി കണ്ടുപിടിച്ചിട്ടുമില്ല വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അവകാശിയുമല്ല; എന്നാല്‍ തന്റെ എതിരാളിയുടെ കണ്ടുപിടുത്തങ്ങള്‍ തന്റെ കടയില്‍ കോപ്പിഅടിക്കുന്നതിന് കുപ്രസിദ്ധനാണ്!

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!
ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!
By Regi P George

കേന്ദ്രസർക്കാരിനുകീഴിലുള്ള ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിന്റെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപത്തിലുള്ള മലയാളപരിഭാഷ. (ബോധി കോമൺസിൽ പ്രസിദ്ധീകരിച്ചതു്)

കേരളത്തില്‍ നടപ്പിലായത് സംഘപരിവാര്‍ അജണ്ട!
കേരളത്തില്‍ നടപ്പിലായത് സംഘപരിവാര്‍ അജണ്ട!
By Regi P George

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾ വളരെ സങ്കീർണ്ണമായ രൂപത്തിലും ഭാവത്തിലുമാണ് ഇന്ത്യയിൽ അരങ്ങേറിയിട്ടുള്ളത്. അത് ഒരേസമയം മുസ്ലിങ്ങളെകൊന്നൊടുക്കി, മുസ്ലീം തിവ്രവാദികളുമായി അധികാരം പങ്കിട്ടു, ഗോഡ്സെയുടെ രൂപത്തില്‍ രാഷ്ട്രപിതാവിനെ വകവരുത്തി യുദ്ധങ്ങളില്‍ ഇന്ത്യൻ സേനയെ സഹായിച്ച് ഇന്ത്യമുഴുവന്‍ വേരുകള്‍ ഉറപ്പിച്ചതാണ്. മെല്ലെമെല്ലെ കേരളസമൂഹത്തിലും സ്ഥാനമുറപ്പിച്ചുകഴിഞ്ഞ ആ രാഷ്ട്രീയ അജണ്ടയുടെ വിജയമാണ് ഇത്ത