വിക്കിപീഡിയ: വിജ്ഞാനത്തിന്റെ പുതിയ ലോകങ്ങള്‍
വിക്കിപീഡിയ: വിജ്ഞാനത്തിന്റെ പുതിയ ലോകങ്ങള്‍
By Krispin Joseph

പത്ത്‌ വയസ്സ്‌ ആഘോഷിച്ച വിക്കിപീഡിയയെക്കുറിച്ച്‌ ചില നിരീക്ഷണങ്ങൾലോകത്തിലെ അറിവുകളെല്ലാം ശേഖരിച്ചുവച്ചിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്‌ വിക്കിപീഡിയ. അറിവിൽ ഇടപെടാമെന്നതാണ്‌ വിക്കിപീഡിയ മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയങ്ങളില്‍ പ്രധാനം. അറിവ്‌ ആരുടെയും കുത്തകയല്ലെന്നുള്ള ഉയർന്ന ജനാധിപത്യബോധമാണ്‌ വിക്കിപീഡിയ എന്ന വിജ്ഞാനകോശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഐ.പി.ല്‍ മൂന്നാംഭാഗം തുടങ്ങുന്നു
ഐ.പി.ല്‍ മൂന്നാംഭാഗം തുടങ്ങുന്നു
By Krispin Joseph

മുംബൈ: ഇന്ത്യയുടെ സ്വന്തം പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മൂന്നാം ഭാഗത്തിന് ഇന്ന് തുടക്കം. ഇനി ഇന്ത്യക്കാര്‍ക്ക് കുട്ടിക്രിക്കറ്റിന്റെ നാളുകൾ. ഇന്ത്യൻ ക്രിക്കറ്റ് സംഘടനയുടെ തലയിലുദിച്ച ആശയമാണ് ഇന്ന് ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്ന ഒരു മത്സര വിഭാഗമായി മാറിയത്.

എംപി, എംഎല്‍എ ശമ്പളത്തില്‍ പിടിത്തമിടാന്‍ സിപിഎം
എംപി, എംഎല്‍എ ശമ്പളത്തില്‍ പിടിത്തമിടാന്‍ സിപിഎം
By Krispin Joseph

തിരു: പാർട്ടി ടിക്കറ്റിൽ മത്സരിച്ചും അല്ലാതെയും പാര്‍ലമെന്റിന്റെ ഇരുസഭകളിലുമെത്തുന്ന എംപിമാര്‍ ശമ്പളം പാര്‍ട്ടിക്ക് ലെവിയായി നല്‍കണമെന്ന് സിപിഎം. പാര്‍ട്ടി പ്രതിനിധിയായി ലോക്സഭയിലും രാജ്യസഭയിലും പോകുന്ന എല്ലാവരും അധികമായി ലഭിക്കുന്ന വരുമാനം പാര്‍ട്ടിക്ക് നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ലോക്സഭാംഗം 75000 രൂപയും രാജ്യസഭാംഗം 80000 രൂപയും ലെവിയായി നല്‍കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കു

മാര്‍ക്ക്‌ മെയ്‌ലി: തോറ്റുപോകുന്നവരെക്കുറിച്ചുള്ള പാട്ടുകള്‍
മാര്‍ക്ക്‌ മെയ്‌ലി: തോറ്റുപോകുന്നവരെക്കുറിച്ചുള്ള പാട്ടുകള്‍
By Krispin Joseph

മാർക്ക്‌ മെയ്‌ലിയുടെ സിനിമകൾ ലോകസിനിമയിൽ പുതുമകള്‍കൊണ്ട്‌ ശ്രദ്ധേയമായവയാണ്‌. ഫിലിപ്പൈൻ എന്ന രാജ്യത്തിന്റെ സവിശേഷമായ ജീവിതാവസ്ഥകളെ അതിന്റെ എല്ലാ പ്രശ്‌നങ്ങളോടും കൂടി അവതരിപ്പിക്കുന്ന സംവിധായകനാണ്‌ മാര്‍ക്ക്‌ മെയ്‌ലി. ടി.വി എന്ന മാധ്യമത്തില്‍നിന്നാണ്‌ മാര്‍ക്ക്‌ മെയ്‌ലി സിനിമാരംഗത്തേക്ക്‌ എത്തുന്നത്‌. ഫിലിപ്പൈന്‍ ടെലിവിഷനില്‍ മെയ്‌ലി അവതരിപ്പിച്ച സംഗീത പരിപാടികള്‍ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേരളത്തിലെ ഭൂമികയ്യേറ്റങ്ങള്‍ - അകവും പുറവും
കേരളത്തിലെ ഭൂമികയ്യേറ്റങ്ങള്‍ - അകവും പുറവും
By Krispin Joseph

കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്നത്‌ ഭൂമികയ്യേറ്റങ്ങളാണ്‌. ഏറ്റവും കൂടുതല്‍ നടക്കുന്നതും ഭൂമികയ്യേറ്റങ്ങള്‍തന്നെ. എന്താണ്‌ ഭൂമികയ്യേറ്റം? ഭൂമികയ്യേറ്റം എന്ന വാക്കുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? ആര്‌ ആരുടെ ഭൂമിയാണ്‌ കയ്യേറുന്നത്‌? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ഈയവസരത്തില്‍ സാധ്യതയുണ്ട്‌. കേവലമായ ഒരു സാധ്യതയല്ല ഉള്ളത്‌. അത്‌ അപാരമായ സാധ്യത തന്നെയാണ്‌.

ലുമുംബ: കോംഗോയുടെ വിശുദ്ധ പോരാളി
ലുമുംബ: കോംഗോയുടെ വിശുദ്ധ പോരാളി
By Krispin Joseph

വെള്ളക്കാരും കറുത്തവർഗ്ഗക്കാരും ഇടകലര്‍ന്ന്‌ ജീവിക്കുന്ന ഷോട്ടുകളിലൂടെയാണ്‌ ലുമുംമ്പ തുടങ്ങുന്നത്‌. വെള്ളക്കാരുടെ ആഘോഷങ്ങളും കറുത്തവര്‍ഗ്ഗക്കാരന്റെ ദുരിതങ്ങളുമാണ്‌ ആദ്യരംഗങ്ങളിൽ നിറയുന്നത്‌. ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ ദുരിതങ്ങളാണ്‌ ഒരു മറയുമില്ലാതെ ഇവിടെ ചിത്രീകരിക്കപ്പെടുന്നത്‌.

ക്യൂബന്‍ സിനിമ- ചരിത്രം, വര്‍ത്തമാനം
ക്യൂബന്‍ സിനിമ- ചരിത്രം, വര്‍ത്തമാനം
By Krispin Joseph

പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തിൽ സ്വർണ്ണനിക്ഷേപം അന്വേഷിച്ചുകൊണ്ടുള്ള സ്‌പെയിൻകാരുടെ വരവോടെയാണ്‌ ക്യൂബയുടെ രാഷ്‌ട്രീയചരിത്രം ആരംഭിക്കുന്നത്‌. അതിനുശേഷമാണ്‌ കരിമ്പുതോട്ടങ്ങളിലും പുകയിലത്തോട്ടങ്ങളിലും ജോലിചെയ്യുന്നതിനായി ആഫ്രിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും കറുത്ത വര്‍ഗ്ഗക്കാരായ അടിമകളെ കൊണ്ടുവന്നത്‌. ഒഴിവുനേരങ്ങളിലെ അടിമകളുടെ ആഘോഷങ്ങളില്‍ സംഗീതവും നൃത്തവും നിറഞ്ഞിരുന്നു. ആഫ്രിക്കയുടെ വന്യ

ബിയര്‍ ബോട്ടിലുകളുടെ നഗരം
ബിയര്‍ ബോട്ടിലുകളുടെ നഗരം
By Krispin Joseph

തുർക്കിയിൽ വേരുകളുള്ള ജര്‍മ്മൻ സംവിധായകന്‍ ഫതിക്‌ അകിന്റെ (Fatih Akin) ഹെഡ്‌ ഓൺ (Head On,2004) എന്ന സിനിമയ്‌ക്ക്‌ നമ്മളെയൊന്ന്‌ ഉലയ്‌ക്കാനും മാത്രം കരുത്തുണ്ട്‌. ഒഴിഞ്ഞ ബിയര്‍ ബോട്ടിലുകളും സിഗരറ്റുകുറ്റികളും നിറഞ്ഞ മുറിയിലാണ്‌ ഇതിലെ പ്രധാന കഥാപാത്രം കാഹിത്‌ ജീവിക്കുന്നത്‌. കാഹിതിന്റെ മുറി തുറക്കുന്നതുവരെ കാഴ്‌ചക്കാരന്‍ ഞെട്ടാനിടയില്ല. എന്നാല്‍ ആ മുറി തുറക്കുന്നതോടെ വേറൊരു കാഴ്‌ച തുടങ്ങുകയാണ്‌.

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു
ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു
By Krispin Joseph

ഈ വർഷത്തെ കുംഭമേള ഹരിദ്വാറിൽ അവസാനിക്കാൻ ഇനി അധികനാളുകളില്ല. ജനുവരി ഇരുപത്തിയാറിന് തുടങ്ങിയ കുംഭമേള ഏപ്രില്‍ ഇരുപത്തിയെട്ടിന് സമാപിക്കും. ഹരിദ്വാര്‍ കുംഭമേളയുടെ പശ്ചാത്തലത്തില്‍ കുംഭമേളയുടെ ചരിത്രവും വര്‍ത്തമാനവും ഐതിഹ്യവും അന്വേഷിക്കുകയാണ്, ഇവിടെ.

കസൂട്ടി എംമ്പ്രോയിഡറി മനം കവരും
കസൂട്ടി എംമ്പ്രോയിഡറി മനം കവരും
By Krispin Joseph

ആദ്യകാഴ്ചയിൽ തന്നെ ഏതൊരാളുടേയും മനം കവരുന്നതാണ് കശ്മീരി എംമ്പ്രോയിഡറി വസ്ത്രങ്ങൾ. കൈ എന്നും പരുത്തിയെന്നും അർത്ഥമുള്ള വാക്കാണ് കസൂട്ടി. കൈയ്യും നൂലും ചേര്‍ന്നാല്‍ തുന്നലാകും. ചുമ്മാതുള്ള തുന്നലൊന്നുമല്ല. ഏതൊരു വസ്ത്രപ്രേമിയുടേയും മനമിളക്കുള്ള നല്ല അസല് തുന്നല്‍തന്നെ. ഇതിനെ കസൂട്ടി തുന്നില്‍ എന്നാണ് വിളിക്കുന്നത്. മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും സ്ത്രീകളുടെ കരകൌശമാണ് കസൂട്ടി എംമ്പ്രോയഡറി. നല്ല ഫര

ബാബുരാജ് പാടുന്നു: സുറുമയെഴുതിയ മിഴികളെ...
ബാബുരാജ് പാടുന്നു: സുറുമയെഴുതിയ മിഴികളെ...
By Krispin Joseph

മലയാള സിനിമയിൽ ഇത്രമേല്‍ ചർച്ച ചെയ്യപ്പെട്ട ഒരു പാട്ടുകാരനുണ്ടാവില്ല. അത്രമേല്‍ ശക്തമായിരുന്നു ബാബുരാജ് മാഷിന്റെ സംഗീത പ്രതിഭ. അക്കാലത്തെ മലയാളി സംഗീത സംവിധായകരില്‍ ഹിന്ദുസ്ഥാനി സംഗീതമറിയാവുന്ന അപൂര്‍വ്വം ആളുകളിലൊരാളായിരുന്നു ബാബുരാജ്. വളരെ വ്യത്യസ്തമായ സംഗീത ശൈലിയായിരുന്നു ബാബുരാജ് മാഷിന്റേത്. ഏതൊരു സംഗീത പ്രേമിയേയും ഒറ്റ തവണത്തെ കേൾവികൊണ്ട് വീൖത്തിയെടുക്കുന്ന മാസ്മരിക സൌന്ദര്യമുണ്ടായിരുന്നു ബാബു

വിപണി കീഴടക്കുന്ന മുളയുല്‍പ്പന്നങ്ങള്‍
വിപണി കീഴടക്കുന്ന മുളയുല്‍പ്പന്നങ്ങള്‍
By Krispin Joseph

കേരളത്തിൽ മുളയുല്‍പ്പന്നങ്ങളുടെ വിപണി വളർന്നു കൊണ്ടിരിക്കുന്നു. വീടുമുതല്‍ പേനവരെ നിര്‍മ്മിക്കാൻ മുളയുപയോഗിക്കാം എന്നിടത്താണ് മുളയുടെ മേന്മ. ഓഫീസുകളിലെ ഇന്റീരിയന്‍ ഡിസൈനിങ്ങില്‍ പോലും മുളയ്ക്ക് ഇന്ന് അഗ്രസ്ഥാനമുണ്ട്. ആദിവാസികളുടെ കരകൌശല ഉത്പന്നം എന്ന നിലവിട്ട് വമ്പന്‍ ബിസിനസുകളുടെ ചിട്ടവട്ടങ്ങളിലേക്ക് മുളയുത്പന്നങ്ങൾ വളര്‍ന്നുകഴിഞ്ഞു. സര്‍ക്കാരിന്റെ അകമഴിഞ്ഞുള്ള പ്രോത്സാഹനവും ഈ മേഖയ്ക്കു് കൂടുതല്‍

ലേഡി ഗാഗയ്ക്ക് ഉറക്കമില്ല
ലേഡി ഗാഗയ്ക്ക് ഉറക്കമില്ല
By Krispin Joseph

പോപ് സെൻസേഷന്‍ ലേഡി ഗാഗ വീണ്ടും വാർത്തകളിൽ. ജന്മദിനത്തിന് നഗ്നയായിരുന്നു ചായരുചിക്കുന്ന ചിത്രം ട്വിറ്ററിലെ പ്രൊഫൈല്‍ ഫോട്ടോയായി വച്ച് തരംഗം സൃഷ്ടിച്ച ഗാഗ ഉറക്കമില്ലായ്മ കാരണം വലയുകയാണത്രേ. താരത്തിന് ഇന്‍സോമ്‌നിയ അതായത് ഉറക്കമില്ലായ്മയെന്ന രോഗം പിടിപെട്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. പ്രശസ്തിയും തിരക്കും എല്ലാമാണത്രേ ഇന്‍സോമ്‌നിയ സമ്മാനിച്ചത്."പ്രശസ്തികൊണ്ട് രോഗം വന്ന് മനോനില തകരുകയാണെങ്കില്‍ അതെന്റ

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
By Krispin Joseph

തിരു: പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2009 ലെ ചെറുകഥയ്ക്കും സിനിമയ്ക്കുമാണ് പുരസ്കാരങ്ങള്‍. സക്കറിയുടെ 'അൽഫോന്‍സാമ്മയുടെ മരണവും ശവസംസ്കാരവും' എന്ന കഥയ്ക്കും 'മധ്യവേനല്‍' എന്ന സിനിമയ്ക്കുമാണ് പുരസ്കാരങ്ങള്‍. മെയ് 21 ന് ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ പുരസ്കാരവിതരണം നടക്കും.കെആര്‍ മോഹനന്‍ ചെയര്‍മാനായ എം എഫ് തോമസ്, ഗാന്ധിമതി ബാലന്‍ എന്നിവരുള്‍പ്പെട്ട

സാനിയയുടെ പ്രേമവും അന്താരാഷ്ട്ര പ്രശ്നവും!
സാനിയയുടെ പ്രേമവും അന്താരാഷ്ട്ര പ്രശ്നവും!
By Krispin Joseph

കഴിഞ്ഞ കുറച്ചുനാളായി സാനിയ മിർസ കോ‌ര്‍ട്ടിലല്ല, പത്രങ്ങളിലാണ് കളിക്കുന്നത്. കാരണം വേറൊന്നുമല്ല. സാനിയ പാക്ക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതോടെ പ്രശ്നങ്ങളായി പൊല്ലപ്പായി വര്‍ഗ്ഗീയതയായി കളി മുഴുവനും പത്രങ്ങളിലായി. അതിനിടയിലാണ് ഷൊഐബ് മാലിക്ക് വേറെ വിവാഹം കഴിച്ചതാണെന്നും, ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും പുറത്തറിഞ്ഞത്. അതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. വാളായി പരിച