ഒലക്ക - ഒന്നാം എരകപ്പുല്ലന്‍
ഒലക്ക - ഒന്നാം എരകപ്പുല്ലന്‍
By calvin

കേരളപ്പിറവിദിനത്തിൽ കാല്‍വിന്റെ മിനിമല്‍ കാർട്ടൂൺ പരമ്പരയ്ക്കു് തുടക്കമിടുകയാണു്: ഒലക്ക! പൊടിയാക്കി കടലില്‍ കലക്കിയ ഒലക്കയുടെ തരികൾ മഥുരാതീരത്തടിഞ്ഞു് അവയെല്ലാം എരകപ്പുല്ലുകളായി മാറിയെന്നും തലപ്പൊക്കമുള്ള ഓരോ എരകപ്പുല്ലും പറിച്ചെടുത്തു് യാദവന്മാര്‍ തമ്മില്‍ തല്ലി കുലം മുടിച്ചെന്നും ഐതിഹ്യം. മലയാളിയുടെ 'കുലമഹിമ'യെ ഒലക്കവച്ചടിക്കുകയാണു്, കാല്‍വിൻ. -

ശത്രുഘ്നാങ്കുരം പ്രശ്നം: പ്രകാശനെന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചുകൂടായിരുന്നോ?
ശത്രുഘ്നാങ്കുരം പ്രശ്നം: പ്രകാശനെന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചുകൂടായിരുന്നോ?
By calvin

ഛായാമുഖിയിൽ കീചകൻ ഒന്നും കാണാഞ്ഞതു ചുമ്മാതായിരുന്നില്ല. കീചകനായിരുന്നു ശരി. വെറുതെ ഭീമൻ തട്ടിക്കളഞ്ഞു. ക്ഷമയാണ് അത്യാന്താപേക്ഷിതമായ ഏക മനുഷ്യഗുണം. അതു കൈവിടരുത്. ഭീമനായാലും ദ്രൗപതിയായാലും പ്രകാശനായാലും സോനയാലും.

കവികളെ കേസേൽപ്പിച്ചാൽ.....
കവികളെ കേസേൽപ്പിച്ചാൽ.....
By calvin

പൊതുവെ ക്രിട്ടിക്കൽ ആയ വിഷയങ്ങൾ കവികളെ ഏൽപ്പിക്കുന്നതു ഗുണകരമല്ല. വല്ല ജ്യോൽസ്യപ്രവചനമോ മറ്റോ ആണെങ്കിൽ പ്രശ്നമല്ല. പിടി കൊടുക്കാത്ത വിധത്തിൽ പറയുക എന്നതാണു ലക്ഷ്യം തന്നെ. ഹോമിയോ മരുന്ന് എഴുതിക്കൊടുക്കുന്ന ഡോക്ടർക്കും കവിത ആകാവുന്നതാണ്. ഒരു കുഴപ്പവുമില്ല. അതേ സമയം ജീവൽമരണ പ്രശ്നങ്ങളിൽ കവികളെ ഇടപെടുത്തരുത്.

കേരളസിനിമയിൽ കലികാലം അഥവാ ഇന്റലിജെൻസ് വിവരങ്ങൾ വരാതായ കാലം!
കേരളസിനിമയിൽ കലികാലം അഥവാ ഇന്റലിജെൻസ് വിവരങ്ങൾ വരാതായ കാലം!
By calvin

മലയാളസിനിമയിലെ മുഖ്യമന്ത്രിമാർക്ക് ഒരു കാലത്തു കേന്ദ്രത്തിൽ നിന്നും ധാരാളം ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുമായിരുന്നു. ഇപ്പോ അങ്ങനെ അധികം കാണുന്നില്ല.

എങ്കേയും എപ്പോതും - വ്യക്തി എന്ന സാമൂഹ്യമൃഗത്തിന്റെ പ്രതിസന്ധികള്‍
എങ്കേയും എപ്പോതും - വ്യക്തി എന്ന സാമൂഹ്യമൃഗത്തിന്റെ പ്രതിസന്ധികള്‍
By calvin

പുതുമുഖസംവിധായകനായ എം.ശരവണൻ സംവിധാനം ചെയ്ത് 2011 സെപ്തംബർ മാസം പുറത്തിറങ്ങിയ തമിഴ്‌സിനിമയാണ് എങ്കേയും എപ്പോതും. 'ഗജിനി', 'ഏഴാം അറിവ്' മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ.ആര്‍. മുരുഗഡോസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജയ്, അഞ്ജലി, അനന്യ, ഷര്‍വാനന്ദ് മുതലായവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സാമാന്യം നല്ല പ്രതികരണമാണ് തമിഴ് സിനിമാപ്രേക്ഷകര്‍ക്കിടയിൽ ഇതിനോടകം സൃഷ്ടിച്ചിര

അയാളും ലാല്‍ ജോസും തമ്മില്‍
അയാളും ലാല്‍ ജോസും തമ്മില്‍
By calvin

നിഷ്കളങ്കതയെക്കുറിച്ചാണ് ലാൽജോസ് സംസാരിക്കുന്നത്. പാപം ചെയ്യാത്തവരുടേതായ ഒരു ലോകത്തെ വിഭാവനം ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും ഉണ്ടായിരിക്കണം. മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം സൈബർ ലോകത്തില്‍ ഇതിനോടകം തന്നെ ആവശ്യത്തിനു ചര്‍ച്ചകൾ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരം റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും സമ്പൂര്‍ണവും ആയി നല്‍കിയിട്ടുണ

ആലോചനയ്ക്കു തീ മൂട്ടാന്‍ ഈ അടുക്കള
ആലോചനയ്ക്കു തീ മൂട്ടാന്‍ ഈ അടുക്കള
By calvin

ഈയിടെ ബാംഗ്ലൂരിലെ ഒരു സുഹൃത്തിനെയും ഭാര്യയെയും അവരുടെ മൂന്നു ബെഡ്റൂം ഫ്ലാറ്റിൽ സന്ദർശിക്കുകയുണ്ടായി. ഫ്ലാറ്റ് വാടകയ്ക്കെടുത്തതാണ്. വീടിനെ സംബന്ധിച്ച് അവനേറ്റവും ഇഷ്ടമായത് ലിവിങ്ങ് റൂമിനും അടുക്കളയ്ക്കും ഇടയില്‍ അരമതില്‍ മാത്രമേ ഉള്ളൂ എന്നതാണെന്ന് സംഭാഷണമധ്യേ അവൻ പറയുകയുണ്ടായി.