ജനാധിപത്യത്തെ ആരാണ് സംരക്ഷിക്കുക?
ജനാധിപത്യത്തെ ആരാണ് സംരക്ഷിക്കുക?
By K Jayadevan

നമ്മുടെ ജനാധിപത്യത്തെ ആരാണ് സംരക്ഷിക്കുക എന്ന ചോദ്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. നിയമവാഴ്ചയേയും ജനാധിപത്യത്തേയും കുറിച്ചുള്ള ചാനൽ ബുദ്ധിജീവികളുടെ വിശ്രമവേളാചര്‍ച്ചകൾ കുറച്ചുകൂടി മുന്നോട്ട് പോയി പൊതുപ്രവര്‍ത്തകരുടെ ഭാഷ, സംസ്കാരം, മര്യാദ തുടങ്ങി ഭാഷാശാസ്ത്രത്തിന്റെയും സംസ്കാരിക പഠനങ്ങളുടെയും മേഖലയിലേക്കും പതുക്കെ തിരിഞ്ഞിരിക്കുന്നു.

മുല്ലപ്പെരിയാര്‍ : പി.ബി. പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും
മുല്ലപ്പെരിയാര്‍ : പി.ബി. പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും
By K Jayadevan

മുല്ലപ്പെരിയാർ വിഷയത്തിൽ സി.പി.ഐ. (എം) പോളിറ്റ്ബ്യൂറോ നടത്തിയ പ്രസ്താവന വലതുപക്ഷ മാദ്ധ്യമങ്ങൾ പതിവുപോലെ വാര്‍ത്തയാക്കുകയുണ്ടായി. കേരളത്തിന്റെ വികാരങ്ങള്‍ പ്രതിഫലിക്കുന്നതായില്ല പ്രസ്താവന എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്ന കാര്യമാണ്, കേരളത്തിലെ ജനങ്ങളുടെ ആശങ്കയല്ല പ്രസ്താവനയുടെ ആദ്യഭാഗത്തുണ്ടായത് എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപം.

കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം
കൂടംകുളം: മാദ്ധ്യമകാപട്യത്തിന്റെ പുതിയമുഖം
By K Jayadevan

വേട്ടക്കാരനൊപ്പം ഓടുകയും മുയലിന്റെ ദൈന്യാവസ്ഥയിൽ സഹതപിക്കുകയും ചെയ്യുന്നത് വളരെ പഴക്കംചെന്ന ഒരു തന്ത്രമാണ്. ഈ തന്ത്രം വളരെ മിടുക്കോടെ പയറ്റുന്ന കേരളത്തിലെ വലതുപക്ഷമാദ്ധ്യമങ്ങൾ കൂടംകുളം ആണവനിലയത്തിന്റെ കാര്യത്തിലും അത് സമർത്ഥമായി നടപ്പിലാക്കുകയുണ്ടായി. ആണവോര്‍ജ്ജത്തേയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങളേയും ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നത് ഈ വിഷയത്തില്

ഗോമുഖിലേക്കൊരു യാത്ര
ഗോമുഖിലേക്കൊരു യാത്ര
By K Jayadevan

ഹരിദ്വാറിൽ വണ്ടിയിറങ്ങുമ്പോൾ രാവിലെ നാല് മണിയായിരുന്നു സമയം. ചാറ്റല്‍ മഴപോലെ മഞ്ഞുപെയ്യുന്ന ഒരു നവംബർ മാസം. ഭാംഗ് കുടിച്ചും ചരസ് വലിച്ചും യൂഡികൊളോണിന്റെ മണമുള്ള സുജാമെഹറയെ സ്വപ്നം കണ്ടും എം. മുകുന്ദന്റെ രമേശ് പണിക്കര്‍ കറങ്ങി നടന്ന അതേ ഹരിദ്വാര്‍. ആവേശം ചുരമാന്തിയ ഞാൻ, ബേഗില്‍ കരുതിയിരുന്ന പോസ്റ്റ്കാര്‍ഡെടുത്ത് വഴിയോരത്തെ വിളക്കുകാലിന്റെ ചുവട്ടിലിരുന്ന് വീട്ടിലേക്കെഴുതി - “അമ്മേ, ഞങ്ങള്‍ ഹരിദ്വാറി

പട്ടികജാതി ക്ഷേമസമിതി എന്തിന്?
പട്ടികജാതി ക്ഷേമസമിതി എന്തിന്?
By K Jayadevan

സിപിഐ(എം)ന്റെ നേതൃത്വത്തിൽ ഈയിടെ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ സമിതിക്കെതിരെ ചില കോണുകളില്‍ നിന്ന് വിമർശനങ്ങൾ ഉയര്‍ന്നുവരികയുണ്ടായി.  സിപിഐ(എം) ജാതി സംഘടന ഉണ്ടാക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കേന്ദ്രബിന്ദു. ജാതിയെ വല്ലാതെ പ്രണയിക്കുന്ന ചിലര്‍, ‘ഒടുവില്‍ നിങ്ങള്‍ ജാതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞല്ലോ’ എന്ന് പറഞ്ഞപ്പോള്‍ ജാതി വിരുദ്ധരുടെ ആക്ഷേപം , സിപിഐ(എം) വര്‍ഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് ജാതിര

ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?
ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?
By K Jayadevan

“യഥാർത്ഥ ചരിത്രജ്ഞാനം, ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറയുന്ന ഒരോര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്” -വാൾട്ടര്‍ ബെഞ്ചമിൻ

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ :നമ്മുടേയും അവരുടേയും
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ :നമ്മുടേയും അവരുടേയും
By K Jayadevan

മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തിൽ, എൻ.എസ്.മാധവന്റെ ഭാഷയിൽപറഞ്ഞാല്‍ തുപ്പല്‍ വറ്റിയ മുപ്പത്തയ്യായിരത്തോളം തൊണ്ടകൾ ''സച്ചിന്‍... സച്ചിന്‍...'' എന്ന് ആർത്തുവിളിക്കുന്നതിനിടെ, ഇരുകൈകളും വീശി തന്റെ അവസാന ടെസ്റ്റ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോൾ, പതിനഞ്ച് വര്‍ഷം മുമ്പ് 'ദി ഹിന്ദു' പത്രത്തില്‍ വായിച്ച അദ്ദേഹവുമായുള്ള ഒരു അഭിമുഖ സംഭാഷണം ഓര്‍ക്കുകയായിരുന്നു ഞാന്‍. കാല

സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍
സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍
By K Jayadevan

സഞ്ചരിക്കുന്ന സ്വർണ്ണക്കടകൾപോലെയുള്ള ഒരു കൂട്ടം മനുഷ്യരെ ദിവസേന നിങ്ങള്‍ക്ക് കാണാൻ കഴിയുന്നു എന്ന് കരുതുക-അത്തരമൊരു സമൂഹത്തെപ്പറ്റി ഏതുതരം നിഗമനങ്ങളിലാണ് നിങ്ങളെത്തിച്ചേരുക? തീര്‍ച്ചയായും അകം പൊള്ളയായ ഒന്ന് എന്ന മട്ടിലായിരിക്കും ആ വിലയിരുത്തലുകള്‍.

വൈരുദ്ധ്യവാദത്തിന്റെ പ്രയോഗം
വൈരുദ്ധ്യവാദത്തിന്റെ പ്രയോഗം
By K Jayadevan

മുല്ലപ്പെരിയാർ പ്രശ്നത്തിൽ സി.പി.ഐ.(എം) പൊളിറ്റിബ്യൂറോ എടുത്ത നിലപാടിനെ ന്യായികരിച്ച് കൊണ്ട് ഞാനെഴുതിയ ലേഖനത്തോട് ഫേസ്ബുക്കിലൂടെയും നേരിട്ടും മലയാളരാജ്യത്തിലൂടെയും ചിലര്‍ പ്രതികരിക്കുകയുണ്ടായി. താങ്കളെപ്പോലൊരാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും മലയാളികളോട് താങ്കൾക്ക് ഒരു മമതയുമില്ലെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും നിരാശാഭരിതനായ ഒരു സുഹൃത്ത് നേരിട്ട് സന്ദേശമയച്ചു. ലേഖനം നന്നായെന്ന് പറഞ്ഞവ

ഡി.വൈ.എഫ്.ഐ.യും കാശ്മീരും
ഡി.വൈ.എഫ്.ഐ.യും കാശ്മീരും
By K Jayadevan

ഒരു അഖിലേന്ത്യാ സംഘടനയായ ഡി.വൈ.എഫ്.ഐ. ജമ്മുകാശ്മീരിൽ പേര് മാറ്റിയാണ് പ്രവർത്തിക്കുന്നത് എന്നും ജമ്മു കാശ്മീരിലെ തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എന്നുമുള്ള ഒരു പ്രചരണം ഈയിടെ ഫേസ്ബുക്കിലൂടെയും മറ്റും നടക്കുകയുണ്ടായി. എന്നാലിതിന് വിരുദ്ധമായി ഭാരതീയ യുവമോര്‍ച്ചയ്ക്ക് ഇന്ത്യയിലെല്ലായിടത്തും ഒരേ പേരാണെന്നും അത് അവരുടെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും അനുബന്ധമായി വിശദീകരിക്കപ്പെട്ടു. രണ്ട് കാര്യങ്ങളും വ

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?
എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?
By K Jayadevan

പെൻഷന്‍ പ്രായം ഉയർത്താനുളള സര്‍ക്കാര്‍ തീരുമാനം വന്നപ്പോൾ, അതിനെ ന്യായീകരിച്ച് കൊണ്ട് രണ്ട് വാദങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. കേരളത്തിന് വെളിയിൽ പല സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58 ഉം 60 ഉം ഒക്കെയാണെന്നും എന്ത്കൊണ്ട് കേരളത്തില്‍ 56 പോലും അംഗീകരിക്കപ്പെടുന്നില്ലെന്നുമായിരുന്നു അതിലാദ്യത്തേത്. പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ ഡി.വൈ.എഫ്.ഐ ആയതിനാല്‍ ബംഗാളിലേയും ത്രിപുരയിലേയും കാര്യം പ്രത്യേ