ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു
ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു
By Anvar Abdullah

ഇന്ത്യൻ സിനിമയ്ക്ക് നൂറുവയസ്സാകുമ്പോൾ അതിൽ പാതിയിലേറെ വർഷങ്ങളും കമല്‍ സിനിമയുടെ ഭാഗമായിരുന്നു. തെന്നിന്ത്യന്‍ സിനിമ പിച്ച വച്ചു നടക്കുന്ന കാലം മുതല്‍ കമല്‍ എന്ന വ്യക്തി അതിലെവിടെയോ ഉണ്ട്. കളത്തൂര്‍ കണ്ണമ്മയിലും കണ്ണും കരളുമിലും ബാലതാരമായി, പിന്നെ, നൃത്തസംവിധായകന്റെ അസിസ്റ്റന്റായി. കൗമാരം കടക്കുംമുന്നേ എംടിയുടെ രചനയില്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ രൂപപ്പെട്ട കന്യാകുമാരി എന്ന ചിത്രത്തിലെ നായക

വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍
By Anvar Abdullah

വിശ്വരൂപം എന്ന സിനിമ ഏതൊരു സിനിമയേയുംപോലെ ഒരു സാംസ്കാരിക ഉത്പന്നമാണു്. സാംസ്കാരിക ഇടത്തിൽ ഇടപെടുന്ന ഏതു കലാസൃഷ്ടിക്കും ഒന്നിലേറെ വായനകൾ സാധ്യമാണു്. അനുവാചകൻ ആർജ്ജിച്ച സാംസ്കാരികവിദ്യാഭ്യാസവും രാഷ്ട്രീയചരിത്രബോധങ്ങളും മതകീയമായ ഇഷ്ടാനിഷ്ടങ്ങളും കലയുടെ അര്‍ത്ഥവിചാരങ്ങളും ഒക്കെതന്നെ, ഇത്തരം വായനകളെ സ്വാധീനിക്കും. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമേ ശരിയാകൂ എന്ന വാദം അസ്ഥാനത്താണു്. ഇവിടെ ഈ സിനിമയെ തീര്‍ത്തു

സിനിമാപ്പറുദീസാനഷ്‌ടങ്ങള്‍
സിനിമാപ്പറുദീസാനഷ്‌ടങ്ങള്‍
By Anvar Abdullah

കുടയംപടി മേനക മരിച്ചു. ആരുമറിയാത്തൊരു മരണം. ഒരു പത്രങ്ങളിലും, ചരമക്കോളത്തിലെ ഒരു ഒറ്റവരിക്കുറിപ്പിൽപ്പോലും രേഖപ്പെടുത്താത്ത മരണം. ചരിത്രത്തില്‍ കയറിയിട്ടേയില്ലാത്തത്‌. കുടയംപടി മേനക മരിച്ചു. സ്വാഭാവികമരണം. പക്ഷേ, അത്ര നിസ്സാരവും ചരിത്രത്തിലിടമില്ലാത്തതുമായിരുന്നോ കുടയംപടി മേനകയുടെ ജീവിതവും മരണവും?

പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു
പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു
By Anvar Abdullah

ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാനിൽ അഭിനയിക്കുമ്പോൾ ജോയ് മാത്യുവിനും ലോകത്തിനും ഇന്നത്തേക്കാള്‍ കാല്‍നൂറ്റാണ്ടിലധികം പ്രായക്കുറവുണ്ടായിരുന്നു. ആ ചിത്രവും മറ്റേതൊരു ഗൗരവപ്പെട്ട കലാസൃഷ്ടിയെയും പോലെ രണ്ടു തലമുറകളുടെ ആശയങ്ങളിലെ വൈഭിന്ന്യത്തെയും അവയുടെ ലയനത്തെയും പ്രതിനിധീകരിച്ചു. ഇപ്പോള്‍, ആ കാലവും ഈ കാലവും തമ്മില്‍, ഒരു വ്യക്തിയുടെ യുവത്വപ്രാപ്തിയോളം ആണ്ടുകളുടെ വിടവുണ്ടായിക്കഴിഞ്ഞ ശേഷം ജോയ് മാത്യൂ തന്റെ ആ

വാലറ്റങ്ങള്‍ - മലയാളസിനിമയിലെ രാഷ്ട്രീയ അപഭ്രംശങ്ങള്‍
വാലറ്റങ്ങള്‍ - മലയാളസിനിമയിലെ രാഷ്ട്രീയ അപഭ്രംശങ്ങള്‍
By Anvar Abdullah

സിനിമയിൽ വാലറ്റങ്ങൾ (റ്റെയില്‍ എൻഡുകള്‍) നിർവഹിക്കുന്ന ധര്‍മ്മമെന്താണ്? ഒരു പ്രമേയം അല്ലെങ്കില്‍ കഥ പറഞ്ഞു തീരുമ്പോഴും മര്‍മ്മപ്രധാനവും നിര്‍ണ്ണായകവുമായ എന്തോ ഒരു സൂചന കൂടി ചലച്ചിത്രകാരനു കാണികള്‍ക്കു മുന്നില്‍ വയ്ക്കാനുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ആണ് സ്വാഭാവികമായും ചലച്ചിത്രത്തിന് ഒരു വാലറ്റം ഉണ്ടാകുക. അതു ചിത്രത്തിന്റെ പ്രധാനഗാത്രത്തില്‍നിന്ന്, ചലച്ചിത്രത്തിന്റെ ഉടലില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു

നമുക്കു ഡോക്ടര്‍മാര്‍ വേണോ, കമ്പൗണ്ടര്‍മാര്‍ പോരേ?
നമുക്കു ഡോക്ടര്‍മാര്‍ വേണോ, കമ്പൗണ്ടര്‍മാര്‍ പോരേ?
By Anvar Abdullah

നമുക്കു ഡോക്ടർമാര്‍ വേണോ, കമ്പൗണ്ടര്‍മാര്‍ പോരേ എന്ന് ആദ്യം നമ്മോടു ചോദിച്ചത് വി.കെ.എൻ. ആണ്. ഈ ചോദ്യത്തിന്റെ മുഴക്കം ഒരിക്കൽക്കൂടി നമ്മുടെ മുന്നില്‍ മുഴങ്ങുന്നത് കോട്ടയത്തെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ വ്യാജഡോക്ടര്‍ ആയി വിലസിയിരുന്ന യുവാവിനെപ്പറ്റിയുള്ള വാര്‍ത്തകൾ പത്രങ്ങളില്‍ നിറയുന്നതോടെയാണ്.

രാവണ്‍ ഒന്നും രണ്ടുമല്ല, മൂന്നു പടങ്ങളാണ്‌
രാവണ്‍ ഒന്നും രണ്ടുമല്ല, മൂന്നു പടങ്ങളാണ്‌
By Anvar Abdullah

രാവണനു തല ഒന്നും രണ്ടുമായിരുന്നില്ല, പത്തായിരുന്നു. അതുകൊണ്ട്‌, നല്ല ബുദ്ധിയുണ്ടായിരുന്നു കക്ഷിക്കെന്നു പലരും പറയുന്നു. അതുപോലെതന്നെ പത്തുതലയ്‌ക്കും കൂടിയുള്ള മണ്ടത്തരവുമുണ്ടായിരുന്നു ആശാന്‌. അതുകൊണ്ടാണല്ലോ, ബാലിയുടെ വാലിൽ പിടിക്കാനും കൈലാസമെടുത്തു കൊത്തങ്കല്ലു കളിക്കാനും തപസ്സു ചെയ്‌തിരുന്ന പെണ്ണിന്റെ പുടവത്തുമ്പുരിയാനും അതേ പെണ്ണ്‌ സിനിമയുടെ ഇന്റർവെല്ലിനു ശേഷം സീതയായി വന്നപ്പോൾ പിച്ചക്കാരന

പ്രേംനസീറാകുന്ന ജയറാം
പ്രേംനസീറാകുന്ന ജയറാം
By Anvar Abdullah

നടൻ ജയറാമിന്റെ ഹൃദയത്തിലിരിക്കുന്ന വിഗ്രഹസമാനമായ രൂപമാണ്‌ പ്രേംനസീറിന്റേത്‌. നസീറാണ്‌ ജയറാമിന്റെ ഇഷ്‌ടനായകന്‍. കലാഭവനിലൂടെ മിമിക്രിലോകത്ത്‌ ജയറാം സമാനതകളില്ലാത്ത വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോള്‍ കൂട്ടായിരുന്നതും നസീർ തന്നെ.

പ്രിയപ്പെട്ട സോവിയറ്റ് യൂണിയന്‍, അന്തിമാഭിവാദ്യങ്ങള്‍..., പ്രിയ ഗോപാലകൃഷ്ണന്‍, വിട!
പ്രിയപ്പെട്ട സോവിയറ്റ് യൂണിയന്‍, അന്തിമാഭിവാദ്യങ്ങള്‍..., പ്രിയ ഗോപാലകൃഷ്ണന്‍, വിട!
By Anvar Abdullah

റഷൻസാഹിത്യത്തിന്റെ വിവർത്തനങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഗോപാലകൃഷ്ണനു്, എഴുത്തുകാരന്‍ കൂടിയായ അന്‍വര്‍ അബ്ദുള്ളയുടെ അക്ഷരാഞ്ജലി. പ്രിയപ്പെട്ട സോവിയറ്റ് യൂണിയന്‍, അന്തിമാഭിവാദ്യങ്ങൾ... രണ്ടു പതിറ്റാണ്ടുമുന്‍പു നീ വിടപറഞ്ഞെങ്കിലും നിന്നെ ഞങ്ങള്‍ അറിഞ്ഞ അടയാളങ്ങള്‍ ബാക്കിയാകുകമൂലം നിന്റെ ചിതാഭസ്മകലശമെങ്കിലും കൈവശമുണ്ടെന്നു ഞങ്ങള്‍ കരുതിയിരുന്നു. പക്ഷേ ആ കലശവും കലാശിക്കുകയാണ്. പ്രിയപ്പെട്ട സോവിയറ

തിരിച്ചുവരവുകളുടെ കാലം
തിരിച്ചുവരവുകളുടെ കാലം
By Anvar Abdullah

മലയാളസിനിമയിലിപ്പോൾ തിരിച്ചുവരവുകളുടെ കാലമാണ്‌. തിരിച്ചുവരുന്നതെല്ലാം പഴയകാലനായികമാരാണെന്നതാണ്‌ സവിശേഷത. ചിലർ വലിയ കൊട്ടും കുരവകളുമെല്ലാമായി തിരിച്ചുവരുന്നു. മറ്റുചിലര്‍ വലിയ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെയും. ഏതായാലും തിരിച്ചുവരവുകള്‍ ഒരു ഫാഷൻ തന്നെയായിട്ടുണ്ടിപ്പോള്‍.

മറയൂരിലൂടെ
മറയൂരിലൂടെ
By Anvar Abdullah

ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്‌ ഗണ്യമായ സ്ഥാനം ലഭിക്കുന്നതിനുള്ള കാരണം അന്വേഷിക്കുമ്പോൾ അതിലേറ്റവും പ്രധാനം കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തന്നെയാണെന്ന്‌ കാണാം. മലനാടും ഇടനാടും തീരപ്രദേശവും അവയുടെ ഓരോന്നിന്റെയും ആകാര സുഭഗതകളോടെ സഞ്ചാരികളെ ആകർഷിക്കുന്നു.

തൊമ്മന്‍കുത്തിലെ വെള്ളച്ചാട്ടങ്ങള്‍
തൊമ്മന്‍കുത്തിലെ വെള്ളച്ചാട്ടങ്ങള്‍
By Anvar Abdullah

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്‌ തൊമ്മൻകുത്ത്‌. വെള്ളച്ചാട്ടങ്ങൾ അതിന്റെ അധികഭംഗിമാത്രം. കളകളം പാടിപ്പതഞ്ഞൊഴുകുന്ന പുഴയും അതിന്റെ അരികുകളുടെ ജലശയ്യകളൊരുക്കുന്ന വിലോലശാന്തതയും ആകമാനം ചൂഴ്‌ന്നുനിൽക്കുന്ന കാളിമയുടെ അനിതരസൗന്ദര്യത്തിന്റെ പശ്ചാത്തലമായ നിഗൂഢവിപിനകാന്തിയുടെ ഹരിതാഭയും എല്ലാം ചേർന്നൊരു ജൈവസമ്പന്നതയാണ്‌ തൊമ്മന്‍കുത്തും പരിസരപ്രദേശങ്ങളും.

കോഡൈക്കനാലില്‍
കോഡൈക്കനാലില്‍
By Anvar Abdullah

കോടമഞ്ഞിനെത്തേടിയാണു നിങ്ങൾക്കു പേകേണ്ടതെങ്കിൽ അതിന്റെ വിലാസം പറഞ്ഞുതരാം, തമിഴ്‌നാട്ടിലെ കൊഡൈക്കനാല്‍. ഏതു സീസണിലും കോടമഞ്ഞിറങ്ങുന്ന സുന്ദരമായ കൊടൈക്കനാല്‍ മലനിരകള്‍. കൊഡൈക്കനാല്‍ സത്യത്തില്‍ പരിചയപ്പെടുത്തേണ്ട ഒരു ടൂറിസ്റ്റു സ്‌പോട്ടല്ല. മലയാളികള്‍ തങ്ങളുടെ വിദ്യാഭ്യാസകാലത്തു ടൂറുപോകുന്ന പ്രധാനസ്ഥലങ്ങളിലൊന്നായതുകൊണ്ടുതന്നെ അത്‌ എല്ലാവർക്കും അത്രമേല്‍ പരിചിതം തന്നെ. പക്ഷേ, ഈയടുത്തകാലത്തു കൊടൈ

പ്രിയസച്ചിന്‍, താങ്കള്‍ക്കു വിരമിക്കാന്‍ സമയമായിട്ടില്ല...
പ്രിയസച്ചിന്‍, താങ്കള്‍ക്കു വിരമിക്കാന്‍ സമയമായിട്ടില്ല...
By Anvar Abdullah

സച്ചിൻ ടെന്‍ഡുൽക്കർ വിരമിക്കാറായോ? ഈ ചോദ്യം ലോകക്രിക്കറ്റില്‍ കേൾക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം രണ്ടായി. സച്ചിനു വയസ്സിപ്പോള്‍ മുപ്പത്തേഴ്. ക്രിക്കറ്റില്‍ മിക്ക കളിക്കാരും 35ലോ അതിനു തൊട്ടുമുന്‍പോ തൊട്ടുപിന്‍പോ ആണു വിരമിക്കാനുള്ള തീരുമാനമെടുക്കാറുള്ളത്. കപില്‍ദേവിനെപ്പോലുള്ളവര്‍ വിക്കറ്റുവേട്ടയില്‍ റെക്കോഡ് സ്ഥാപിക്കാന്‍ കുറച്ചുസമയം ടീമില്‍ തട്ടിമുട്ടിനിന്നിട്ടുപോലും ആ പ്രായപരിധി അങ്ങനെയങ്ങു മറികടന്

മീസാന്‍കല്ലുകള്‍/ പുനത്തില്‍ കുഞ്ഞബ്ദുള്ള സ്‌മാരകശിലകളുടെ രചനാഭൂപടം
മീസാന്‍കല്ലുകള്‍/ പുനത്തില്‍ കുഞ്ഞബ്ദുള്ള സ്‌മാരകശിലകളുടെ രചനാഭൂപടം
By Anvar Abdullah

ദേശം കുഞ്ഞബ്‌ദുള്ളയ്‌ക്ക്‌ ഒരു ഹാങ്‌ഓവറല്ല. താൻ താമസിച്ച ഇടമെല്ലാമാണ്‌ തന്റെ ദേശം എന്നാണ്‌ കുഞ്ഞബ്‌ദുള്ളയുടെ ന്യായം. എന്നാലും ഒരു ദേശത്തിന്റെ വഴികൾ കുഞ്ഞബ്‌ദുള്ള നടന്നുതീർത്തിട്ടുണ്ട്‌. ആ ദേശത്തിന്റെ കാഴ്‌ചകള്‍ -കരിയും മണ്ണും പുകയും വെള്ളവും പുരണ്ട കാഴ്‌ചകള്‍- കുഞ്ഞബ്‌ദുള്ളയുടെ മനസ്സിലുണ്ട്‌.ആ ദേശത്തിന്‌ ഒരു പേര്‌ പറയാനാവില്ല. കാരണം, ആ ദേശത്തിന്‌ ഒരു പേരില്ലാത്തതല്ല, മറിച്ച്‌, ഒന്നിലേറെ പേരുകള്‍ ക