#ടെററിസം

ശ്രീലങ്കയിൽ മരിച്ച കുഞ്ഞുങ്ങളുടെ ഒടുങ്ങുന്ന ഹൃദയമിടിപ്പുപോലും പറയും വേണ്ട അമാനവവാദം; വേണം സെക്കുലറിസം, ഡെമോക്രസി, ലിബറലിസമെന്ന്...

നിരപരാധികളെ കൊന്നൊടുക്കുന്ന ഓരോ തീവ്രവാദ ആക്രമണവും മനുഷ്യമനസിൽ, ചരിത്രത്തിൽ ഏൽക്കുന്ന മുറിവുകളാണ്. അതു മതത്തിന്റെ പേരിലായാലും, പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും, ഇതു രണ്ടും ഒന്നിക്കുന്ന മതരാഷ്ട്രവാദത്തിന്റെ പേരിലായാലും. എന്നാൽ സമീപകാലമാകട്ടെ മുഖ്യമായും അത്തരം ആക്രമണങ്ങൾ കൊണ്ടു മാത്രം അടയാളപ്പെടുന്നതായും മാറിയിരിക്കുന്നു.

സ്വയം ചത്ത് അപരരെ കൊല്ലുന്ന ചാവേർ ആക്രമണങ്ങളും, ഏതാണ്ട് ഫലത്തിൽ അങ്ങനെതന്നെയുള്ള, സ്വയം ഒരു സ്ഫോടകവസ്തുവായി തീരുന്നില്ല എന്ന വ്യത്യാസം മാത്രമുള്ള സായുധ ആക്രമണങ്ങളും ഒക്കെയായി എത്ര സംഭവങ്ങളാണീ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ. ചാവേർ, അർദ്ധ ചാവേറാക്രമണങ്ങളുടെ, മനുഷ്യക്കുരുതികളുടെ കാലത്തു ജീവിച്ചിരുന്നവർ എന്നാവും ചരിത്രത്തിൽ നമ്മൾ അറിയപ്പെടുക. അല്ല, അങ്ങനെയാണ് അറിയപ്പെടേണ്ടത്. കാരണം മുന്നൂറിൽ പരം മനുഷ്യർ, അതിൽ നാല്പതിലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഒരു സംഭവം പോലും ഒരുതരം മരവിപ്പല്ലാതെ ഒരു പ്രതികരണവും ജനിപ്പിക്കാത്തവണ്ണം സ്വാഭാവികമായി തീർന്നിരിക്കുന്നു.

മറ്റുള്ളവരെക്കുറിച്ചുള്ള ഒരു വിമർശനമല്ല, ഈ പറഞ്ഞതൊരു ആത്മവിമർശനം മാത്രമാണ്.

മരവിച്ച മനുഷ്യന്റെ ആത്മവിമർശനം!