#ടെററിസം

പരിവാർ, പാൻ ഇസ്ലാമിസ്റ്റ് കൂട്ടായ്മകളിലെ വർഗ്ഗവ്യത്യാസം

Picture Courtesy: GovInsider

പാൻ ഇസ്ലാമിസം, അതിന്റെ വംശീയതകൂടി കലർന്ന ക്രിസ്ത്യൻ രൂപമായ ഓൾട് റൈറ്റ്, സമാന സ്വഭാവമുള്ള സംഘടനകൾ ഒന്നും അടിസ്ഥാന വർഗ്ഗത്തിന്റെ ഇടയിലല്ല പ്രചരിക്കുന്നതും നിലനിൽക്കുന്നതും. ആയിരുന്നുവെങ്കിൽ പാൻ ഇസ്ലാമിക്, വൈറ്റ് ക്രിസ്ത്യൻ സുപ്രിമിസ്റ്റ് വിപ്ളവങ്ങൾ ഇതിനോടകം ലോകത്തു പലയിടങ്ങളിൽ നടന്നേനെ. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്.

മതരാഷ്ട്രവാദത്തിന്റെ, വംശീയാധിപത്യത്തിന്റെ അധീശയുക്തികൾക്കു ഭൂരിപക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിനിടയിൽ പ്രചാരം കഷ്ടിയാണ്. അതിനവരുടെ വിദ്യാഭ്യാസമോ കുടുംബ മഹിമയോ ഒന്നുമല്ല കാരണം, അവർ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളാണ്. നിത്യജീവിതത്തിൽ വിശപ്പ് മാറിയ ദിവസങ്ങൾ എണ്ണിയെടുക്കാവുന്ന മനുഷ്യർക്ക് മരണാനന്തര ജീവിത സൗഖ്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ, വ്യാകുലപ്പെടാൻ സമയമില്ല. ഊറ്റം കൊള്ളാൻ പ്രത്യേകിച്ച് വംശ, കുലമഹിമകളുമില്ല. അവർക്ക് മരണത്തിനു ശേഷമുള്ള കാര്യങ്ങളല്ല, മരിക്കുന്നതുവരെ എങ്ങനെയെങ്കിലും ജീവിക്കുക എന്നതാണു പ്രശ്നം.