#ടെററിസം

സേ നോ ടു റിലിജിയസ് സ്റ്റെയ്റ്റ്, പോളിറ്റിക്സ്

ശ്രീലങ്കയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കേരളത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇവിടെ നിന്നും ഐ എസ് പോലെയുള്ള അന്തരാഷ്ട്ര ഭീകര സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള വാർത്ത ഇതാദ്യമായല്ല വരുന്നതും. എല്ലാത്തരം ഭീകരതകളും ആദ്യം ബാധിക്കുക അതാതു സമൂഹത്തിലെ അടിസ്ഥാനവർഗ്ഗങ്ങളെയാണ്. എന്നാൽ ഇവർ ആരും അത്തരം ഏതെങ്കിലും ഭീകരതയുടെ നേർ ഇരകളായ അടിസ്ഥാനവർഗ്ഗത്തിൽ പെട്ട നിസ്സഹായ മനുഷ്യരല്ല താനും. ഇതിൽ നിന്നും ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യയുടെ സവിശേഷ ഡെമോഗ്രഫി പ്രകാരം മുസ്ലിങ്ങൾ ഒരു ന്യൂനപക്ഷമായതുകൊണ്ട് അവരിലെ തന്നെ ഒരു അതിന്യൂനപക്ഷമായ പാൻ ഇസ്ലാമിസ്റ്റുകളെ ഭൂരിപക്ഷ സമൂഹത്തിലെ ഹിന്ദുത്വവാദികളുമായി ചേർത്തു വായിക്കേണ്ടതില്ല എന്ന ഒരു ലിബറൽ വാദമുണ്ട്. അവരുടെ വാദത്തിൽ പാൻ ഇസ്ലാമിസ്റ്റുകൾ ഒരു ന്യൂനപക്ഷമായതിനാൽ അവർ പവർ സെന്ററുകളുടെ പുറത്താണ്. അതുകൊണ്ടുമാത്രം പോലും അവർ ഒരു പുരോഗമന സമൂഹത്തിന്റെ അനുഭാവം അർഹിക്കുന്നു എന്നിങ്ങനെ പോകുന്നു ഉത്തര കേരള ആധുനികവാദങ്ങൾ.